ഇതെന്റെ രാജകുമാരിയും രാജകുമാരനും, ശരണ്യയ്ക്കും നന്ദുവിനുമൊപ്പം സീമ ജി നായർ – വൈറൽ കുറിപ്പ്

Read Time:4 Minute, 9 Second

ഇതെന്റെ രാജകുമാരിയും രാജകുമാരനും, ശരണ്യയ്ക്കും നന്ദുവിനുമൊപ്പം സീമ ജി നായർ – വൈറൽ കുറിപ്പ്

ദീർഘ കാലമായി അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു അഭിനേത്രിയായ ശരണ്യ ശശി. അടുത്തിടെയാണ് നടി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ശരീരത്തിന്റെ ഓരോ കോശങ്ങളിലും അർബുദം പിടി മുറുക്കുമ്പോഴും ജീവിതത്തിൽ എങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ ജ്വലിച്ചു നിൽക്കണം എന്ന് മറ്റുള്ളവരെ ഓർമിപ്പിക്കുന്ന യുവാവാണ് നന്ദു മഹാദദേവ.

ഇന്നലെ മാർച്ച് 15 ന് ശരണ്യയുടെ പിറന്നാൾ ദിനം ആയിരുന്നു. പിറന്നാൾ ദിനത്തിൽ നന്ദുവിനെയും കൂട്ടിയാണ് സീമ ജി നായർ ശരണ്യയെ കാണാനായി എത്തിയത്. നന്ദുവും ശരണ്യയും തനിക്ക് ഏറ്റവും പ്രിയപ്പെട്ട മക്കളാണെ എന്ന് സീമ തുറന്നു പറയുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും സീമ ഫേസ് ബുക്ക് വഴി പങ്കു വെച്ചു.

സീമ ജി നായരുടെ വൈറൽ ആയ കുറിപ്പിന്റെ പൂർണരൂപം:
എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു. പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും. ഈ ജീവിതം അങ്ങനെ ആണ്.

ഇന്നലെ മാർച്ച്‌ 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു. അദിതി, രഞ്ജിത്, ഡിമ്പിൾ, ശരണ്യ. എല്ലാവരും പ്രിയപ്പെട്ടവർ.. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ തന്നെ ആയിരുന്നു. അതി ജീവനത്തിന്റെ രാജകുമാരി. എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ “രാജകുമാരനു”മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു. പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്കു വന്നപ്പോൾ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാൻ പറ്റില്ല..

ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തിൽ നിന്ന് അവൾ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു. എന്റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന അപൂർവ നിമിഷത്തിന്റെ ഓർമ്മയാവും ഇത്. എനിക്ക് മാത്രം അല്ല. അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും അത്.. നമ്മൾ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവിൽ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവരും.

അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ. അവർ നൽകുന്ന പോസിറ്റീവ് എനർജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം. വെറും വാക്കുകൾ കൊണ്ട് തീരില്ല ഒന്നും. അമൂല്യമായ രണ്ട് രത്നങ്ങൾ. അപൂർവമായ രണ്ട് നക്ഷത്രങ്ങൾ. നന്ദുമോന്റെ ഭാഷ കടമെടുത്താൽ, “പുകയരുത് ജ്വലിക്കണം”. ഈ അപൂർവ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടക്കെണിയില്‍ നിന്നും സീരിയിലേക്ക് കാലുവച്ച അനുഭവത്തെക്കുറിച്ച് നടന്‍ സാജന്‍ സൂര്യ
Next post നടൻ സുരേഷ് ഗോപി ഇന്ന് ആശുപത്രി വിട്ടു; ഡിസ്ചാർജിനു ശേഷം മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചു; ഉടൻ തന്നെ വാക്‌സിനേഷൻ എടുക്കുമെന്നും അറിയിച്ചു; 10 ദിവസത്തെ വിശ്രമം കഴിഞ്ഞ് തൃശൂരിൽ പ്രചാരണത്തിന് തുടക്കം