കടക്കെണിയില്‍ നിന്നും സീരിയിലേക്ക് കാലുവച്ച അനുഭവത്തെക്കുറിച്ച് നടന്‍ സാജന്‍ സൂര്യ

Read Time:6 Minute, 5 Second

കടം കേറി അവസാനം സ്വന്തം വീട് വരെ നഷ്ടപ്പെട്ട സീരിയൽ നടൻ സാജൻ സൂര്യക്ക് ഒണ്ടായ അവസ്‌ഥ

മിനിസ്‌ക്രീനിൽ തകർത്തോടുന്ന ഭാര്യയിലെ ശ്രദ്ധേയമായ കഥാപാത്രമാണ് വെട്ടുകത്തി നരൻ. ലക്ഷങ്ങൾ കടത്തിലായ അവസ്ഥയിൽ നിന്നു അഭിനയത്തിലേക്ക് കടന്നു വന്നതിനെ കുറിച്ചും, സാജൻ സൂര്യ എന്ന പേരിനെക്കുറിച്ചും നടൻ സാജൻ സൂര്യ നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നതു. ഭാര്യയിലെ വെട്ടുകത്തി നരനെ കുറിച്ച് അറിയാത്ത മിനി സ്ക്രരേന് പ്രേക്ഷർ ഉണ്ടായിരിക്കുകയില്ല. സീരിയലിന്റെ ആദ്യ ഭാഗത്തു എല്ലാവരും വെറുത്തിരുന്ന കഥാപാത്രമായി എത്തിയ നരൻ, ഇപ്പോൾ വില്ലത്തരം ഒക്കെ മാറ്റി പ്രേക്ഷകർക്കിഷ്ട്ടപ്പെട്ട കഥാപാത്രമായി മാറിയിരിക്കുകയാണ്.

ഇരുപതു വർഷമായി മിനി സ്‌ക്രീനിൽ വില്ലനായും നായകനുമായി നിറഞ്ഞു നിൽക്കുന്ന താരമാണ് സാജൻ സൂര്യ. നടൻ സാജൻ സൂര്യയെ അറിയാത്തവർ ആയിട്ട് ഒരു പക്ഷെ മിനി സ്ക്രരേന് ആരാധകർ കാണില്ല കാരണം സീരിയൽ ലോകത്തെ സൂപ്പർ സ്റ്റാർ ആണ് നടൻ സാജൻ സൂര്യ. 1999 തന്റെ സീരിയൽ അഭിനയം തുടങ്ങിയ താരം 2021ലും അഭിനയം തുടർന്ന് കൊണ്ട് പോവുകയാണ്. ഇത് വരേയ്ക്കും നാല്പത്തിയഞ്ച് സീരിയലുകളിൽ താരം കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കുകയും നൂറിൽ പരം ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഇത്ര അതികം സീരിയൽ അഭിനയിച്ചിട്ടുള്ള മറ്റാരും മലയാള സീരിയൽ ഇൻഡസ്ട്രിയിൽ ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം

ഇപ്പോൾ സാജൻ സൂര്യ പങ്ക് വെച്ച ഒരു ചിത്രവും അതിനോട് എഴുതിയ കുറിപ്പും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താൻ ജനിച്ച് വളർന്ന വീടും വസ്‌തുവും കടം കാരണം വിൽക്കേണ്ടി വന്ന അവസ്ഥയെ കുറിച്ചാണ് അദ്ദേഹം ഇ കുറിപ്പിൽ പറയുന്നത് താൻ ഇപ്പോൾ അഭിനയിക്കുന്ന ജീവിതനൗക എന്ന സീരിയലിൽ ഒരു രംഗം ചിത്രീകരിച്ചപ്പോഴാണ് തന്റെ ജീവിതത്തിൽ ഉണ്ടായ പഴയ അനുഭവം വീണ്ടും ഓർത്തത് എന്ന് താരം പറയുന്നു. അദ്ദേഹം പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ

ജനിച്ചു വളർന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവർ എത്ര പേരുണ്ടിവിടെ? ജീവിത സാഹചര്യത്തിനനുസരിച്ചും, കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുന്നവരും അല്ലാതെ ബാല്യം കൗമാരം യവ്വനം വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവർക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു.

ഓർമ്മകളെ കുറിച്ചു പറഞ്ഞാൽ ബാലിശമാകോ 🤔 വലിയ പറമ്പ് , മുറ്റത്തെ ടാങ്കിൽ നിറയെ ഗപ്പികളും ഒരു കുഞ്ഞൻ ആമയും ,മഴ പെയ്താൽ കൈയ്യെത്തി കോരാവുന്ന കിണർ അതിലെ മധുരമുള്ള വെള്ളം ,കരിക്ക് കുടിക്കാൻ മാത്രം അച്ഛൻ നട്ട ഗൗരിഗാത്ര തെങ്ങ്(ആ ചെന്തെങ്ങിന്റെ കരിക്കിൻ രുചി പിന്നെങ്ങും കിട്ടിയിട്ടില്ല) നിറയെ കോഴികളും കുറേ കാലം ഞാൻ വളർത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തിൽ ബാലരമയിൽനിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും 🤩 എഴുതിയാ കുറേ ഉണ്ട്.

അഗ്നിക്കിരയാക്കി തിരുനെല്ലിയിൽ ഒഴുക്കിയതുകൊണ്ട് അച്ഛനുറങ്ങുന്ന മണ്ണെന്ന സ്ഥിരം സെന്റി ഇല്ല. അച്ഛന്റെ ഓർമ്മകൾ സാനിധ്യം അവിടുണ്ടായിരുന്നു. ത്രിസന്ധ്യനേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പാ കടം മുഴുവൻ തീർന്നെന്ന ആശ്വാസമായിരുന്നു ഗേറ്റ് കടക്കുവോളം. കാറിൽ കയറി ഒന്നൂടൊന്ന് വീടിലേക്ക് നോക്കിയപ്പോ തലച്ചോറിൽ നിന്നൊരു കൊള്ളിയാൻ ഹൃദയത്തിലേക്ക് തുളച്ചു കയറി 🥺🥺🥺.

എന്നെ സമാധാനിപ്പിക്കാൻ മോളെ ചേർത്ത് പിടിച്ച് ഭാര്യ എന്തൊക്കേ ചെയ്തു. ഇപ്പോ ഇത് എഴുതാൻ കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു ജീവിതനൗകയിൽ. അന്നൊരു പഴയ മാരുതിയിൽ ആയിരുന്നെങ്കിൽ ഇന്ന് ബിലേറോയിൽ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടുവിട്ടിറങ്ങിയത് എന്ന് മാത്രം. ജീവിതനൗക ഇത്തരത്തിൽ ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒത്തിരി മുഹൂർത്തങ്ങൾ നല്കി ഇതായിരുന്നു നടൻ സാജൻ സൂര്യ പങ്ക് വെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post കിടുക്കാച്ചി ഫോട്ടോ ഷൂട്ടമായി കുമ്പളങ്ങി നൈറ്റ്സിലെ സിമി, ഗ്രേസ് ആന്റണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
Next post ഇതെന്റെ രാജകുമാരിയും രാജകുമാരനും, ശരണ്യയ്ക്കും നന്ദുവിനുമൊപ്പം സീമ ജി നായർ – വൈറൽ കുറിപ്പ്