ഈ മറുക് എന്റെ മാത്രം പ്രത്യേകതയാണ്.. പ്രഭുലാലിന്റെ ജീവിത കഥ ഇങ്ങനെ

Read Time:6 Minute, 18 Second

ഈ മറുക് എന്റെ മാത്രം പ്രത്യേകതയാണ്.. പ്രഭുലാലിന്റെ ജീവിത കഥ ഇങ്ങനെ

നമ്മുടെയൊക്കെ ശരീരത്തിൽ എത്ര മറുകുകൾ കാണും, സാധാരണയായി ഒന്ന്.. രണ്ട്.. കൂടിപ്പോയാൽ പത്തെണ്ണം വരെയാകാം.. നാം അതിനെ കാര്യമാക്കാറുപോലുമില്ല. എന്നാൽ ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാൽ പ്രസന്നന്റെ സ്ഥിതി അതല്ല. മുഖത്തും ശരീരത്തിലേക്കുമായി വ്യാപിച്ചു കിടക്കുകയാണ് ഒരു മറുക്. ജന്മനാ മറുക് പ്രഭുവിന്റെ മുഖത്ത് മാത്രമായിരുന്നില്ല, ബാല്യത്തിലും കൗമാരത്തിലുമാണ് ഇത് വ്യാപിച്ചത്.

സ്കൂളിലും കൂട്ടുകാർക്കിടയിലും അത് നൽകിയ വേദന അത്രയേറെ കഠിനമായിരുന്നു. എന്നിട്ടും പൃഥു ശക്തിയോടു കൂടി പോരാടി. സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുവാൻ തന്നെ ആയിരുന്നു അയാളുടെ തീരുമാനം. അത് പ്രഭുവിനെ കൂടുതൽ ശക്തനാക്കി. ജീവിതത്തിൽ തകർന്നു പോയ പലർക്കും പ്രഭുവിന്റെ പ്രേരണ ഊർജ്ജം പ്രദാനം ചെയ്തു. ലോക മാധ്യമങ്ങൾ വരെ പ്രഭുവിനെ തേടിയെത്തി.

ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശികളായ പ്രസന്നനും ഭാര്യ ബിന്ദുവും രണ്ടാമത്തെ മകൻ ജനിക്കുന്ന സന്തോഷത്തിലായിരുന്നു. അവരുടെ രണ്ടാമത്തെ കണ്മണി എത്തി. വലതു ഭാഗത്തു വലുപ്പത്തിൽ ഒരു മറുക് ശ്രദ്ധയിൽപെട്ടിരുന്നു. മാസങ്ങൾ കടന്നു പോകവേ അ മറുകിന്റെ വേരുകൾ വളർന്നു. ഡോക്റ്ററെ കൊണ്ട് കാണിച്ചപ്പോൾ ഒന്ന് മനസിലായി. ജന്മനാ മുഖത്ത് നേരിയ തോതിൽ കണ്ടിരുന്ന മറുക് വളർന്നു വളർന്നു മുഖത്തിന്റെ നല്ലൊരു ഭാഗം കവർന്നിരുന്നു. ഒപ്പം വലതു ചെവിക്കു സാധാരണ രീതിയിൽ നിന്ന് കൂടുതൽ വലുപ്പവും വന്നിരിക്കുന്നു.

പിച്ച വച്ചപ്പോളും, നടക്കാൻ പഠിച്ചപ്പോളും, ബാല്യം എത്തിയപ്പോളും അത് വലുതായി വന്നിരിക്കുന്നു. ഇങ്ങനെ ഒരു മുഖവുമായി ജീവിക്കുമ്പോൾ, സ്കൂളിൽ നിന്നും കൂട്ടുകാർക്കിടയിൽ നിന്നും നാട്ടുകാർക്കിടയിൽ നിന്നും എല്ലാം അവഗണന, പരിഹാസം, സഹതാപം, ഒന്നിനും കുറവുണ്ടായിരുന്നില്ല. കുട്ടിക്കാലത്തു മറ്റു കുട്ടികൾ ഭയത്തോടു കൂടി ആയിരുന്നു നോക്കിരുന്നത്. ഒറ്റക്കായിരുന്നു പലപ്പോഴും. അ അനുഭവങ്ങൾ അമ്മയോട് വന്നു പറയും..

അപ്പോൾ ‘അമ്മ പറയും ‘ ദൈവത്തിന്റെ എല്ലാ സൃഷ്ട്ടികൾക്കും അതിന്റെതായ പ്രാധാന്യവും പ്രത്യേകതകളും ഉണ്ടെന്നു’ അമ്മ അന്ന് പറഞ്ഞ വാക്കുകളാണ് പ്രഭുവിന് ജീവിതത്തിൽ കരുത്തേകിയതു. ചേട്ടൻ ഭൂലാൽ ആയിരുന്നു മറ്റൊരു ചാലക ശക്തി. സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചും, കളിയ്ക്കാൻ മറ്റുള്ളവർക്ക് ഒപ്പം കൂട്ടിയും ചേർത്ത് നിർത്തി. അനിയത്തി വീണ് പ്രിയക്കു അസാധാരണത്വങ്ങൾ ഒന്നും ഇല്ലാത്ത പൊന്നുചേട്ടൻ തന്നെ ആയി. അച്ഛൻ ഒപ്പം തന്നെ നിന്ന്.

പതിയെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും പഠിച്ചു. എല്ലാ ഭയാശങ്കകളും മാറ്റി വെച്ചാണ് നങ്യാർകുളങ്ങര ടി കെ മാധവൻ മെമ്മോറിയൽ കോളേജിൽ ബി കോമിന് ചേർന്നത്. മുതിർന്ന കുട്ടികൾക്ക് എന്റെ അവസ്ഥ മനസിലാക്കുവാൻ ഉള്ള പക്വത ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചു. കോളേജിന്റെ ആദ്യദിവസം ബി കോം ട്രാവൽ ആൻഡ് ടുറിസം ബാച്ചിനെയും, കമ്പ്യൂട്ടർ ബാച്ചിനെയും സെമിനാര് ഹാളിൽ ഒരുമിച്ചു കൂട്ടി. ഏകദേശം നൂറോളം വിദ്യാർത്ഥികൾക്കിടയിൽ പ്രഭുവും ഉണ്ടായിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന കുട്ടികൾ സഹതാപത്തോടും അത്ഭുതത്തോടും കൂടി നോക്കിയാ നോട്ടങ്ങളും ദാഹിച്ചു പോകുവാൻ തോന്നുന്ന രീതിയിൽ ആയിരുന്നു എന്ന് പ്രഭു പറയുന്നു.

ഇ  അവസ്ഥക്ക് ഒരു പരിഹാരം തേടി . ആയൂർവേദം, ഹോമിയോപ്പതി, അലോപ്പതി എല്ലാം പരീക്ഷിച്ചു നോക്കി . അതിൽ അലോപ്പതിയിൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന പ്രതികരണമാണ് ലഭിച്ചത്. പക്ഷേ അവിടെയും എല്ലാ ഡോക്ടർമാരും ഒന്നൊന്നായി തന്നെ കയ്യൊഴിഞ്ഞു. ഒടുവിൽ ചെന്ന് എത്തിയത് മംഗലാപുരത്തെ ഒരുസ്വകാര്യ ആശുപത്രിയിൽ ആയിരുന്നു . അവർ തന്റെ മുന്നി വച്ച ഒരേ ഒരു വഴി പ്ലാസ്റ്റിക് സർജറി തന്നെ ആയിരുന്നു. അപ്പോഴും ഒരു വ്യവസ്ഥ മാത്രം . എന്നാണ് ഈ മറുകിൻറെ വളർച്ച നിൽക്കുന്നത് അന്ന് മുതൽ മാത്രമേ ഇ ചികിത്സ ആരംഭിക്കുവാൻ സാധിക്കുകയുള്ളു.

പ്രഭുലാൽ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സേവന മേഖളകിലും സജീവമാണ്. വിദൂര പഠനം വഴി എംകോം കോഴ്സ് ചെയ്യുന്നു. മുബ് കേരള വാട്ടർ അതോറിറ്റി ഹരിപ്പാട് സബ് ഡിവിഷനിൽ താത്കാലിക അടിസ്ഥാനത്തിൽ എൽഡി ക്ലാർക്കായി ജോലി ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെറും ഇരുപതു ദിവസങ്ങൾ കൊണ്ട് ആറു കിലോ തടി കുറച്ച് വീണ നായർ, കൂടുതൽ സുന്ദരിയായ പുതിയ ഫോട്ടോ കണ്ടോ?
Next post ആരാധകരുടെ പ്രശസ്ത പ്രിയ നടൻ ഇനി ഓർമ, ഒരിക്കലും മറക്കാൻ സാധിക്കാത്ത അതുല്യ പ്രതിഭ