മലയാളികളുടെ പ്രിയ ഹരിചന്ദനത്തിലെ ഉണ്ണിമായ സുചിതയുടെ കുടുംബം വിശേഷങ്ങൾ ഇങ്ങനെ

Read Time:4 Minute, 40 Second

മലയാളികളുടെ പ്രിയ ഹരിചന്ദനത്തിലെ ഉണ്ണിമായ സുചിതയുടെ കുടുംബം വിശേഷങ്ങൾ ഇങ്ങനെ

ഹരിചന്ദനം എന്ന മിനി സ്ക്രീൻ പരമ്പരയിലെ ഉണ്ണിമായയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നടി സുജിത ധനുഷ്. തുടർന്ന് ഒരുപിടി ഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ താരമാകട്ടെ വിരലിൽ എണ്ണാവുന്ന മലയാളം പരമ്പരകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ അന്യ ഭാഷ പാരമ്പരകയിലും താരം സജീവയായാണ്.

എന്നാൽ താരത്തിന് മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിക്കുകയും ചെയ്തു. ഒരുപിടി ഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സുജിത ധനുഷ്. മലയാളികളുടെ മനസ്സിൽ ഇന്നും ഹരിചന്ദനത്തിന്റെ നറുമണം തങ്ങുന്ന ഓർമ്മകൾ സമ്മാനിച്ച ഉണ്ണിമായ എന്ന കഥാപാത്രമാണ് സുജിതയെ ഇത്രത്തോളം പ്രിയങ്കരിയായി മാറ്റിയത്. എന്നാൽ പിന്നീട് അധികം മലയാളം സീരിയലുകളിൽ താരം എത്തിയില്ല. ഇതിന്റെ കാരണം തേടി സോഷ്യൽ മീഡിയ സുജിതയുടെ പിറകെ തന്നെ ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുടെ സംശയത്തിന് മറുപടി പറഞ്ഞിട്ടില്ല.

തിരസ്കരണത്തിനും ദാരിദ്ര്യത്തിനും ഇടയിൽ ജീവിതത്തിന്റെ കയ്പേറിയ യാഥാർത്ഥ്യങ്ങളിലൂടെ പോരാടുന്ന ഉമയുടെയും ഉണ്ണിമായയുടെയും കഥ ആയിരുന്നു ഹരിചന്ദനം പരമ്പരയിൽ. കഥകകളി കലാകാരനായ പൊതുവാളിന്റെ പെൺമക്കളാണ് ഉമയും ഉണ്ണിമായയും. സംഗീത വിദ്യാർത്ഥിയായ ഉണ്ണിമയയുടെയും വിവാഹിതനാകാൻ പ്രായമുള്ള ഉമയുടെയും അമ്മയും അച്ഛനുമാണ് പോത്തുവൽ, കാരണം അവർ അമ്മയില്ലാത്തവരാണ്. ഉമ ഒരു ലളിതമായ പെൺകുട്ടിയാണ്, അതേസമയം ജീവിതത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാനും വിജയിയാകാനും ഉണ്ണിമായ ധൈര്യപ്പെടുന്നു.

പകരം അന്യ ഭാഷാ പരമ്പരകളിൽ താൻ സജീവമാണ് എന്ന് തെളിയിക്കുന്ന ചില ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റയിലൂടെ പങ്ക് വച്ചിട്ടുണ്ട്. കൂടുതൽ ചിത്രങ്ങളും വിശേഷവും വായിക്കാം. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും യാതൊരു മാറ്റവും താരത്തിന് വന്നിട്ടില്ല. ഉണ്ണിമായയിൽ അഭിനയിക്കാൻ എത്തുമ്പോൾ മലയാളികൾ എങ്ങനെ കണ്ടോ അതെ രീതിയിൽ തന്നെയാണ് ഇപ്പോഴും താരം. തനി നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് താരം അധികവും പങ്ക് വച്ചിട്ടുള്ളത്.

പൂവിനു പുതിയ പൂന്തെന്നൽ എന്ന മമ്മുട്ടി സിനിമയിലെ ഊമയായ ആൺകുട്ടിയായി വേഷം ചെയ്താണ് മലയാള സിനിമയിൽ ആദ്യമായി സുജിത രംഗപ്രവേശം ചെയ്യുന്നത്. ഈ വേഷത്തിനു സുജിതക്ക് നിരവധി അവാർഡുകളും പ്രശംസാ പത്രങ്ങളും ലഭിച്ചിരുന്നു. മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു പൂവിഴി വാസലിലെ, പസിവാടീ പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകൻ എന്നീ സിനീമകളിലും അക്കാലത്ത് താരം തിളങ്ങിയിട്ടുണ്ട്.

നിർമ്മാതാവ് ധനുഷ് ആണ് സുജിതയുടെ ഭർത്താവ്. മലയാളിയായ സുജിത ഇപ്പോൾ തമിഴിന്റെ മരുമകളാണ്. രണ്ടു പേരും തമിഴ്നാട്ടിലാണ് സ്ഥിര താമസം. ഇരുവർക്കും ഒരു മകനാണ് ഉള്ളത് . ചെറുപ്രായം മുതൽക്കേ അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്ന സുജിത ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ട് വട്ടം തന്നെ തേടിയെത്തിയ ക്യാൻസറിനെ തന്റെ ഇച്ഛാശക്തി കൊണ്ട് കീഴടക്കിയ ജോസ്‌ന എന്ന യുവതിയുടെ ഫോട്ടോഷൂട്ട്
Next post അമ്മയുടെ രണ്ടാം വിവാഹത്തിന് താൻ സമ്മതിച്ചില്ല, തുറന്നുപറച്ചിലുമായി രഞ്ജിനി ഹരിദാസ്