നടൻ സുരേഷ് ഗോപി ഇന്ന് ആശുപത്രി വിട്ടു; ഡിസ്ചാർജിനു ശേഷം മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചു; ഉടൻ തന്നെ വാക്‌സിനേഷൻ എടുക്കുമെന്നും അറിയിച്ചു; 10 ദിവസത്തെ വിശ്രമം കഴിഞ്ഞ് തൃശൂരിൽ പ്രചാരണത്തിന് തുടക്കം

Read Time:4 Minute, 51 Second

നടൻ സുരേഷ് ഗോപി ഇന്ന് ആശുപത്രി വിട്ടു; ഡിസ്ചാർജിനു ശേഷം മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചു; ഉടൻ തന്നെ വാക്‌സിനേഷൻ എടുക്കുമെന്നും അറിയിച്ചു; 10 ദിവസത്തെ വിശ്രമം കഴിഞ്ഞ് തൃശൂരിൽ പ്രചാരണത്തിന് തുടക്കം

നടൻ സുരേഷ് ഗോപി ഇന്ന് ആശുപത്രി വിട്ടു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നേരത്തെ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നു എങ്കിലും വിദഗ്ധ പരിശോധനയിൽ അദ്ദേഹത്തിന് ഇല്ലെന്ന് സ്ഥിതികരിക്കുകയും ചെയ്തു. തുടർന്നാണ് ഇന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ്‌ ഗോപി ഇപ്പോൾ.

മലയാളി സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളിലും കിടിലൻ മാസ്സ് ഡയലോഗുകളിലൂടെയും മലയാളി ആരധകരെ ഇത്രയും ആവേശം കൊള്ളിച്ച മറ്റൊരു നടനുണ്ടാവില്ല എന്നത് തന്നെയാണ് ഇതിനുള്ള മുഖ്ഖ്യ കാരണവും. മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും ഒക്കെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി ഇന്നും തിളങ്ങുന്ന താരമാണ് സുരേഷ് ഗോപി.

നിയമ സഭയിലേക്കു അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് മത്സരാർത്ഥിയാണ് സുരേഷ് ഗോപി. 10 ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആറു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. വിശ്രമത്തിന് ശേഷമേ തൃശൂരിലേക്ക് പോയി പ്രചാരണം ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ഈക്ഷനെ പറ്റി പറയുകയും ചെയ്തു.

കോവിസ് വാക്‌സിനേഷന് ശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളു എന്നും അതെടുക്കാനാണ് അടുത്തതായി പോകുന്നത് എന്നും മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ജോഷി സംവിധാനം ചെയ്യുന്ന സിനിമയായ പാപ്പന്റെ ചിത്രീകരണത്തിനിടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു ശ്രദ്ധിക്കപ്പെട്ടെങ്കിലും കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.

നടൻ എന്ന നിലയിൽ മാത്രമല്ല നല്ലൊരു ഹൃദയത്തിനു ഉടമ കൂടിയാണ് താരം , കാരുണ്യ പ്രവർത്തനങ്ങളിൽ സുരേഷ് ഗോപി അന്നും ഇന്നും ഏറെ മുൻപന്തിയിൽ തന്നെയാണ്. സഹായം ചോദിച്ചെത്തുന്നവരെ തന്നാൽ കഴിയും വിധം താരം ഇപ്പോഴും സഹായിക്കുവാൻ ശ്രദ്ധിക്കാറുണ്ട്. എം പി , നടൻ , എന്നതിലുപരി പച്ചയായ ഒരു നന്മകൾ മാത്രമുള്ള ഒരു മനസ്സിന് ഉടമയാണ് സുരേഷ് ഗോപി എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ എപ്പോഴും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതെന്റെ രാജകുമാരിയും രാജകുമാരനും, ശരണ്യയ്ക്കും നന്ദുവിനുമൊപ്പം സീമ ജി നായർ – വൈറൽ കുറിപ്പ്
Next post എന്റെ പേര് ആർക്കും അറിയില്ല, കൺമണി എന്നാണ് എല്ലാവരും വിളിക്കുന്നത്, മനസ് തുറന്ന് പാടാത്ത പൈങ്കിളി നായിക