നടൻ ജയൻ ഈ ലോകം വിട്ട് പോകുന്നതിനു ഏകദേശം ഒരാഴ്ച മുമ്പായി എന്നോട് ചോദിച്ച ആ ചോദ്യം! മനസ്സു തുറന്നു കവിയൂർ പൊന്നമ്മ

Read Time:4 Minute, 20 Second

നടൻ ജയൻ ഈ ലോകം വിട്ട് പോകുന്നതിനു ഏകദേശം ഒരാഴ്ച മുമ്പായി എന്നോട് ചോദിച്ച ആ ചോദ്യം! മനസ്സു തുറന്നു കവിയൂർ പൊന്നമ്മ

മലയാള ചലച്ചിത്ര മേഖലയിലെ എക്കാലത്തെയും മറക്കുവാൻ സാധിക്കാത്ത നഷ്ട്ടങ്ങളിൽ ഒന്നാണ് നടൻ ജയന്റെ അകാല വിയോഗം. കോളിളക്കം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് തന്നെ ഉണ്ടായ അപകടത്തിൽ ആയിരുന്നു ജയൻ മരണപ്പെട്ടത്. ഇന്നും ജയന്റെ സ്ഥാനം നേടിയെടുക്കാൻ തക്ക കഴിവുള്ള മറ്റൊരു സൂപ്പർസ്റ്റാറും മലയാള ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാൻ കഴിയും.

ജയന്റെ മരണ ശേഷം നീണ്ട വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ജയൻ മലയാള സിനിമ ആരാധകർക്കിടയിൽ ജീവിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹം ചെയ്ത ഒരുപിടി നല്ല ചിത്രങ്ങൾ മാത്രം മതി ഇന്നും ജയൻ ആരാധകരെ ആവേശത്തിലാക്കുവാൻ . അദ്ദേഹത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് പല താരങ്ങളും ഇപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ കവിയൂർ പൊന്നമ്മ ജയനെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ്. ജയൻ മരിക്കുന്നതിനു ഒരാഴ്ച മുൻപ് തന്നോട് ചോദിച്ച ഒരു ചോദ്യം ആണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കവിയൂർ പൊന്നമ്മ വാക്കുകൾ ഇങ്ങനെ

അന്തരിച്ച നടൻ ജയനുമായി ഒന്നിച്ചു അഭിനയിച്ചതിന്റെ ഓർമ്മകൾ ഒന്നും ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്. ഒട്ടനവധി ചിത്രങ്ങളിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നത്തെ കാര്യങ്ങൾ ഇനിക്ക് ഇന്നും നല്ല പോലെ ഓർമയിൽ നിൽക്കുന്നുണ്ട് . ഞങ്ങൾ അമ്മയും മോനുമായുമൊക്കെ ആയിട്ടും അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്നോട് വലിയ സ്നേഹം ആയിരുന്നു.

എനിക്കും അങ്ങനെ തന്നെ. ഒരിക്കലും ഒരു സൂപ്പർസ്റ്റാറിന്റെ ജാടയോ ഡിമാന്റുകളോ അദ്ദേഹത്തിൽ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം മരിക്കുന്നതിനു ഒരാഴ്ച മുൻപും ഞങ്ങൾ ഒന്നിച്ച് ഒരു ചിത്രത്തിന്റെ ഡബ്ബ് ചെയ്തിരുന്നു. സത്യത്തിൽ അതിന്റെ ഡബ്ബിങ് കഴിഞ്ഞതായിരുന്നു. എന്നാൽ പെർഫെക്ഷൻ കുറച്ച് കൂടി വേണമെന്ന് പറഞ്ഞു ജയന്റെ പ്രത്യേക നിർബന്ധ പ്രകാരം ആണ് ആ ഡബ്ബിങ് നടത്തിയത്. അത്രത്തോളം പൂര്ണതക്ക് പ്രാധാന്യം നൽകുന്ന ആളായിരുന്നു അദ്ദേഹം. അതിനു മുൻപും ശേഷവും അത്രത്തോളം പെർഫെക്ഷനിൽ ശ്രദ്ധിക്കുന്ന വേറൊരു നടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

ആ ചിത്രത്തിന്റെ ഡബ്ബിങ് എല്ലാം പൂർത്തിയാക്കി ഞാൻ പോകാൻ നേരം അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ആ ചോദ്യം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. പോകാൻ ഇറങ്ങിയ എന്നോട് അദ്ദേഹം ചോദിച്ചു ‘ചേച്ചിക്ക് പൈസ വല്ലതും വേണോ’ എന്ന്. ഞാൻ വേണ്ട എന്നു പറഞ്ഞു. എന്നിട്ട് എന്താ അങ്ങനെ ചോദിച്ചത് എന്ന് തിരക്കി. എന്നോട് എല്ലാവരും കാശ് ചോദിക്കാറുണ്ട്, എന്നാൽ ചേച്ചി മാത്രം ഇത് വരെ അങ്ങനെ ഒരു ചോദ്യം എന്റെ നേർക്ക് ചോദിച്ചിട്ടല്ല, അതാണ് ഞാൻ തിരക്കിയത് എന്നും അദ്ദേഹം മറുപടിയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പപ്പയുടെ കർമ്മങ്ങൾ നന്നായി നടത്താൻ സാധിച്ചു. ഡിമ്പലിനു നിങ്ങളുടെ സ്നേഹം വേണം
Next post ചിലർക്ക് മാത്രമേ ഇത്തരത്തിലുള്ള മനസ് കാണൂ; എല്ലാവരും മൃത ദേഹ മെന്ന് കരുതിയപ്പോൾ റെജി ചെയ്തത് കണ്ടോ?