വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ ഉറച്ച ചുവടുകളുമായി, ഇതാ വീണ്ടും ജാനകിയും നവീനും

Read Time:5 Minute, 46 Second

വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ ഉറച്ച ചുവടുകളുമായി, ഇതാ വീണ്ടും ജാനകിയും നവീനും

വെറും മുപ്പത് സെക്കൻഡ് നൃത്ത വീഡിയോയിലൂടെ വൈറലായി മാറിയ തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനും എതിരെ നടക്കുന്ന വിദ്വേഷ പ്രചരണം ഉണ്ടായതിൽ ഇരുവർക്കും നാനാ ഭാഗത്തു നിന്നും പിന്തുണയേറുന്നു. സമൂഹ മാധ്യമങ്ങളിൽ വാദങ്ങളും പ്രതിവാദങ്ങളും ചൂടുപിടിക്കുമ്പോൾ വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് പുതിയ ചുവടുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഇരുവരും.

പ്രിയ റേഡിയോ പരിപാടിയായ ക്ലബ് എഫ്എം സെറ്റിലായിരുന്നു ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ എന്ന പാട്ടിന്റെ റിമിക്‌സിന് ഇരുവരും ഡാൻസ് ചെയ്തത്. ഇ വിഡിയോയും വളരെ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇരുവർക്കും പിന്തുണയുമായി തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ളവരും രംഗത്തെത്തിയിരുന്നു. “അവരുടെ നൃത്തച്ചുവടുകളിലും മതം ചികഞ്ഞവരുടെ വർഗീയ രോഗത്തിന് മെഡിക്കൽ സയൻസിൽ മരുന്നില്ല,” എന്നായിരുന്നു സുഹൃത്തുക്കളുടേയും സഹപാഠികളുടേയും പ്രതികരണം.

ലവ് ജിഹാദ് ആരോപിച്ചായിരുന്നു ഇരുവർക്കും എതിരെ പ്രധാനമായും ആരോപണം നടത്തിയത്. എന്നാൽ, ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് റാസ്പുടിൻ ഗാനത്തിന് നൃത്തച്ചുവട് വയ്ക്കാൻ വിദ്യാർഥികളെ ക്ഷണിച്ച് കുസാറ്റ് എസ്എഫ്ഐയും രംഗത്ത് എത്തി. ‘എന്തോ ഒരു പന്തികേട്’ എന്നാണ് മത്സരത്തിന് പേര് നൽകിയിരിക്കുന്നത്. ഒറ്റയ്ക്കും രണ്ടുപേരായിട്ടും മത്സരത്തിൽ പങ്കെടുക്കാം. സ്റ്റെപ്പ് എന്ന ഹാഷ് ടാഗിലാണ് വംശീയതയ്ക്ക് എതിരായ ഈ മത്സരം. ഏപ്രിൽ 14ന് മുമ്പ് അപേക്ഷകൾ ലഭിക്കേണ്ടതാണ്. 1500 രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇ മത്സരം നടക്കുന്നത്.

തൃശൂർ മെഡിക്കൽ കോളേജിലെ ഡാൻസ് സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരുന്നു. ‘‘റാ റാ റാസ്‌പുടിൻ.. ലവർ ഓഫ് ദ് റഷ്യൻ ക്വീൻ’’ എന്ന ബോണി എം ബാൻഡിന്റെ ഗാനത്തിനൊപ്പം തങ്ങളുടെ യൂണിഫോമിൽ തകർപ്പൻ ചുവടുകൾ വെച്ച മെഡിക്കൽ വിദ്യാർത്ഥികൾ മലയാളി മനസുകൾ കീഴടക്കി ലോകം മൊത്തം ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ വൈറൽ ആയി മാറുകയായിരുന്നു. വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിളും ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിലും ഒക്കെ ഈ രണ്ട് വിദ്യാർത്ഥികൾ തന്നെയായിരുന്നു പ്രധാന താരം.

ഇ ഡാൻസ് വിഡിയോ വഴി ഈ വൈറൽ താരങ്ങൾ ആരൊക്കെയാണെന്ന് അന്വേഷണവും തുടങ്ങി. ഒടുവിൽ ഈ വൈറൽ താരങ്ങളെ തേടി കണ്ടെത്തിയിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീനും ജാനകിയുമാണ് വീഡിയോയിലെ താരങ്ങൾ. ഇൻസ്റ്റാഗ്രാം റീൽസിൽ നവീൻ പങ്കു വെച്ച വെറും 30 സെക്കൻഡ് മാത്രമുള്ള വീഡിയോ ജീവിതം തന്നെ മാറ്റിമറിച്ച സന്തോഷത്തിലാണ് നവീനും ജാനകിയും ഇപ്പോൾ. സെലിബ്രിറ്റികൾ ഉൾപ്പടെ ഉള്ളവർ അഭിനന്ദനവുമായി എത്തിയതോടെ ആണ് തങ്ങളുടെ വീഡിയോക്ക് കിട്ടിയ സ്വീകാര്യത നവീനും ജാനകിയും മനസിലാക്കുന്നത്.

എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലവ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. “ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം,” എന്നായിരുന്നു കൃഷ്ണണ രാജിന്റെ പോസ്റ്റ്.

മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘അവരും പറന്നുയരട്ടെ’ ; ഇതിലും മികച്ച ‘സേവ് ദ് ഡേറ്റ്’ കണ്ടിട്ടില്ലെന്ന് സോഷ്യൽ ലോകം; വിഡിയോ
Next post മുപ്പത്തി അഞ്ച് ലക്ഷത്തിന്റെ ബൈക്കിൽ കോളേജ് കുമാരിയെ പോലെ റോഡിൽ ചുറ്റിയടിച്ച് നടി മഞ്ജു വാരിയർ വൈറലായി വീഡിയോ