എന്റെ പേര് ആർക്കും അറിയില്ല, കൺമണി എന്നാണ് എല്ലാവരും വിളിക്കുന്നത്, മനസ് തുറന്ന് പാടാത്ത പൈങ്കിളി നായിക

Read Time:4 Minute, 45 Second

എന്റെ പേര് ആർക്കും അറിയില്ല, കൺമണി എന്നാണ് എല്ലാവരും വിളിക്കുന്നത്, മനസ് തുറന്ന് പാടാത്ത പൈങ്കിളി നായിക

മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലെ ഇപ്പോൾ ഏറ്റവും പ്രശസ്തമായ ഒരു മിനിസ്ക്രീൻ പരമ്പരയാണ് ജന പ്രിയ ചാനൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. കണ്മണിയുടെയും ദേവയുടെയും ജീവിതത്തിലൂടെ കടന്നു പോകുന്ന പരമ്പര ആദ്യം മുതൽ തന്നെ ആരാധകർക്കിടയിൽ തങ്ങളുടേതായ ഒരു ഇഷ്ടം കാത്തുസൂക്ഷിച്ചിരുന്നു.

എന്നും ആളുകളെ ത്രസിപ്പിക്കുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളുമായി മുന്നേറുകയാണ് പാടാത്ത പൈങ്കിളിയുടെ ഓരോ എപ്പിസോഡും. ഇപ്പോൾ ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൺമണിയെ കുറിച്ചുള്ള വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അഭിനേത്രിയായ മനീഷ.

ഇ പരമ്പരയിൽ മനീഷയാണ് കൺമണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സൂരജ് സൺ ആണ് ദേവ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​അംബിക തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണി നിറക്കുന്ന താരങ്ങളാണ്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് പരമ്പര പറയുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നാണ് ഏഷ്യാനെറ്റിൽ ‘പാടാത്ത പൈങ്കിളി’ സംപ്രേഷണം ചെയ്യുന്നത്.

ചെറുപ്പം മുതൽ തന്നെ അഭിനയം എന്നത് ആഗ്രഹമായി കൊണ്ടു നടന്ന മനീഷയ്ക്ക് പാടാത്ത പൈങ്കിളിയിലെ കഥാപാത്രം ലഭിച്ചത് തികച്ചും അവിചാരിതമായാണ്. കഥാപാത്രത്തിലേക്ക് എത്താൻ നിമിത്തമായത് സാധാരണക്കാരൻ ഉപയോഗിച്ചിരുന്ന ടിക് ടോക് എന്ന് സമൂഹമാധ്യമം തന്നെയായിരുന്നു. അതിലെ അഭിനയത്തിലൂടെ ആണ് താൻ പാടാത്ത പൈങ്കിളിയിൽ എത്തപ്പെട്ടത് എന്ന് താരം പറയുന്നു. ഇതിലെ കണ്മണി എന്ന കഥാപാത്രത്തെ തനിക്ക് ലഭിച്ചപ്പോൾ വളരെയധികം പേടിച്ചിരുന്നു എന്നുമാണ് മനിഷ തുറന്നു പറയുന്നത്.

യഥാർത്ഥ ജീവിതവുമായി വളരെയധികം വൈവിധ്യങ്ങളുള്ള ഒരു കഥാപാത്രമായിരുന്നു കണ്മണിയുടെ. ബോൾഡായി സംസാരിക്കുകയും അഭിപ്രായങ്ങൾ തുറന്നു പറയുകയും മോഡേൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്ത മനിഷയുടെ കൈകളിലേക്കാണ് കണ്മണി എന്ന കഥാപാത്രത്തെ ലഭിച്ചത്. എന്നാൽ മറ്റുള്ളവർ നൽകിയ പിന്തുണയുടെ ബലത്തിൽ ആണ് കഥാപാത്രമായി പിന്നീട് മുന്നോട്ടു പോയത് എന്നും താരം പറയുന്നു. പുറത്തെവിടെയെങ്കിലും പോയാൽ എല്ലാവരും കണ്മണി എന്നാണ് തന്നെ വിളിക്കുന്നത് എന്ന് താരം പറയുന്നു.

പേര് മനീഷയെന്നാണെന്ന് വ്യക്തമാക്കിയെങ്കിലും അവരെല്ലാം പറയുക ഞങ്ങൾക്ക് കണ്മണി എന്ന് വിളിക്കാനാണ് ഇഷ്ടം എന്നാണ്.ദേവിയുടെ വേഷം അവതരിപ്പിക്കുന്ന സൂരജിനോട് എല്ലാവരും കൺമണി എവിടെ എന്നും എന്നോട് ദേവ എവിടെയെന്നും പലരും ചോദിക്കാറുണ്ട്. സെൽഫി എടുക്കാൻ വരുന്നവരുടെ അടുത്ത് പോലും ഞാൻ ഏറെ സന്തോഷവതിയായാണ് നിൽക്കുന്നത്. ഇതിനെല്ലാം കാരണം അഭിനയം എന്ന എൻറെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്ന് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ സുരേഷ് ഗോപി ഇന്ന് ആശുപത്രി വിട്ടു; ഡിസ്ചാർജിനു ശേഷം മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചു; ഉടൻ തന്നെ വാക്‌സിനേഷൻ എടുക്കുമെന്നും അറിയിച്ചു; 10 ദിവസത്തെ വിശ്രമം കഴിഞ്ഞ് തൃശൂരിൽ പ്രചാരണത്തിന് തുടക്കം
Next post നടൻ കൃഷ്ണ കുമാറിന് മകൾ ഹൻസിക കൊടുത്ത സമ്മാനം കണ്ടോ , വീഡിയോ വൈറലാകുന്നു