രണ്ട് വട്ടം തന്നെ തേടിയെത്തിയ ക്യാൻസറിനെ തന്റെ ഇച്ഛാശക്തി കൊണ്ട് കീഴടക്കിയ ജോസ്‌ന എന്ന യുവതിയുടെ ഫോട്ടോഷൂട്ട്

Read Time:4 Minute, 38 Second

രണ്ട് വട്ടം തന്നെ തേടിയെത്തിയ ക്യാൻസറിനെ തന്റെ ഇച്ഛാശക്തി കൊണ്ട് കീഴടക്കിയ ജോസ്‌ന എന്ന യുവതിയുടെ ഫോട്ടോഷൂട്ട്

ക്യാൻസർ എന്ന മഹാമാരിയെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് അതിനെ കീഴടക്കിയവർ നിരവധി പേരാണ്. അവർ നമ്മുടെ സമൂഹത്തിന് നൽകുന്ന ആത്മവിശ്വാസവും പ്രതീക്ഷയും എന്നും വലുതാണ്. ക്യാൻസർ എന്ന മഹാരോഗത്തിന് മുന്നിൽ അടിപതറാതെ പോരാടിയ ജോസ്‌ന എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മുഖ്യ ചർച്ചാ വിഷയം. ജോസ്‌നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടിയെല്ലാം കൊഴിഞ്ഞു പോയപ്പോൾ പുറത്തിറങ്ങാതെ ചികിത്സയുമായി വീട്ടിലിരിക്കാൻ പലരും ജോസ്‌നയെ ഉപദേശിച്ചെങ്കിലും ജോസ്‌ന അതിന് തയ്യാറല്ലായിരുന്നു.

ഇരുപതിനാലാമത്തെ വയസിലാണ് ജോസ്‌നയെ തേടി ക്യാൻസർ ആദ്യമായി എത്തുന്നത് അന്ന് ജോസ്‌നയുടെ ഇച്ഛാശക്തിക്കു മുന്നിൽ തോറ്റു മടങ്ങിയ ക്യാൻസർ പിന്നീട് ഇരുപത്തെട്ടാമത്തെ വയസ്സിൽ വീണ്ടും കടന്നു വരികയായിരുന്നു. കാൻസർ വന്നു കഴിഞ്ഞാൽ സാധാരണ ആളുകൾ ചിന്തിക്കുക – എന്റെ ജീവിതം ഇവിടെ തീരുമോ? എങ്ങനെ ഇനി മുന്നോട്ടു പോകും? വീട്ടുകാരെ എങ്ങനെ അഭിമുഖീകരിക്കും? മക്കളെ സമൂഹത്തെ അങ്ങനെ ഒരുപാടു ചോദ്യങ്ങൾ ആയിരിക്കും ഒരു രോഗിയുടെ മനസ്സിൽ ഉയരുക. ഇത്തരത്തിൽ ഒരുപാടു ചിന്തകളിലൂടെ കടന്നും പോകുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുപാടുമുണ്ട്.

നമ്മൾ ഭയപ്പെടുമ്പോളാണ് ഐ രോഗം ശരീരത്തെ ഏറ്റവും വേഗത്തിൽ കാർന്നു തിന്നുന്നത്. നമ്മുടെ മനസിന്റെ ബലം കൊണ്ട് നമ്മുക്ക് ഐ രോഗത്തെ അതിജീവിക്കാനാകും. എന്നോട് പലരും പറഞ്ഞിട്ടുണ്ട് നിനക്ക് മുടിയില്ല അതുകൊണ്ടു ഐ രോഗാവസ്ഥയിൽ വീടിനു പുറമെ ഇറങ്ങരുത് എന്ന്. ആളുകളോട് അതികം ഇടപഴകേണ്ട. അങ്ങനെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയാണ് എല്ലാവരും എനിക്ക് ഉപദേശം തന്നത്. എന്നാൽ തോറ്റുകൊടുക്കാൻ ജോസ്‌ന തയ്യാറല്ലായിരുന്നു.

തൻ തികച്ചും വ്യത്യസ്തമായാ രീതിയിലാണ് ഇ രോഗത്തെ നേരിട്ടത്. അതായതു ഇതൊരു രോഗത്തായാണ് മരിച്ചു ഒരു പാപാവസ്ഥയല്ല. മുടിയില്ലാത്ത ഇ അവസ്ഥ കാണുമ്പോൾ ആളുകൾ അന്ധാളിച്ചു നോക്കും, പൊതു ഇടങ്ങളിൽ പോകുമ്പോൾ തൊപ്പി വയ്ക്കാതെ പോകുവാൻ പറ്റാത്ത ഒരു അവസ്ഥ. അങ്ങനെയാണ് ഫോട്ടോഷൂട്ട് എന്ന ആശയം ജോസ്‌നയുടെ മനസ്സിൽ ഉടലെടുക്കുന്നത്. തന്നെ പോലെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്ക് ഒരു പ്രതീക്ഷയും ആത്മവിശ്വാസവും നൽകുകയാണ് ഈ ഫോട്ടോഷൂട്ട് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജോസ്‌ന പറയുന്നു.

അങ്ങനെയാണ് ഇത്തരത്തിലുള്ള ആളുകൾക്ക് പ്രചോദനം ആകുവാൻ വേണ്ടി, തനിക്കു എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്താലാണ് ഞാൻ പലരുമായി സംസാരിച്ചു. എന്നിട്ടു അവസാനമാണ് ഫോട്ടോഷൂട്ട് എന്ന ആശയത്തിൽ എത്തി ചേർന്നത്.

ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചവർ, മോഡൽ ജോസ്‌ന, ഫോട്ടോഗ്രഫർ  രാജേഷ് രാമചന്ദ്രൻ, സ്റ്റൈലിസ്റ്റ്  സോയ ജോയ്, മേക്കപ്പ് സിന്ധു കൃഷ്ണൻ, വീഡിയോ മിഥുൽ, ലൈറ്റ് ഗോകുൽ, ജ്വല്ലറി  DN ജ്വല്ലറി ഹൗസ്, ഗൗൺ  സോഹം ക്രിയേഷൻസ്, സബ്ടൈറ്റിൽ  റജി തോമസ്

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പതിനഞ്ചു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം ലഭിച്ച പൊന്നോമനക്ക് വേണ്ടി ഒരമ്മ ചെയ്തത് കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ടർ
Next post മലയാളികളുടെ പ്രിയ ഹരിചന്ദനത്തിലെ ഉണ്ണിമായ സുചിതയുടെ കുടുംബം വിശേഷങ്ങൾ ഇങ്ങനെ