ട്രെയിനിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ബാബുക്കുട്ടൻ വെളിപ്പെടുത്തി

Read Time:5 Minute, 28 Second

ട്രെയിനിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ബാബുക്കുട്ടൻ വെളിപ്പെടുത്തി

ട്രെയിനിൽ യുവതിയെ ആ ക്രമിച്ചു സ്വർണം കവർന്ന കേ സിൽ ആയ പ്ര തി ബാബു കുട്ടനുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. സംഭവം നടന്ന ട്രെയിനിലെ D 9 കോച്ചിലും സ്വർണ്ണം പണയം വെച്ച കരുനാഗപ്പിള്ളിയിലെ ഷോപ്പിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടത്തിയ രീതി പ്രതി അന്വേഷണ സംഘത്തിന് മുമ്പിൽ വിവരിച്ചു.

D 10 കോച്ചിൽ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതി മറ്റു കോച്ചുകൾ നിരീക്ഷിച്ചതിനു ശേഷം യുവതി ഒറ്റക്കാണ് എന്ന് അറിഞ്ഞതിനു ശേഷം D 9 കോച്ചിലേക്കു മാറി കേറുക ആയിരുന്നു. ആറു വാതിലുകളുള്ള കോച്ചിന്റെ മുൻവശത്തെ വാതിലൂടെ കയറി ബാബു കുട്ടൻ എല്ലാ വാതിലുകളും അടച്ചു. അതിനിടയിൽ യുവതി മദ്ധ്യ ഭാഗത്തുള്ള വാതിൽ തുറന്നു. അവസാന വാതിലും അടച്ചതിനു ശേഷം തിരിച്ചു യുവതിയുടെ അടുത്തേക്ക് വന്നതിനു ശേഷം മൊബൈൽ ഫോൺ വാങ്ങി പുറത്തേക്കു വലിച്ചെറിയുക ആയിരുന്നു.

മുടിയിൽ പിടിച്ചു മാല പൊട്ടിച്ചെടുത്തതിന് ശേഷം സ്ക്രൂ ഡ്രൈവർ കാട്ടി ഭീ ഷിണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി തുടർന്ന് വീണ്ടും മുടിയിൽ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്ക് വലിച്ചു കൊണ്ട് പോകുവാൻ ശ്രമിച്ചപ്പോൾ യുവതി കുതറി മാറി രക്ഷ പ്പെടാനായി വാതിൽ പടിയിൽ ഇറങ്ങി കമ്പിപ്പടിയിൽ തൂങ്ങി ഉച്ചത്തിൽ നി ലവിളിച്ചു. ഇ സമയം യുവതിയുടെ വായിൽ ഷാൾ തിരുകി കയറ്റി എന്നാണ് പ്രതി അന്വേഷണ സംഘത്തിന് മുമ്പിൽ പറഞ്ഞത്.

യുവതിയിൽ നിന്ന് പ്ര തി ക വർന്ന ആഭരണങ്ങൾ നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് പൊ ലീസ് മേധാവി രാജേന്ദ്രൻ എസ് അറിയിച്ചു. പ്ര തിയുടെ ക സ്റ്റഡി കാലാവധി നാല് ദിവസം കൂടിയുണ്ട്. വനിതാ കമ്പാർട്ട്‌മെന്റിലെത്തിയ പ്ര തി സ്‌ക്രൂ ഡ്രൈവർ ചൂണ്ടി ഭീ ഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും അപഹരിച്ചത്.

ട്രെയിൻ കാഞ്ഞിരമറ്റം ഒലിപ്പുറത്ത് എത്തിയപ്പോഴായിരുന്നു യുവതിയുടെ നേരെ ആ ക്രമണമുണ്ടായത്. ആഭരണങ്ങളും ഫോണും നൽകിയ ശേഷം പ്രതി ശാരീരികമായി ആ ക്രമിക്കാൻ തുടങ്ങിയതോടെ യുവതി ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. ട്രെയിനിന്റെ വേഗത കുറവായതിനാലും മണൽതിട്ടയുടെ മേൽ വീണതിനാലും ഗുരുതര പരിക്കുകളേൽക്കാതെ യുവതി രക്ഷപ്പെട്ടു.

തുടർന്നുള്ള ചെറുത് നിൽപ്പിനിടയാണ് യുവതി ട്രെയ്നിൽ നിന്നും തെറിച്ചു വീണത്. പിന്നീട് പ്ര തി യുവതിയുടെ ബാഗിൽ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ചു. ബാഗിൽ നിന്ന് കണ്ണടയും പണവും എടുത്തു. ഇ കന്നട വച്ച് കൊണ്ടായിരുന്നു പ്ര തിയുടെ തുടർന്നുള്ള യാത്ര. ഗുരുവായൂർ പുനലൂർ ട്രയിനിൽ വച്ചായിരുന്നു യുവതി വളരെ ക്രൂ രമായ ആ ക്രമണത്തിന് ഇരയായത്. കു റ്റകൃ ത്യത്തിന്‌ ശേഷം ട്രയിനിൽ യാത്ര തുടർന്ന ബാബു കുട്ടൻ ചെങ്ങനൂരിൽ എത്തിയപ്പോൾ പോ ലീസ് പരിശോധിക്കുന്നത് കണ്ട്‌, തൊട്ടടുത്ത സ്റ്റേഷൻ ആയ മാവേലിക്കരയിൽ ഇറങ്ങി കടന്നു കളയുക ആയിരുന്നു എന്ന് അന്വേഷണ സംഘത്തിന് മുൻപിൽ വെളിപ്പെടുത്തി.

ഇവിടെ നിന്നും ബസ്സിൽ കരുനാഗപ്പിള്ളിയിൽ എത്തി സ്വർണം പണയം വെക്കുവാൻ ശ്രമിച്ചു. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ സ്വർണം പണയം വെക്കുവാൻ കഴിഞ്ഞില്ല. പക്ഷെ സ്വർണം പണയം വെക്കുവാൻ ബാബു കുട്ടനെ മറ്റാരോ സഹായിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ രേഖകൾ ശേഖരിച്ചു വരുകയാണ്. പ്രതിയെ ഇനി മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു തെളിവെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു ദിവസമോ ഒരു വർഷമോ ഒരു ജീവിതകാലം മുഴവനുമോ മതിയാകില്ല അമ്മയെ ആഘോഷിക്കാൻ: അമ്മയ്ക്കും അനിയത്തിക്കും ഒപ്പമുള്ള ചിത്രവുമായി ദിവ്യാ ഉണ്ണി
Next post പ്രശസ്ത യുവനടൻ വിടപറഞ്ഞു; നടുങ്ങി സിനിമലോകം! ഫേസ്ബുക്കിൽ കുറിച്ചത് കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ