ചിലർക്ക് മാത്രമേ ഇത്തരത്തിലുള്ള മനസ് കാണൂ; എല്ലാവരും മൃത ദേഹ മെന്ന് കരുതിയപ്പോൾ റെജി ചെയ്തത് കണ്ടോ?

Read Time:3 Minute, 26 Second

ചിലർക്ക് മാത്രമേ ഇത്തരത്തിലുള്ള മനസ് കാണൂ; എല്ലാവരും മൃത ദേഹ മെന്ന് കരുതിയപ്പോൾ റെജി ചെയ്തത് കണ്ടോ?

തന്റെ ആയുസ് പൂർത്തിയാക്കാതെ ആർക്കും തെന്നെ ഈ ലോകത്തു നിന്നും വിട്ടു പോകാൻ കഴിയില്ല എന്നത് ഒരു യാഥാർത്യം തന്നെയാണ്. സ്വന്തം ഇഷ്ടത്തിന് സ്വയം മ രി ക്കാൻ ശ്രമിക്കുന്നവരെ കാര്യത്തിൽ ആകട്ടെ ആയുസ് എത്തിയില്ല എങ്കിൽ അവർ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് ഉറപ്പുള്ള കാര്യം തന്നെയാണ്. എന്നാൽ ഇപ്പോളിതാ അത്തരത്തിൽ നടന്ന ഒരു സംഭവമാണ് കോട്ടയം ജില്ലയിൽ നിന്നും വരുന്നത്. മണിമല ആറ്റിലൂടെ മണിക്കുറുകൾ ഒഴുകി നടന്ന വയോധികയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ കര കയറി വന്നത് .
മണിമലയിൽ നിന്നുമാണ് ഓമന എന്ന വയോധിക ഒഴുക്കിൽ പെട്ടത്.

അനക്കം ഇല്ലാതെ ഏതാനും കിലോ മീറ്റർ ഒഴുകിയ എത്തിയ ഓമനയെ കണ്ടപ്പോൾ ചലനം ഇല്ലാത്ത ശരീരം എന്നാണ് എല്ലാവരും കരുതിയത്. പലരും ഇതിനു കാഴ്ചക്കാർ ആയി മാറി നിന്ന് കണ്ടു. എന്നാൽ തോണ്ടറ പാലത്തിനു സമീപത്തു വെച്ചാണ് റെജി എന്ന യുവാവിന് ഈ കാഴ്ച ശ്രദ്ധയിൽ എത്തിയത്ക. പെട്ടന്ന് തന്നെ പാലത്തിനു താഴെ വളരെ ആഴം ഉള്ള ആ ആറ്റിലേക്ക് റെജി എടുത്തു ചാടുക ആയിരുന്നു. വളരെ പ്രയാസപ്പെട്ടു തന്നെയാണ് റെജി ഓമന എന്ന ആ വയോധികയെ കരക്ക് എത്തിച്ചത്.

കരക്ക്‌ എത്തിയപ്പോളാണ് ഒഴുക്കിൽ പെട്ട് കരക്ക്‌ എത്തിച്ച ഓമനയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പ് ഉണ്ട് എന്ന കാര്യം മനസിലായത്. പ്രദേശത്തെ സി പി എം നേതാവ് കൂടി ആയ റെജി ഓമനയെ കരക്ക് എത്തിച്ച ഉടൻ തന്നെ പ്രദേശത്തെ ഡി വൈ ഫ് വൈ പ്രവർത്തകരെ ഇ കാര്യം ഉടനടി അറിയിച്ചു. ഡി വൈ ഫ് വൈ പ്രവർത്തകർ എത്തി ഓമന എന്ന വയോധികയെ ഉടനെ തന്നെ അടുത്തുള്ള തിരുവല്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.

ഇപ്പോൾ തിരുവല്ല ഗവണ്മെന്റ് ആശുപത്രിയിൽ ഡോക്ടർ മാരുടെ നിരീക്ഷണത്തിൽ കഴിയുന്ന ഓമന സുഖം പ്രാപിച്ചു വരുകയാണ്. തിരുവല്ല പ്ലമ്പറമ്പ് സ്വദേശിയും സി പി എം ബ്രാഞ്ച് സെക്രെട്ടറിയുമായ റെജി കൂലിപ്പണി കാരനാണ്. അമ്മയ്ക്കും ഭാര്യക്കും രണ്ടു മക്കൾക്കൊപ്പം റോഡ് പുറമ്പോക്കു സ്ഥലത്താണ് റെജി ഇപ്പോൾ താമസിക്കുന്നത്. റെജിയുടെ സംയോജിത പ്രവർത്തിയിലൂടെ ഒരു ജീവൻ രക്ഷപ്പെട്ടതോടെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി പ്രവർത്തകർ വീട്ടിലെത്തി റെജിയെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ ജയൻ ഈ ലോകം വിട്ട് പോകുന്നതിനു ഏകദേശം ഒരാഴ്ച മുമ്പായി എന്നോട് ചോദിച്ച ആ ചോദ്യം! മനസ്സു തുറന്നു കവിയൂർ പൊന്നമ്മ
Next post സുഹൃത്തിന് ഓക്‌സിജൻ എത്തിക്കാൻ ഇരുപത്തിനാല് മണികൂർ കൊണ്ട് 1300കിലോമീറ്റർ താണ്ടിയ യുവാവ്