സുഹൃത്തിന് ഓക്‌സിജൻ എത്തിക്കാൻ ഇരുപത്തിനാല് മണികൂർ കൊണ്ട് 1300കിലോമീറ്റർ താണ്ടിയ യുവാവ്

Read Time:4 Minute, 51 Second

സുഹൃത്തിന് ഓക്‌സിജൻ എത്തിക്കാൻ ഇരുപത്തിനാല് മണികൂർ കൊണ്ട് 1300കിലോമീറ്റർ താണ്ടിയ യുവാവ്

നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും ഓക്‌സിജൻ ലഭിക്കാതെ നെട്ടോട്ടം ഓടുന്ന കാഴ്ചകൾ കുറച്ച് ദിവസമായി നാം മാധ്യമങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങലൂടെയും കാണുന്നതല്ലേ? എന്നാൽ ഇപ്പോൾ കിട്ടിയ ഒരു വാർത്ത, തന്റെ സുഹൃത്തിന് ഓക്‌സിജൻ എത്തിക്കാൻ 1300 കിലോമീറ്റർ താണ്ടിയ യുവാവിന്റെ പ്രവൃത്തിയാണ് മാധ്യമങ്ങളിൽ വൈറലായി മാറുന്നത്, സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തന്റെ കോവിഡ് പോസിറ്റീവായ സുഹൃത്തിന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിനായി ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ 1,300 കിലോമീറ്റർ ദൂരം ആണ് സഞ്ചരിച്ചത് .

സുഹൃത്ത് രാജന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിനായി റാഞ്ചിയിൽ നിന്ന് ഗാസിയാബാദിലേക്ക് 1,300 കിലോമീറ്റർ സഞ്ചരിച്ച് ദേവേന്ദ്ര ശർമ 24 മണിക്കൂർ യാത്ര നടത്തി. ജീവൻ രക്ഷിക്കാനായി ഗാസിയാബാദിലേക്കുള്ള ദേവേന്ദ്ര പോകുമ്പോൾ, വെറും ഒരു ദിവസം കൂടിയുള്ള ഓക്സിജൻ മാത്രമേ രോഗിയുടെ കൈവശം ബാക്കിയുണ്ടായിരുന്നു.

ദേവേന്ദ്ര കുമാർ ശർമയ്ക്ക് തൻറെ സുഹൃത്ത് സഞ്ജയ് സക്സേനയിൽ നിന്ന് ഒരു കോൾ ലഭിക്കുകയായിരുന്നു, രോഗം പിടിപെട്ട അവരുടെ സുഹൃത്ത് രാജന് അടിയന്തിരമായി ഓക്സിജൻ ആവശ്യമാണെന്ന് സക്സേന ദേവേന്ദ്രയെ വിളിച്ച് അറിയിക്കുകയായിരുന്നു . ദില്ലി-എൻ‌ സി‌ ആറിൽ മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലം രാജന്റെ സുഹൃത്തുക്കൾക്കും അദ്ദേഹത്തിൻറെ കുടുംബങ്ങൾക്കും ഓക്സിജൻ സിലിണ്ടറുകൾ സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല.

സുഹൃത്തിൽ നിന്നും ലഭിച്ച ഫോൺ കോളിന് ശേഷം ദേവേന്ദ്ര തന്റെ മോട്ടോർ ബൈക്കിൽ അന്നു രാത്രി ബൊക്കാരോയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. 150 കിലോമീറ്ററിലധികം സഞ്ചരിച്ച് ദേവേന്ദ്ര ആദ്യം താമസിച്ചിരുന്ന നഗരമായ ബൊക്കാരോയിൽ എത്തുകയായിരുന്നു . ഓക്സിജൻ സിലിണ്ടറുകൾ ലഭിക്കുവാനായി വളരെ നേരത്തെ തിരച്ചിലിനു ശേഷം ദേവേന്ദ്രക്ക് ജാർഖണ്ഡ് ഗ്യാസ് പ്ലാന്റിന്റെ ഉടമ രാകേഷ് കുമാർ ഗുപ്തയെ കാണുകയും കാര്യം പറയുകയുമായിരുന്നു . രാകേഷ് അദ്ദേഹത്തിന് ഓക്സിജൻ സിലിണ്ടറുകൾ സൗജനിയമായി നൽകി എന്ന് മാത്രമല്ല, അവനിൽ നിന്ന് പണം വാങ്ങിയതും ഇല്ല


ഓക്സിജൻ സിലിണ്ടർ കിട്ടിയ ശേഷം ദേവേന്ദ്രയ്ക്ക് എങ്ങനെയെങ്കിലും ഗാസിയാബാദിൽ നിന്നും വൈശാലിയിൽ എത്തേണ്ടതുണ്ടായിരുന്നു 1,300 കിലോമീറ്ററിലധികം സഞ്ചരിക്കാൻ തന്റെ പരിചയകാരനിൽ നിന്ന് ഒരു കാർ കടം വാങ്ങി അദ്ദേഹം യാത്ര തിരിക്കുകയായിരുന്നു, വൈശാലിക്കായി യാത്ര തിരിച്ച ദേവേന്ദ്ര 24 മണിക്കൂറോളം യാത്ര ചെയ്ത ശേഷം വൈശാലിയിലെത്തി ഓക്‌സിജൻ കൈമാറുകയായിരുന്നു , തക്ക സമയത്ത് ഓക്‌സിജൻ എത്തിക്കാൻ ശ്രമിച്ചത് കൊണ്ട് രാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ 1,300 കിലോമീറ്റർ യാത്ര ചെയ്‌ത ദേവേന്ദ്ര കുമാർ ശർമയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയ വഴി നിറയെ അഭിനന്ദന പ്രഭാവമാണ്

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിലർക്ക് മാത്രമേ ഇത്തരത്തിലുള്ള മനസ് കാണൂ; എല്ലാവരും മൃത ദേഹ മെന്ന് കരുതിയപ്പോൾ റെജി ചെയ്തത് കണ്ടോ?
Next post ഓർക്കുന്നുണ്ടോ? അമ്മയുടെ മടിയിൽ താരാട്ട് പാട്ട് കേട്ട് തലചായ്ച്ച് ഉറങ്ങിയ സുന്ദരമായ രാത്രികൾ? താരാട്ടു പാട്ടായി ‘ആലോലം’