മുപ്പത്തി അഞ്ച് ലക്ഷത്തിന്റെ ബൈക്കിൽ കോളേജ് കുമാരിയെ പോലെ റോഡിൽ ചുറ്റിയടിച്ച് നടി മഞ്ജു വാരിയർ വൈറലായി വീഡിയോ

Read Time:4 Minute, 55 Second

മുപ്പത്തി അഞ്ച് ലക്ഷത്തിന്റെ ബൈക്കിൽ കോളേജ് കുമാരിയെ പോലെ റോഡിൽ ചുറ്റിയടിച്ച് നടി മഞ്ജു വാരിയർ വൈറലായി വീഡിയോ

കുടുംബ പ്രേക്ഷകർ സ്നേഹത്തോടെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നടി മഞ്ജു വാരിയർ മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി തിളങ്ങുന്ന നടി മഞ്ജുവിന്റെ പുതിയ ചിത്രമായ ചതുർമുഖം ഇന്നലെയായിരുന്നു തീയേറ്ററിൽ റിലീസ് ആയത് എങ്ങു നിന്നും ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത് മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം കൂടിയാണ് നടി മഞ്ജുവാരിയർ അഭിനയിച്ച ചതുർമുഖം

2021ൽ തീയേറ്ററിൽ റിലീസ് ആകുന്ന മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ചതുർമുഖം ഈ വർഷത്തെ തുടക്കത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച് ഇറങ്ങിയ മഞ്ജുവിന്റെ ദി പ്രീസ്റ്റ് ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്, അതിനിടയിൽ തന്നെയാണ് രണ്ടാമത്തെ ചിത്രമായ ചതുർമുഖവും കഴിഞ്ഞ ദിവസം തീയേറ്ററിൽ റിലീസ് ആയത്, നടൻ സണ്ണി വെയ്ൻ ആണ് ഈ സിനിമയിലെ നായകൻ

ചതുർമുഖം സിനിമ റിലീസ് ആയ അന്ന് തന്നെ മഞ്ജുവാരിയറുടെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു ചതുർമുഖം പ്രൊമോഷനുമായി ബന്ധപ്പെട്ട മുപ്പത്തി അഞ്ച് ലക്ഷം വിലയുള്ള ഹോണ്ട ഗോൾഡ്‌വിങ് എന്ന ബൈക്കിൽ കൊച്ചി നഗരത്തിൽ കൂടി ഒരു കോളേജ് കുമാരിയെ പോലെ ചുറ്റി അടിക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത് പ്രശസ്‌ത മലയാളം യുട്യൂബർ മല്ലു ട്രാവലർ എന്ന ഷാക്കിറിന്റെ വണ്ടിയിൽ ആണ് നടി മഞ്ജു വാരിയർ സഞ്ചരിച്ചത്. തൻ വളരെ എക്‌സൈറ്റഡ് ആണ് എന്നാണ് ബൈക്ക് യാത്ര ആരംഭിക്കുന്നതിനു മുൻപ് മഞ്ജു പറയുന്നത്.

കൊച്ചി നഗരത്തിലൂടെ മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറിനെ കൊണ്ടുള്ള ഹോണ്ട ഗോൾഡ്‌വിങ് ബൈക്കിലുള്ള യാത്രയിൽ, നടി മഞ്ജുവിനെ ബൈക്കിൽ റോഡിൽ കണ്ടതോടെ നിരവധി പേരാണ് കൈ കാണിക്കുകയും മറ്റും ചെയ്‌തത്‌, ചിലർ മഞ്ജുവിനോട് കുശലം പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും, ഒട്ടും താര ജാഡയോ അഹങ്കാരവുമൊ ഇല്ലാതെയാണ് നടി മഞ്ജു എല്ലാവരോടും പെരുമാറിയത്. വർഷങ്ങളായി കൊച്ചിയിൽ ബൈക്കിൽ യാത്ര ചെയ്തിട്ടെന്നും അതുകൊണ്ടു തന്നെ ബൈക്കിലെ ഈ യാത്ര ഏറെ ആസ്വദിച്ചെന്നും നടി മഞ്ജു വാരിയർ പറയുകയുണ്ടായി , കഴിഞ്ഞ ദിവസം ഇറങ്ങിയ ചതുർമുഖം കാണാൻ തിയേറ്ററിൽ അമ്മയോടൊപ്പം വന്ന വീഡിയോയും സോഷ്യൽ ലോകത്ത് വൈറലായി മാറിയിട്ടുണ്ടായിരുന്നു,

തന്റെ പുതിയ ചിത്രമായ ചതുർമുഖത്തെ കുറിച്ച് മഞ്ജു വാരിയർ പറയുന്നതിങ്ങനെ, ഇ ചിത്രത്തിൽ സാങ്കേതിക വിദ്യയുടെ മറ്റൊരു മുഖം ഉണ്ടായാൽ എന്തൊക്കെ ആയിരിക്കും നടക്കുക എന്ന രസകരമായ ചിന്ത ആയിരിക്കും ഇ ചിത്രത്തിലൂടെ ഉടനീളം കാണുക. പേടിക്കേണ്ടത് പ്രേതത്തെ അല്ല മരിച്ചു അതിനു അപ്പുറത്തേക്കുള്ള എന്തോ ഒന്നിനെയാണ് എന്ന് ഇ സിനിമ കാട്ടി തരും. ഇ ചിത്രത്തിൽ ഹൊറർ രംഗങ്ങൾ ഉണ്ട്, ത്രില്ലെർ ഉണ്ട്, കുടുബ പശ്ചാത്തലത്തിലുള്ള കഥയുണ്ട്, സൗഹൃദത്തിന്റെ കഥ പറയുന്നുണ്ട്, ചതിയുടെ കഥ പറയുന്നുണ്ട്. അതുകൊണ്ടു ഒരു പ്രേക്ഷകനെ സംബന്ധിച്ചെടുത്തോളം ഒരു സിനിമയിൽ എന്തൊക്കെ കാണുവാൻ ആഗ്രഹിക്കുന്നുവോ അതൊക്കെ രസകരമായി തന്നെ ഇ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ ഉറച്ച ചുവടുകളുമായി, ഇതാ വീണ്ടും ജാനകിയും നവീനും
Next post വിഷ്ണുവിന്റെ സ്റ്റാറ്റസും ജോലിയും പണവുമൊന്നും ഞാൻ നോക്കിയല്ല അവനെ സ്നേഹിച്ചത് മനസ്സു തുറന്ന് നടി അനുശ്രീ