‘അവരും പറന്നുയരട്ടെ’ ; ഇതിലും മികച്ച ‘സേവ് ദ് ഡേറ്റ്’ കണ്ടിട്ടില്ലെന്ന് സോഷ്യൽ ലോകം; വിഡിയോ

Read Time:6 Minute, 39 Second

കണ്ണിൽ ഇരുട്ടായിരുന്നെങ്കിലും ഇരുവരുടെയും മനസ്സുകളിൽ പ്രണയം ജനിച്ചു ; സോഷ്യൽ മീഡിയയുടെ കണ്ണുനനയിച്ച ഒരു വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സമൂഹ മാധ്യമങ്ങളിൽ ഇ അടുത്തകാലത്തായി ഏറെ ട്രെൻഡിങ് ആയി നിറഞ്ഞു കാണുന്ന ഒന്നാണ് ഫോട്ടോ ഷൂട്ടുകൾ. എന്തിനും ഏതിനും ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. ഒരു കാലത്തു സിനിമാ മേഖലയിൽ മാത്രം ഒതുങ്ങിയിരുന്ന ഫോട്ടോഷൂട്ട് ഇന്ന് സാധാരണ ആളുകൾക്കിടയിലും സർവ്വ സാധാരണ ആയിരിക്കുന്നു. ഫോട്ടോ എടുത്താൽ മാത്രം പോരാ അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും കൂടി വേണം. ഫോട്ടോഷൂട്ട് വൈറൽ ആകാൻ ഏതറ്റം വരെ പോകാനും പുതിയ തലമുറ തയ്യാറാണ്. ചിലർ വൈറലാകാൻ അശ്ലീലതയും വിവാദവിഷയങ്ങളും തിരഞ്ഞെടുക്കുമ്പോൾ മറ്റുചിലർ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് ശ്രദ്ധ നേടിയെടുക്കുന്നു.

അത്തരത്തിൽ വേറിട്ട ഒരു ആശയം കൊണ്ട് വന്ന് സോഷ്യൽ ലോകത്തു വൈറലായി മാറുകയാണ് ഒരു സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട്. ഈ മാസം എട്ടാം തീയതി വിവാഹിതരാകുന്ന മനുവും ജിൻസിയുമാണ് തങ്ങളുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വളരെ വ്യത്യസ്ത രീതിയിൽ ചെയ്തു കൊണ്ട് സോഷ്യൽ ലോകത്തു താരങ്ങളായി മാറിയിരിക്കുന്നത്. തങ്ങളുടെ സേവ് ഡി ഡേറ്റ് ഫോട്ടോ ഷൂട്ട് കുറച്ചു വ്യത്യസ്ഥമാക്കണം എന്ന് തീരുമാനിച്ച മനുവും ജിൻസിയും അതിനായി തിരഞ്ഞെടുത്ത കൺസെപ്റ്റ് തന്നെ അന്ധതയാണ്.

ഫോട്ടോ ഷൂട്ടുകൾ പലതും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യത്യസ്ഥമായ ഒരെണ്ണം ആദ്യമായിട്ടാകും എല്ലാവരും കണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇതിനു ഇത്രയും മികച്ച പ്രതികരണം ഉണ്ടാകുന്നതും. ഇതിനോടകം നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി ഈ ഫോട്ടോക്ക് ലൈക്ക് ചെയ്തത്. ഒരുപാട് പേർ ഇത് ഷെയറും ചെയ്യുന്നുണ്ട്. നിരവധി പേരാണ് ഇവർക്ക് പിന്തുണയുമായി ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഈ ഫോട്ടോഷൂട്ടിൽ എടുത്തു പറയേണ്ടത് മനുവിന്റെയും ജിൻസിയുടെയും മികവ് തന്നെയാണ്. ഫോട്ടോ കാണുന്ന ആർക്കും ഇവർ യഥാർത്ഥത്തിൽ അന്ധരാണോ എന്ന് വരെ തോന്നി പോകും. റോഡിലൂടെ നടക്കുന്നതും ഇരുവരും കണ്ടു മുട്ടുന്നതും ഇഷ്ടത്തിലാകുന്നതും ഐസ് ക്രീം കഴിക്കുന്നതും ഏറ്റവും ഒടുവിൽ കൈവീശി കാണിച്ചു യാത്രാകുന്നതും ആണ് ഇ ചിത്രങ്ങളിലെ മുഖ്യ പ്രമേയം. ഒരു സിനിമ കണ്ട അനുഭവം ആണ് ഇവരുടെ ഈ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ തോന്നി പോകുന്നത്. നമ്മളറിയാതെ നമ്മുടെ കണ്ണുകൾ ഒരു പക്ഷെ നിറഞ്ഞൊഴുകും.

ഈ മാസം ആണ് മനുവും ജിൻസിയും വിവാഹിതരാകുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ആശയം ജനിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായവുമായി എത്തുന്നത്. വൈറലാകാൻ എന്തും കാണിക്കാൻ നടക്കുന്നവർ ഇതൊക്കെ കണ്ടു പഠിക്കണം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആത്രേയ വെഡിങ് സ്റ്റോറീസ് എന്ന പ്രമുഖ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്.

ആത്രേയ വെഡ്ഡിങ് സ്റ്റോറീസിനു വേണ്ടി ജിബിൻ ജോയ് ആണു ഹൃദ്യമായ ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത്. ശബ്ദത്തിന്റെയും സ്പർശത്തിന്റെയും സഹായത്തോടെ പ്രണയം പങ്കിടുന്ന കാഴ്ച വൈകല്യമുള്ള ദമ്പതികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ഷോർട്ഫിലിം ചെയ്യാന്‍ ജിബിൻ പദ്ധതിയിട്ടിരുന്നു. ആ ആശയമാണ് ഇപ്പോൾ സേവ് ദ് ഡേറ്റിനായി ഉപയോഗിച്ചത്.

‘‘സേവ് ദ് ഡേറ്റ് ഇറങ്ങുമ്പോൾ ഇവർക്ക് കാഴ്ച വൈകല്യം ഉണ്ടെന്ന് ആളുകൾ തെറ്റിദ്ധരിക്കുമെന്നു തോന്നിയിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. മുൻപരിചയം ഇല്ലെങ്കിലും അവർ ഗംഭീരമായി അഭിനയിക്കുകയും ചെയ്തു. ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. എന്നാൽ വിമർശിക്കുന്നവരും ഉണ്ട്. കാഴ്ചയില്ലാത്തവരുടെ സേവ് ദ് ഡേറ്റ് എങ്ങനെയായിരിക്കും എന്നത് എന്റെ ഭാവനയ്ക്കനുസരിച്ച് ചിത്രീകരിക്കാനാണു ശ്രമിച്ചത്. അതല്ലാതെ ആരെയും വേദനിപ്പിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ആഗ്രഹിച്ചിട്ടില്ല’’– ജിബിൻ പറഞ്ഞു.

സേവ് ദ് ഡേറ്റ് ചെയ്യണമെന്ന് ആവശ്യവുമായി എത്തിയ മനുവിന് ജിബിന്റെ ആശയം വളരെയധികം ഇഷ്ടപ്പെട്ടു. ജിൻസിയും സമ്മതം അറിയിച്ചതോടെ സേവ് ദ് ഡേറ്റ് ഒരുങ്ങി. ഇരുവരും ലെൻസ്‌വച്ചാണ് അഭിനയിച്ചത്. വൈറ്റിലയിൽ ആയിരുന്നു ഷൂട്ടിങ്. ജിബിൻ ചിത്രങ്ങൾ പകർത്തിയപ്പോൾ സുഹൃത്ത് നിതിൻ റോയ് വിഡിയോ ചിത്രീകരിച്ചു. ‘അവരും പറക്കട്ടെ’ എന്ന എന്ന കുറിപ്പോടെയായിരുന്നു സേവ് ദ് ഡേറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Athreya (@photography_athreya)

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ അച്ഛന്റെ മേൽവിലാസം ഞാൻ ഒന്നിന് വേണ്ടിയും ഉപയോഗിച്ചിട്ടില്ല, മനസ്സ് തുറന്ന് ബിനു പപ്പു
Next post വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ ഉറച്ച ചുവടുകളുമായി, ഇതാ വീണ്ടും ജാനകിയും നവീനും