വെറും മുപ്പത് സെക്കൻഡ് ഡാൻസ് വീഡിയോ, ജീവിതം തന്നെ മാറ്റിമറിച്ച സന്തോഷത്തിലാണ് മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും

Read Time:4 Minute, 31 Second

വെറും മുപ്പത് സെക്കൻഡ് ഡാൻസ് വീഡിയോ, ജീവിതം തന്നെ മാറ്റിമറിച്ച സന്തോഷത്തിലാണ് മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും

തൃശൂർ മെഡിക്കൽ കോളേജിലെ ഡാൻസ് സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരുന്നു. ‘‘റാ റാ റാസ്‌പുടിൻ.. ലവർ ഓഫ് ദ് റഷ്യൻ ക്വീൻ’’ എന്ന ബോണി എം ബാൻഡിന്റെ ഗാനത്തിനൊപ്പം തങ്ങളുടെ യൂണിഫോമിൽ തകർപ്പൻ ചുവടുകൾ വെച്ച മെഡിക്കൽ വിദ്യാർത്ഥികൾ മലയാളി മനസുകൾ കീഴടക്കി ലോകം മൊത്തം ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ വൈറൽ ആയി മാറുകയായിരുന്നു. വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിളും ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിലും ഒക്കെ ഈ രണ്ട് വിദ്യാർത്ഥികൾ തന്നെയായിരുന്നു പ്രധാന താരം.

ഇ ഡാൻസ് വിഡിയോ വഴി ഈ വൈറൽ താരങ്ങൾ ആരൊക്കെയാണെന്ന് അന്വേഷണവും തുടങ്ങി. ഒടുവിൽ ഈ വൈറൽ താരങ്ങളെ തേടി കണ്ടെത്തിയിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീനും ജാനകിയുമാണ് വീഡിയോയിലെ താരങ്ങൾ. ഇൻസ്റ്റാഗ്രാം റീൽസിൽ നവീൻ പങ്കു വെച്ച വെറും 30 സെക്കൻഡ് മാത്രമുള്ള വീഡിയോ ജീവിതം തന്നെ മാറ്റിമറിച്ച സന്തോഷത്തിലാണ് നവീനും ജാനകിയും ഇപ്പോൾ. സെലിബ്രിറ്റികൾ ഉൾപ്പടെ ഉള്ളവർ അഭിനന്ദനവുമായി എത്തിയതോടെ ആണ് തങ്ങളുടെ വീഡിയോക്ക് കിട്ടിയ സ്വീകാര്യത നവീനും ജാനകിയും മനസിലാക്കുന്നത്.


ട്രിവാൻഡറും സ്വദേശിനി ആണ് ജാനകി. ‘അമ്മ ഡോക്റ്റർ മായ അച്ഛൻ ഡോക്റ്റർ ഓം കുമാർ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജീസിലെ സയന്റിസ്റ്റ് ആണ്. വയനാട് മാനന്തവാടി സ്വദേശി ആണ് നവീൻ. നവീന്റെ വാപ്പ റസാഖ് ബിസിനസ്സുകാരൻ ആണ് ഉമ്മ ദിൽഷാ , ജേഷ്ടൻ റോഷൻ ഹൈദരാബാദിൽ സിവിൽ എഞ്ചിനീയർ ആണ്. ക്ലാസ് കഴിഞ്ഞു കിട്ടിയ സമയത്താണ് ഡാൻസിനോട് കമ്പമുള്ള ഇരുവരും ഇൻസ്റ്റാഗ്രാമിൽ ഒരു റീൽസ് വീഡിയോ ചെയ്താലോ എന്ന് ചിന്തിക്കുന്നത്.

ചുമ്മാ വെറുതെ ഒരു നേരം പോക്കിന് ചെയ്ത വീഡിയോ ആയതുകൊണ്ട് തന്നെ കോസ്റ്യൂമോ ലൊക്കേഷനോ ഒന്നും തങ്ങൾ കാര്യമാക്കിയില്ല. ഇട്ടിരുന്ന യൂണിഫോമിൽ ആശുപത്രിയുടെ തിരക്ക് കുറഞ്ഞ ഭാഗമായ മുകളിലത്തെ നിലയിൽ പോയി തങ്ങളുടെ ഇഷ്ട്ട പാട്ടിനൊത്തു ചുവട് വെക്കുകയായിരുന്നു. നവീന്റെ ക്ലാസ്സ്മേറ്റ് ആയ മുഷ്താഖ് ആണു തന്റെ മൊബൈലിൽ വിഡിയോ ഷൂട്ട് ചെയ്യുന്നത്. അങ്ങനെ ഒരു നേരമ്പോക്കായി ഷൂട്ട് ചെയ്ത മുപ്പത് സെക്കൻഡ് വീഡിയോ നവീൻ ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവെക്കുകയും അത് ഷെയർ ചെയ്തു ലോകം മൊത്തം വൈറൽ ആകുകയുമായിരുന്നു.

കോളേജിൽ തന്നെ തങ്ങളുടെ സീനിയർസ് തുടങ്ങി വെച്ച ഒരു ഡാൻസ് ക്രൂ ഉണ്ടെന്നും തങ്ങൾ അതിൽ അംഗങ്ങൾ ആണെന്നും നവീനും ജാനകിയും പറയുന്നു. അവരാണ് തങ്ങളെ ട്രെയിൻ ചെയ്യിക്കുന്നതെന്നും പുറത്തു കോമ്പറ്റിഷനുകൾക്കൊക്കെ പോകാറുണ്ടെന്നും ഇവർ പറയുന്നു. തങ്ങളുടെ പ്രൊഫഷനോടൊപ്പം ഡാൻസും കൊണ്ട് പോകണം എന്നാണ് ഇരുവരുടെയും ആഗ്രഹം. വീഡിയോ വൈറൽ ആയി മാറിയതോടെ തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ ഒരുപാട് ഫോള്ളോവെഴ്‌സും കൂടിയിട്ടുണ്ടെന്ന് ഇവർ തന്നെ തുറന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മയുടെ രണ്ടാം വിവാഹത്തിന് താൻ സമ്മതിച്ചില്ല, തുറന്നുപറച്ചിലുമായി രഞ്ജിനി ഹരിദാസ്
Next post എക്കാലത്തെയും ഹിറ്റ് ചിത്രം സ്‌ഫടികത്തിൽ ലാലേട്ടന്റെ വില്ലനായി എത്തിയ തൊരപ്പൻ ബാസ്റ്റിനെ ഓർമ്മയുണ്ടോ ? താരത്തെ കുറിച്ച് കൂടുതൽ അറിയാം