എക്കാലത്തെയും ഹിറ്റ് ചിത്രം സ്‌ഫടികത്തിൽ ലാലേട്ടന്റെ വില്ലനായി എത്തിയ തൊരപ്പൻ ബാസ്റ്റിനെ ഓർമ്മയുണ്ടോ ? താരത്തെ കുറിച്ച് കൂടുതൽ അറിയാം

Read Time:5 Minute, 58 Second

എക്കാലത്തെയും ഹിറ്റ് ചിത്രം സ്‌ഫടികത്തിൽ ലാലേട്ടന്റെ വില്ലനായി എത്തിയ തൊരപ്പൻ ബാസ്റ്റിനെ ഓർമ്മയുണ്ടോ ? താരത്തെ കുറിച്ച് കൂടുതൽ അറിയാം

മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തി ഭദ്രൻ സംവിധാനത്തിൽ 1995 ൽ പുറത്തിറങ്ങിയ സ്ഫടികം. തന്റെ മികച്ച അഭിനയം കൊണ്ട് ചാക്കോ മാഷ് എന്ന കഥാപാത്രത്തിൽ തിലകനും, കിടിലൻ ആക്ഷൻ രംഗങ്ങളുമായി ആട് തോമയായി മോഹൻലാലും നിറഞ്ഞാടിയപ്പോൾ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. തീയറ്റർ പൂരപ്പറമ്പാക്കിയ ചിത്രത്തിലെ ഡയലോഗുകളും മാസ്സ് സീനുകളും ഇന്നും മലയാളി സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സ്ഫടികത്തിൽ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു .. അത്തരത്തിൽ ഒറ്റ വില്ലൻ കഥാപാത്രത്തിലൂടെ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന കഥാപാത്രമാണ് സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രം ..

ചിത്രത്തിലെ നായകനോട് കട്ടക്ക് നിൽക്കുന്ന ഒരു കിടിലൻ വില്ലൻ കഥാപാത്രം. ബോട്ടിൽ നിന്നും ബനിയനൊക്കെ ഊരി മസിലും പെരുപ്പിച്ച് ആടുതോമയോട് തീപ്പെട്ടി ചോദിക്കുന്ന മാസ്സ് സീനൊക്കെ ഇന്നും പ്രേക്ഷകർക്ക് രോമാഞ്ചം കൊള്ളിക്കുന്നതാണ് .. ആടുതോമയെ തളക്കാൻ ജയിലിൽ നിന്നും എത്തുന്ന ബാസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പി എൻ സണ്ണിയായിരുന്നു. ഒറ്റ ചിത്രത്തിലൂടെ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരത്തെ പിന്നീട് അധികം സിനിമകളിൽ ആരധകർ കണ്ടില്ല. നായകന് പറ്റിയ വില്ലൻ കഥാപാത്രമായ തൊരപ്പൻ ബാസ്റ്റിനെ അവതരിപ്പിച്ച സണ്ണി ഇപ്പോൾ എവിടെയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയുടെ തിരച്ചിൽ.

എന്നാൽ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് തുരപ്പൻ ബാസ്റ്റിനായി പ്രേഷകരുടെ ശ്രദ്ധ നേടിയ സണ്ണി. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിദാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ജോജിയിലൂടെയാണ് താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. ജോജി എന്ന ഫഹദ് ഫാസിൽ കഥാപാത്രത്തിന്റെ അപ്പൻ പനചെൽ കുട്ടപ്പൻ ചേട്ടൻ എന്ന കഥാപാത്രത്തിലാണ് ഇത്തവണ സണ്ണി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് ജോജി. കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയും മുൻപ് പോലീസ് കോൺസ്റ്റബിളുമായിരുന്നു തൊരപ്പൻ ബാസ്റ്റിനായി എത്തിയ പി എൻ സണ്ണി.

പോലീസ് സർവീസിൽ ഉണ്ടായിരുന്ന കാലത്തുതന്നെയാണ് താരം സ്ഫടികത്തിൽ വേഷമിടുന്നതും. കളരിയിലും ബോഡി ബിൽഡിങ്ങിലുമൊക്കെ ഏറെ ശ്രദ്ധ കൊടുത്ത സണ്ണി മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. അൻവർ , ഇയ്യോബിന്റെ പുസ്തകം , ഡബിൾ ബാരൽ , അശ്വാരൂഢൻ തുടങ്ങിയ 25 ൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് , എങ്കിലും സ്പടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രത്തെപോലെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമില്ല എന്നതാണ് സത്യം. എന്തായാലും തൊരപ്പൻ ബാസ്റ്റിനായി തിളങ്ങിയ പി എൻ സണ്ണിയുടെ പുത്തൻ ചിത്രവും തിരിച്ചുവരവും ഒക്കെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ എല്ലാം ആഘോഷമാക്കിയിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയി മാറി കൊണ്ടിരിക്കുകയാണ്.

കഥാപാത്രങ്ങളെല്ലാം ഗുണ്ടയായതിൽ വിഷമിച്ചിരിക്കുമ്പോഴാണ് ഏദൻ എന്ന ചിത്രത്തിൽ മാനസാന്തരപ്പെട്ട ഒരു ഗുണ്ട-മാടൻതമ്പിയുടെ വേഷം കിട്ടുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം സഞ്ജുസുരേന്ദ്രനാണ് സംവിധാനം ചെയ്തത്. ഒരു മാനസാന്തരം സിനിമാക്കാർക്കിടയിലും ഉണ്ടായെന്നുതോന്നുന്നു. കാരണം സുരേഷ് തുമ്പുങ്കൽ സംവിധാനം ചെയ്യുന്ന പ്രണയപട്ടണം എന്ന ചിത്രത്തിൽ ജോസഫേട്ടൻ എന്ന നല്ല കഥാപാത്രത്തെയാണ് സണ്ണിയാശാന് ഇപ്പോൾ കിട്ടിയിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വെറും മുപ്പത് സെക്കൻഡ് ഡാൻസ് വീഡിയോ, ജീവിതം തന്നെ മാറ്റിമറിച്ച സന്തോഷത്തിലാണ് മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും
Next post മലയാളികളുടെ പ്രിയ നടി പാർവതി ജയറാമിന് ഇന്ന് അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷമാക്കി മകൻ കാളിദാസും മകൾ മാളവികയും