അമ്മയുടെ രണ്ടാം വിവാഹത്തിന് താൻ സമ്മതിച്ചില്ല, തുറന്നുപറച്ചിലുമായി രഞ്ജിനി ഹരിദാസ്

Read Time:5 Minute, 33 Second

അമ്മയുടെ രണ്ടാം വിവാഹത്തിന് താൻ സമ്മതിച്ചില്ല, തുറന്നുപറച്ചിലുമായി രഞ്ജിനി ഹരിദാസ്

വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് മലയാളി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അവതാരികയാണ് രഞ്ജിനി ഹരിദാസ്. മറ്റ് അവതാരികമാരിൽ നിന്നും വ്യത്യസ്തമായി മംഗ്ലീഷ് കലർന്ന അവതരണം കൊണ്ട് ഒരു കാലത്തു കേരളക്കരയിൽ ഏറെ തരംഗം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോ യിലൂടെയാണ് രഞ്ജിനി ഹരിദാസ് അവതാരക ലോകത്തേക്ക് എത്തുന്നത്. വ്യത്യസ്ത ശൈലിയിൽ തന്റേതായ മംഗ്ലീഷ് കലർത്തിയുള്ള എനെർജിറ്റിക് ആയ രഞ്ജിനിയുടെ അവതരണം മലയാളി പ്രേക്ഷകർക്ക് പുതുമ നൽകുന്ന ഒന്നായിരുന്നു.

അതുകൊണ്ട് തന്നെ ഏറെ പ്രേക്ഷക പിന്തുണയും താരത്തിന്റെ അവതരണത്തിന് ലഭിച്ചു. ഐഡിയ സ്റ്റാർ സിംഗറിൽ ആറോളം സീസണുകളിൽ തുടരെ രഞ്ജിനി അവതാരകയായി തിളങ്ങി. പിന്നീട് സ്റ്റേജ് ഷോകളിലും അവാർഡ് വേദികളിലും താരം നിറ സാന്നിധ്യമായി മാറി. ഇന്നും അവതരണത്തിൽ രഞ്ജിനിയെ വെല്ലാൻ അവതാരികമാർ ഇല്ല എന്നതാണ് വാസ്തവം. ഏറെ വ്യത്യസ്തമായ അവതരണ ശൈലി മാത്രമല്ല വേറിട്ട നിലപാടുകളിലൂടെയും രഞ്ജിനി ഹരിദാസ് എന്നും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പല ശക്തമായ തീരുമാനങ്ങളുടെയും തുറന്നു പറച്ചിലുകളിലൂടെയും താരം ഏറെ വിമർശങ്ങൾ നേരിട്ടിട്ടുമുണ്ട്.


എന്നാൽ എപ്പോൾ അമ്മയെക്കുറിച്ചും അമ്മയുടെ ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് ‘അമ്മ സുജാതക്കൊപ്പമുള്ള രഞ്ജിനിയുടെ യൂട്യൂബ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ജനറേഷൻ ഗ്യാപ് എന്ന വ്‌ളോഗിലൂടെയാണ് രഞ്ജിനിയും ‘അമ്മ സുജാതയും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 20 ആം വയസിൽ വിവാഹിതയായതാണ് രഞ്ജിനിയുടെ ‘അമ്മ സുജാത , എന്നാൽ 30 വയസായപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു. എന്തുകൊണ്ട് ‘അമ്മ രണ്ടാമത് വിവാഹം കഴിച്ചില്ല എന്നുള്ള രഞ്ജിനിയുടെ ചോദ്യത്തിന് ‘അമ്മ സുജാത നൽകിയ മറുപടി ഇങ്ങനെ

ഭർത്താവിന്റെ മരണശേഷം എനിക്ക് രണ്ടാമത് ഒരു വിവാഹത്തോട് യോജിപ്പില്ലായിരുന്നു , എന്റെ രണ്ടു മക്കൾക്കാണ് ഞാൻ കൂടുതലും പ്രാധാന്യം നൽകിയത് . കൂടാതെ എന്റെ അച്ഛനും അമ്മയും എനിക്ക് പൂർണ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു , അതുകൊണ്ട് തന്നെ മുൻപോട്ടുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാൻ കഴിയില്ല എന്നൊരു തോന്നലോ തനിക്ക് ഇതുവരെയും ഉണ്ടായിട്ടില്ല. രണ്ടാമത് വിവാഹം കഴിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി താല്പര്യമില്ല. എന്നാൽ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിക്കുന്നവരോട് തനിക്ക് എതിർപ്പില്ല എന്നും സുജാത പറയുന്നു.


അമ്മയുടെ രണ്ടാം വിവാഹത്തിന് താൻ സമ്മതിച്ചില്ല എന്ന് രഞ്ജിനിയും പറയുന്നു , ‘അമ്മ അറിയാതെ തന്നെ അമ്മയുടെ അച്ഛനും അമ്മയും വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നു. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അമ്മൂമ്മ വന്ന് അമ്മയുടെ വിവാഹകാര്യം എന്നോട് പറയുന്നത് , അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാം എന്നായിരുന്നു അമ്മൂമ്മ എന്നോട് പറഞ്ഞത്. എന്നാൽ ഇത് കേട്ടതോടെ ഞാൻ ശക്തമായി തന്നെ എതിർത്തു.

വീട്ടിൽ മറ്റൊരാൾ അച്ഛന്റെ സ്ഥാനത്തേക്ക് വരുന്നത് ഒന്നും ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമല്ലെന്ന് ഞാൻ പറഞ്ഞു. അമ്മയെ വിവാഹം കഴിപ്പിക്കാനാണ് തീരുമാനം എങ്കിൽ തന്നെ ഹോസ്റ്റലിൽ കൊണ്ടുവിടണമെന്നാണ് താൻ തന്റെ നിലപാട് വ്യക്തമാക്കിയത് എന്നും രഞ്ജിനി കൂട്ടിച്ചേർത്തു. ജനറേഷൻ ഗ്യാപ് എന്ന വ്‌ളോഗിലൂടെയാണ് രഞ്ജിനി ഹരിദാസും ‘അമ്മ സുജാതയും ആരധകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. എന്തായാലും യൂട്യൂബ് വ്ലോഗ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളികളുടെ പ്രിയ ഹരിചന്ദനത്തിലെ ഉണ്ണിമായ സുചിതയുടെ കുടുംബം വിശേഷങ്ങൾ ഇങ്ങനെ
Next post വെറും മുപ്പത് സെക്കൻഡ് ഡാൻസ് വീഡിയോ, ജീവിതം തന്നെ മാറ്റിമറിച്ച സന്തോഷത്തിലാണ് മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും