മേഘ്‌ന രാജിനും ജൂനിയർ ചിരുവിനുമൊപ്പം മലയാളത്തിന്റെ പ്രിയ നടൻ! കുഞ്ഞതിഥിയെ കാണാനെത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം വൈറൽ

Read Time:4 Minute, 27 Second

മേഘ്‌ന രാജിനും ജൂനിയർ ചിരുവിനുമൊപ്പം മലയാളത്തിന്റെ പ്രിയ നടൻ! കുഞ്ഞതിഥിയെ കാണാനെത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം വൈറൽ

യക്ഷിയും ഞാനും എന്ന മലയാള ചിത്രത്തിൽ കൂടി മലയാള സിനിമ മേഖലയിലേക്ക് കടന്ന് വന്ന നടിയാണ് മേഘനാ രാജ്. തെലുഗ് സിനിമയിൽ കൂടെ അഭിനയം തുടങ്ങിയ താരത്തിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു യക്ഷിയും ഞാനും മറ്റ് അന്യ ഭാഷ ചിത്രങ്ങളെക്കാളും നടി മേഘ്‌ന രാജ് അഭിനയിച്ചിട്ടുള്ളത് മലയാള സിനിമകളിൽ ആണ്. ഇരുപത്തി ഒന്നോളം മലയാള ചിത്രങ്ങളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ മലയാളികൾക്ക് നടി മേഘനയോട് വളരെ നല്ലൊരു അടുപ്പം ആണ്

2018ൽ ചിരഞ്ജീവി സർജയെ വിവഹം കഴിച്ച താരത്തിന്റെ സന്തോഷം അതിക നാൾ നീണ്ടില്ല എന്ന് വേണമെങ്കിൽ പറയാം. 2020ൽ ഈ ലോകത്ത് നിന്ന് അദ്ദേഹം വിട വാങ്ങുകയായിരുന്നു. ആ സമയത്ത് നടി മേഘ്‌ന അമ്മയാകാൻ ഒള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മേഘ്‌ന രാജിനെ ഏൽപിച്ച ആഘാതം ചെറുതലായിരുന്നു ഈ സമയത്ത് നടിയ ആശ്വസിപ്പിക്കാൻ ഓടി എത്തിയത് നടി നസ്രിയയും അനന്യയും ഒക്കെ ആയിരുന്നു.

മലയാളി താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് മേഘ്‌ന രാജിന്. ഇന്ദ്രജിത്തിനൊപ്പമുള്ള സന്തോഷനിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ജൂനിയർ ചിരുവിനെ എടുത്ത് നിൽക്കുന്ന ഇന്ദ്രജിത്തിന്റെ ഫോട്ടോയ്ക്ക് കീഴിൽ നിരവധി പേരാണ് കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹേയ് മെഹു, നമ്മുടെ കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. നല്ല ഭക്ഷണമാണ് എനിക്ക് സമ്മാനിച്ചത്. മേഘ്‌നയുടെ മാതാപിതാക്കൾക്കും ജൂനിയർ ചിരുവിനും സ്‌നേഹമെന്നുമായിരുന്നു ഇന്ദ്രജിത്ത് കുറിച്ചത്. നസ്രിയയും ഫഹദും നേരത്തെ ജൂനിയർ ചിരുവിനെ കാണാനായെത്തിയിരുന്നു.

2020 ഒക്ടോബറിൽ ജൂനിയർ ചീരുവിന്റെ ജനനം അതിന് ശേഷമാണ് മേഘനയെ സന്തോഷത്തോടെ കാണുന്നത് ഇപ്പോൾ മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്ത് ജൂനിയർ ചീരുവിനെ കാണാൻ വന്ന സന്തോഷം പങ്ക് വെച്ച് കൊണ്ട് മേഘ്‌ന പുറത്ത് വിട്ട ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ജൂനിയർ ചീരുവിനെ തൻറെ പുറത്ത് എടുത്ത് കൊഞ്ചിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിയത്. ചിത്രത്തോടൊപ്പം നടി മേഘ്‌ന രാജ് കുറിച്ച വരികൾ ഇങ്ങനെ

ഇത് അൽപ്പം വൈകി … യുഗങ്ങൾക്ക് ശേഷം ഞങ്ങൾ ഒടുവിൽ ഇന്ദ്രുവിനെ കണ്ടുമുട്ടുന്നു! പൂർണിമയെ ഉടൻ കാണുമെന്ന് പ്രതീക്ഷിക്കുന്നു! അതിശയകരമായ ഒരു സമയം ഉണ്ടായിരുന്നു …. നിങ്ങൾ ബിരിയാണി ആസ്വദിച്ചുവെന്ന് കരുതുന്നു. ജൂനിയർ സി നിങ്ങളുടെ കമ്പനിയെ ഇഷ്ട്ടപെട്ടു ! ഇതായിരുന്നു നടി മേഘ്‌ന കുറിച്ചത് മേഘ്‌നയുടെ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു ഇവർ എല്ലാവരും കൂടെ നിക്കുന്ന ഒരു ചിത്രവും പുറത്ത് വിട്ടിട്ടുണ്ടായിരുന്നു നിരവധി പേരാണ് മേഘ്‌നയെ കാണാൻ പോയതിന് ഇന്ദ്രജിത്തിനെ പ്രശംസ കൊണ്ട് മൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാള സിനിമയെ തിരികെയെത്തിച്ച മഹാനടന് നന്ദി,കടക്കെണിയിൽ അകപ്പെട്ട തിയേറ്ററിനു പുതുജീവൻ പകർന്നത് മമ്മൂക്കയുടെ സിനിമ;ജിജി അഞ്ചാനി. വൈറൽ കുറിപ്പ്
Next post കിടുക്കാച്ചി ഫോട്ടോ ഷൂട്ടമായി കുമ്പളങ്ങി നൈറ്റ്സിലെ സിമി, ഗ്രേസ് ആന്റണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം