കിടുക്കാച്ചി ഫോട്ടോ ഷൂട്ടമായി കുമ്പളങ്ങി നൈറ്റ്സിലെ സിമി, ഗ്രേസ് ആന്റണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Read Time:5 Minute, 24 Second

കിടുക്കാച്ചി ഫോട്ടോ ഷൂട്ടമായി കുമ്പളങ്ങി നൈറ്റ്സിലെ സിമി, ഗ്രേസ് ആന്റണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

ആദ്യ രണ്ട് ചിത്രത്തിൽ കൂടെ തന്നെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ഗ്രേസ് ആൻറണി. തന്റേതായ ഒരു കഴിവ് ചിത്രങ്ങളിലെല്ലാം കാഴ്ചവെക്കാൻ സാധിച്ച താരത്തിന് വളരെ കുറഞ്ഞ നിമിഷം കൊണ്ടാണ് ധാരാളം ആരാധകർ സമൂഹമാധ്യമങ്ങളിലും ചലച്ചിത്രമേഖലയിലും ഉണ്ടായത്. 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യ ചിത്രത്തിലേക്കുള്ള സാന്നിധ്യം രേഖപ്പെടുത്തുന്നത്. പതിനാറാമത്തെ വയസ്സിൽ സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരത്തിന് ഇപ്പോൾ കൈനിറയെ സിനിമകളും അതുപോലെതന്നെ ചുറ്റും വലിയൊരു ആരാധക വലയവും ആണ് ഉള്ളത്.

ഹാപ്പി വെഡിങ് എന്ന ചിത്രത്തിനേക്കാൾ ഏറെ ഗ്രേസ് ആൻറണി എന്ന താരത്തെ ആളുകൾ ശ്രദ്ധിച്ചത് കുമ്പളങ്ങി നൈറ്റ്സ്സ് എന്ന അതേ വർഷം തന്നെ പുറത്തിറങ്ങിയ ചിത്രത്തിലെ ഫഹദ് ഫാസിലിന് ഭാര്യ സിമി എന്ന അടിക്കുറിപ്പോടെ ആയിരിക്കും. കാരണം ചിത്രത്തിലെ ഭഗത് ഫാസിലിൻറെ വേറിട്ട കഥാപാത്രത്തോട് കിടപിടിക്കുന്ന രീതിയിൽ ആയിരുന്നു ഗ്രേസിയുടെ ഓരോ അഭിനയവും. അതിനുശേഷം ഇന്ദ്രജിത്തിനൊപ്പം ഹലാൽ ലൗ സ്റ്റോറി അടുത്തിടെ പുറത്തിറങ്ങിയ സാജൻ ബേക്കറി എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിലും സജീവം ആണ്. ഗ്രേസ് ആൻറണി എന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകലോകം എന്നും ശ്രദ്ധയോടെയാണ് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വാർത്തകളും വിശേഷങ്ങളും എല്ലാം വളരെ കുറഞ്ഞ നിമിഷങ്ങൾകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

 

നിരവധി ഫോട്ടോഷൂട്ടുകൾ മോഡേൺ വേഷങ്ങളും ഗ്ലാമർ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട ഗ്രെസ് ഇപ്പോൾ തന്റെ പുത്തൻ ഫോട്ടോസ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ സിമി മോളെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ഗ്രേസ് ആന്റണി. ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തിൽ ഗ്രേസ് ആന്റണി അവതരിപ്പിച്ചത്. ‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’ എന്ന സിമി മോളുടെ ഡയലോഗിന് നിറഞ്ഞ കയ്യടിയാണ് തിയേറ്ററിൽ ലഭിച്ചത്. കുമ്പളങ്ങിയിൽ നാട്ടിൻപുറത്തുകാരിയായി വേഷമിട്ട ഗ്രേസ് ആന്റണിയുടെ പുതിയ ഫോട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ലുക്കിലും വേഷത്തിലും അടിമുടി മാറിയ ഗ്രേസ് ആന്റണിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ‘ജോർജേട്ടൻസ് പൂരം’, ‘ലക്ഷ്യം’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. . ‘ഹാപ്പി വെഡ്ഡിങ്ങി’ലെ അഭിനയം കണ്ടിട്ടാണ് ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. ചിത്രത്തിലെ സിമി മോളെ പ്രേക്ഷകർ ഹൃദയത്തോടാണ് ചേർത്തുവെച്ചത്. ഈ ചിത്രത്തിനുശേഷം വിനയ് ഫോർട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മേഘ്‌ന രാജിനും ജൂനിയർ ചിരുവിനുമൊപ്പം മലയാളത്തിന്റെ പ്രിയ നടൻ! കുഞ്ഞതിഥിയെ കാണാനെത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം വൈറൽ
Next post കടക്കെണിയില്‍ നിന്നും സീരിയിലേക്ക് കാലുവച്ച അനുഭവത്തെക്കുറിച്ച് നടന്‍ സാജന്‍ സൂര്യ