പപ്പയുടെ കർമ്മങ്ങൾ നന്നായി നടത്താൻ സാധിച്ചു. ഡിമ്പലിനു നിങ്ങളുടെ സ്നേഹം വേണം

Read Time:5 Minute, 15 Second

പപ്പയുടെ കർമ്മങ്ങൾ നന്നായി നടത്താൻ സാധിച്ചു. ഡിമ്പലിനു നിങ്ങളുടെ സ്നേഹം വേണം

 

കഴിഞ്ഞ ദിവസമാണ് ടിമ്പൽ ബാലിന്റേയും തിങ്കൾ ബാലിന്റേയും അച്ഛൻ ഇ ലോകത്തോട് വിട പറഞ്ഞത്. പനിയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടിമ്പലിനോട് പപ്പാ വിട വാങ്ങിയതെന്നുള്ള വാർത്ത അറിയിച്ചതും. വികാര ഭരിതമായ രംഗങ്ങൾക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ പാക്ക് ചെയ്തു ഡിംപിൾ ഉടൻ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങുകയും ചെയ്തു.

പപ്പയുടെ പേരിൽ അറിയപ്പെടാനും, തന്നെ ഓർത്തു അഭിമാനിക്കുവാനുള്ള നിമിഷങ്ങൾ സമ്മാനിക്കണമെന്നുള്ള ആഗ്രഹമാണ് ഉള്ളതെന്ന് മുൻപ് ബിഗ് ബോസ് വീട്ടിൽ വച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ തിങ്കളിന്റെ വാക്കുകളാണ് വൈറൽ ആയി മാറുന്നത്. ഇ ശൂന്യത ഇല്ലാതാക്കാൻ നിങ്ങളുടെ പ്രാത്ഥനകളും പിന്തുണയും തനിക്കും ടിമ്പലിനും വേണമെന്നാണ് തിങ്കൾ ബാൽ പറയുന്നത്. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തിയതിന് നന്ദി ഉണ്ടെന്നും പറയുന്നു.

തിങ്കൾ ബാലിന്റെ വാക്കുകൾ ഇങ്ങനെ – സ്നേഹത്തിനും പിന്തുണക്കും ആദരാഞ്ജലികൾ നേർന്നവർക്കും ഒരുപാടു നന്ദി. ഇത് ഏറ്റവും കഠിനമായ സമയമാണ് ഞങ്ങൾക്ക്, നിങ്ങളുടെ പ്രാത്ഥനയിൽ ഞങ്ങളുടെ പപ്പയെ ഒന്നുകൂടി കാണുവാനുള്ള അവസരമാണ് നൽകിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സംസ്ക്കാരം പൂർണ ബഹുമതികളോടെ നടത്തുവാനും സാധിച്ചു. ഇനിയും നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും പിന്തുണയും എനിക്കും ടിമ്പലിനും ആവശ്യമാണ്. അത് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിനു ഉണർവേകും. ഇപ്പോളുള്ള ശൂന്യതയെ ഇല്ലാതാക്കുവാനും സാധിക്കും. തിങ്കൾ പറയുന്നു.

അതേസമയം ഇനി ബിഗ് ബോസ്സിലേക്കു ഒരു മടങ്ങി വരവുണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെയും ഒരു വ്യക്തതയും വന്നിട്ടില്ല. ടിമ്പലിന്റെ തിരികെ എത്തിക്കണമെന്നാണ് ഇപ്പോൾ ബിഗ് ബോസ് പ്രേമികൾ ഉയർത്തുന്ന ആവശ്യം. ഇനി ടിമ്പലിന്റെ തീരുമാനം അറിയാനാണ് ബിഗ് ബോസ് പ്രേമികൾ കാത്തിരിക്കുന്നത്. ബിഗ് ബോസ് ഷോയിൽ രാഞ്ജി ഇല്ലാതെ എന്ത് ഷോ എന്നാണ് ഡിംപിൾ ആരാധകർ ചോദിക്കുന്നത്.

ബിഗ് ബോസ് സീസൺ 3ലെ ശക്തയായ മത്സരാർത്ഥിയാണ് ഡിംപൽ ബാൽ. ഫിനാലെ ലക്ഷ്യമാക്കി മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുകയായിരുന്നു താരം. ആരാധകപിന്തുണയിലും ഏറെ മുന്നിലാണ് ഈ താരം. താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് താരം വാചാലയായിരുന്നു. ബോൺ കാൻസറിനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിൽ കണ്ണുനനയിപ്പിച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് പറഞ്ഞ് വികാരധീനയാവാറുണ്ട് ഡിംപൽ.

ഈസ്റ്റർ സ്‌പെഷൽ എപ്പിസോഡിൽ പപ്പയേയും അനിയത്തിയേയും കണ്ടപ്പോൾ സങ്കടം കൊണ്ട് കരയുകയായിരുന്നു താരം. വീട്ടുകാരെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് ഇടയ്ക്ക് സംസാരിക്കാറുണ്ട് ഡിംപൽ. പപ്പയുടെ പേരിൽ അറിയപ്പെടാനും തന്നെ ഓർത്ത് എന്നും അഭിമാനിക്കാനുമുള്ള നിമിഷങ്ങൾ സമ്മാനിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ഡിംപൽ പറഞ്ഞിരുന്നു.

ഓരോ വട്ടം കരയുമ്പോഴും അത് കണ്ട് തന്റെ മാതാപിതാക്കൾ വേദനിക്കുമോ എന്നതായിരുന്നു അവളുടെ പേടി. അത്രയധികം മാതാപിതാക്കളെ സ്നേഹിക്കുന്ന ഡിമ്പൽ എങ്ങനെ ഈ സിറ്റുവേഷൻ അതിജീവിക്കും എന്ന് അറിയില്ല. ജീവിതത്തിൽ ഇത് വരെയും നേരിട്ട് പ്രയാസങ്ങൾ അതിജീവിച്ചു ഇതുവരെ എത്തിയ ഡിമ്പലിനു ഇതും തരണം ചെയ്യാൻ കഴിയട്ടെയെന്നായിരുന്നു ആരാധകർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘സീത’യിൽ നിന്ന് പുറത്താക്കി, ആദിത്യന് എതിരെ കടുത്ത ആരോപണവുമായി ഷാനവാസ്
Next post നടൻ ജയൻ ഈ ലോകം വിട്ട് പോകുന്നതിനു ഏകദേശം ഒരാഴ്ച മുമ്പായി എന്നോട് ചോദിച്ച ആ ചോദ്യം! മനസ്സു തുറന്നു കവിയൂർ പൊന്നമ്മ