ഒരു വീട് തകരുന്ന നെഞ്ചുപൊട്ടുന്ന കാഴ്ച, എങ്ങനെ സഹിക്കും ദൈവമേ ഇത്, വീഡിയോ കാണാം

Read Time:6 Minute, 6 Second

ഒരു വീട് തകരുന്ന നെഞ്ചു പൊട്ടുന്ന കാഴ്ച, എങ്ങനെ സഹിക്കും ദൈവമേ ഇത്, വീഡിയോ കാണാം

സംസ്ഥാനത്തു തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി തന്നെ തുടരുന്നു. കാസർകോട് മുസ്സോളി കടപ്പുറത്തു നിന്ന നിൽപ്പിൽ വീട് നിലം പൊത്തി. തീര ദേശത്തിനോട് ചേർന്ന് നിന്ന വീടാണ് പൂർണമായും ഇടിഞ്ഞു വീണത്. മുസ്സോളി സ്വദേശി മൂസ എന്ന ആളുടെ വീടാണ് പൂർണമായും തകർന്നടിഞ്ഞത്. സമീപത്തെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.

പ്രദേശത്തു കടലാക്രമണ ഭീഷണി പതിവ് കാഴ്ചയാണെന്നു നാട്ടുകാർ പറയുന്നത്. സ്ഥിരം സുരക്ഷാ ക്രമീകരരണങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കുറഞ്ഞത് അഞ്ചോളം വീടുകൾ മുസോളിയിൽ മാത്ർരം സുരക്ഷ ഭീഷണി ഉള്ളതായി പറയപ്പെടുന്നു. ഇവിടെ നിന്നെല്ലാം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. അറബി കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലി കാറ്റായി മറിയത്തിന്റെ തുടർന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ കനത്ത മഴയാണ്.

കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ് ചുഴലി കാറ്റിന്റെ സഞ്ചാര പാത. അതീവ ജാഗ്രത നിർദേശം നൽകിയ കണ്ണൂരും കാസർകോടും ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ കട്ടിൽ വ്യാപകമായ നാശ നഷ്ട്ടങ്ങൾ ഉണ്ട്. ഒട്ടേറെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് പറ്റി. വട്ടവടയിൽ മരങ്ങൾ വീണു വഴി തടസപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്‌തത് എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലും ഇടുക്കി ജില്ലയിലെ പീരുമേട്ടിലും. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ കണക്കനുസരിച്ച്‌ വെള്ളിയാഴ്‌ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാവിലെ 8.30 വരെ 208 മില്ലിമീറ്റർ മഴയാണ് പെയ്‌തത്. 200 മില്ലിമീറ്റർ മഴ തൃശൂരിലെ കൊടുങ്ങല്ലൂരിലും 185 മില്ലിമീറ്റർ മഴ ഏനാമാക്കലിലും ലഭിച്ചു. എറണാകുളം (171 മില്ലിമീറ്റർ), കൊല്ലം (159 മില്ലിമീറ്റർ), കണ്ണൂർ (159 മില്ലിമീറ്റർ), ആലപ്പുഴ (157 മില്ലിമീറ്റർ) എന്നിവിടങ്ങളിലും കൂടുതൽ മഴ ലഭിച്ചു.

അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താർജിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം കേരളതീരത്ത് നിന്നും വടക്കോട്ട് പോയെങ്കിലും കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുകയാണ്. അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവമുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ടൗട്ടോ ഇന്ന് രാത്രിയോടെ അതി തീവ്ര ചുഴലികാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ പ്രവചന വിഭാഗം മേധാവി ഡോ.പി.സതിദേവി ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു. ടൗട്ടോ ചുഴലിക്കറ്റ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. മെയ്18 ന് ചുഴലിക്കാറ്റ് പോർബന്തറിനും – നലിയ്ക്കും ഇടയിൽ കര തൊടുമെന്ന് സതിദേവി പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെയുള്ള മേഖലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ പ്രവചന വിഭാഗം മേധാവി അറിയിച്ചു. അതിതീവ്ര മഴയ്ക്ക് പുറമെ സംസ്ഥാനത്ത് വളരെ ശക്തമായ കാറ്റ് വീശാനുംഏറെ സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത ആറ് ദിവസം വരെ മഴ തുടരുമെന്നും സതിദേവി ഇതിനോടകം അറിയിച്ചു.

ചുഴലി ക്കാറ്റ് വഴി മാറിപ്പോയാലും അടുത്തു തന്നെ കേരളത്തിലേക്ക് മൺസൂൺ മഴ എത്തും. മെയ് 31-ഓടെ മഴ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. കാല വർഷത്തിലും മരം വീണാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്. ഇക്കാര്യത്തിൽ നല്ല ജാഗ്രത വേണം. ചെറിയ അണക്കെട്ടുകളെല്ലാം തുറന്ന് നിയന്ത്രിതമായ അളവിൽ വെള്ളം ഒഴുക്കി വിട്ടിട്ടുണ്ട്. ഇത്തരം അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ജാഗ്രത തുടരണം.

രൂക്ഷമായ കടൽക്ഷോഭം വലിയ പ്രതിസന്ധിയാണ് തീര ദേശത്തുണ്ടാക്കിയത്. ഒൻപത് ജില്ലകളിൽ കടൽ ക്ഷോഭമുണ്ടായി. കേരളത്തിൻ്റെ തീരം സുരക്ഷിതമല്ലെന്നത് ആശങ്ക ഉണ്ടാക്കുന്നു. കടൽഭിത്തി ശ്വാശ്വത പരിഹാരമല്ല.അപകടാവസ്ഥയിൽ കഴിയുന്ന തീരദേശവാസികളുടെ പ്രശ്നത്തിനുള്ള ശ്വാശ്വത പരിഹാരം എന്ന നിലയിലാണ് പുനർഗേഹം എന്ന പദ്ധതി നടപ്പാക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വടകര താഴെ അങ്ങാടിയിൽ കടപ്പുറം സന്ദർശിച്ച കെ.കെ. രമ എം.എൽ.എ കടൽക്ഷോഭത്തിൽ പെട്ടു. രൂക്ഷമായ കടലാക്രമണത്തിന്റെ വിവിധ ദൃശ്യങ്ങൾ കാണാം.
Next post നന്ദുവിനെ അവസാനമായി പരിചരിച്ച നേഴ്സിന്റെ വാക്കുകൾ കേട്ടോ? കുറിപ്പ് വൈറലാവുന്നു