എന്റെ അച്ഛന്റെ മേൽവിലാസം ഞാൻ ഒന്നിന് വേണ്ടിയും ഉപയോഗിച്ചിട്ടില്ല, മനസ്സ് തുറന്ന് ബിനു പപ്പു

Read Time:6 Minute, 23 Second

എന്റെ അച്ഛന്റെ മേൽവിലാസം ഞാൻ ഒന്നിന് വേണ്ടിയും ഉപയോഗിച്ചിട്ടില്ല, മനസ്സ് തുറന്ന് ബിനു പപ്പു

മലയാളി സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ മകൻ, അച്ഛന്റെ പാത പിന്തുടർന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ ബിനു ഒരിക്കലും താൻ ഒരു നടൻ ആകുമെന്ന് കരുതിയിരുന്നില്ല. സിനിമ ഇഷ്ടമായിരുന്നെങ്കിലും സിനിമയുടെ സാങ്കേതിക പ്രവർത്തനവുമായി മുന്നോട്ടു പോകാനായിരുന്നു ബിനുവിന് തുടക്കത്തിൽ താത്പത്യം. പിന്നീടാണ് അത് നടനിലേക്ക് വഴിമാറുന്നത്.

വരൂ, ഒന്നഭിനയിച്ചിട്ടു പോകൂ, പപ്പുവിന്റെ മകനല്ലേ എന്ന സ്‌നേഹത്തോടെയാണ് എല്ലാവരും വിളിക്കുന്നത് എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഒരു സംവിധായകൻ, തിരക്കഥാകൃത്ത് നമുക്കായൊരു വേഷം നീക്കിവെക്കുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ ഒരു ന്യായവും ഉൾക്കാഴ്ചയും അവർക്കുണ്ടാകുമെന്നും ബിനു സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

സഖാവ്, പുത്തൻപണം, റാണി പത്മിനി, രൗദ്രം, ഗപ്പി, ഹെലൻ, ഹലാൽ ലൗ സ്റ്റോറി തുടങ്ങി ഓപ്പറേഷൻ ജാവയിൽ എത്തിനിൽക്കുകയാണ് ബിനു പപ്പുവിന്റെ സിനിമാ കരിയർ. ചെറുതാണെങ്കിലും വ്യത്യസ്തമായ വേഷങ്ങളാണ് ഈ ചിത്രങ്ങളിലെല്ലാം ബിനു അവതരിപ്പിച്ചത്.

അച്ഛന്റെ അഡ്രസിൽ ഇന്നേവരെ എവിടേയും കയറിപ്പറ്റാൻ ഞാൻ ശ്രമിച്ചിട്ടില്ല. അച്ഛന്റെ കൂടെ പ്രവർത്തിച്ചവരെ കാണുമ്പോൾ അവർ സ്‌നേഹത്തോടെ പെരുമാറാറുണ്ട്. മമ്മൂക്കയൊക്കെ ആ സ്‌നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോൾ സന്തോഷം തോന്നിയിട്ടുണ്ട്. അച്ഛന്റെ കാലത്തുള്ളവർ പപ്പുച്ചേട്ടന്റെ മകൻ എന്ന് പറഞ്ഞ് ചേർത്തുനിർത്തുമ്പോൾ അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചവരുടെ മക്കൾ പപ്പുവിന്റെ മകൻ എന്ന നിലയിൽ നല്ല സൗഹൃദവും തരാറുണ്ട്.

എന്നാൽ അച്ഛന്റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും വേഷം തരുന്നത്. അങ്ങനെയുള്ള വേഷത്തിൽ എനിക്കൊട്ട് താത്പര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മൾ ആ അഡ്രസിൽ കയറിപ്പറ്റാൻ ശ്രമിച്ചാൽ ഒന്നോ രണ്ടോ തവണ ആളുകൾ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനേയും കൊണ്ടുള്ള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും.

അത് അച്ഛന്റെ ക്രഡിബിലിറ്റിയെയാണ് ബാധിക്കുക. അദ്ദേഹത്തിന്റെ പേരിന് ഒരു കോട്ടവും തട്ടാൻ പാടില്ല. അതുകൊണ്ട് എന്റെ അഭിനയവും സിനിമയോടുള്ള ആത്മാർത്ഥതയും ബോധ്യപ്പെടുന്നവർ വിളിക്കും. അവരോട് ഞാൻ സഹകരിക്കും’, ബിനു പപ്പു പറയുന്നു.

വളരെ മികച്ച ക്യാരക്ടർ റോളുകളിലൂടെയാണ് മോളിവുഡിൽ തിളങ്ങിയ താരമാണ് ബിനു പപ്പു. ഓപ്പറേഷൻ ജാവയിലൂടെ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതെ പോലെ സഖാവ്, പുത്തൻപണം, രൗദ്രം, ഗപ്പി, ഹെലൻ, ഹലാൽ ലവ് സ്റ്റോറി ഉൾപ്പെടെയുളള സിനിമകളിലെ വളരെ ശ്രദ്ധേയമായ കഥാ പാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബിനു.ഒരു കാലത്ത് മലയാള സിനിമയുടെ മികച്ച നടനായിരുന്ന കുതിരവട്ടം പപ്പുവിന്‌റെ മകനായ നടൻ സഹസംവിധായകനായും സിനിമകളിൽ പ്രവർത്തിച്ചിരുന്നു.

അച്ഛന്‌റെ അഡ്രസിൽ ഇന്നേവരെ എവിടെയും കയറിപ്പറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് സ്റ്റാർ ആൻഡ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു. അച്ഛന്‌റെ അഡ്രസിൽ ഇന്നവരെ എവിടെയും കയറിപ്പറ്റാൻ ഞാൻ ശ്രമിച്ചിട്ടില്ല, അച്ഛന്‌റെ കൂടെ പ്രവർത്തിച്ചവരെ കാണുമ്ബോൾ അവർ സ്‌നേഹത്തോടെ പെരുമാറാറുണ്ട്.മമ്മൂക്കയൊക്കെ ആ സ്‌നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോൾ സന്തോഷം തോന്നിയിട്ടുണ്ട്, നടൻ പറയുന്നു. അച്ഛന്‌റെ കാലത്തുളളവർ പപ്പുചേട്ട്‌റെ മകൻ എന്ന് പറഞ്ഞ് ചേർത്തുനിർത്തുമ്പോൾ അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരുടെ മക്കൾ പപ്പുവിന്‌റെ മകൻ എന്ന നിലയിൽ സൗഹൃദവും തരാറുണ്ട്.

എന്നാൽ അച്ഛന്‌റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും കഥാ പാത്രത്തെ തരരുത്. അങ്ങനെയുളള വേഷത്തിൽ എനിക്ക് തീരെ താൽപര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മൾ ആ അഡ്രസിൽ കയറിപ്പറ്റാൻ ശ്രമിച്ചാൽ ഒന്നോ രണ്ടോ തവണ ആളുകൾ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനെയും കൊണ്ടുളള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും.അത് അച്ഛന്‌റെ ക്രെഡിബിലിറ്റിയെ ആണ് ബാധിക്കുക. അദ്ദേഹത്തിന്‌റെ പേരിന് ഒരു കോട്ടവും തട്ടാൻ പാടില്ല. അതുകൊണ്ട് എന്റെ അഭിനയവും സിനിമയോടുളള ആത്മാർത്ഥയും ബോധ്യപ്പെടുന്നവർ വിളിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളികളുടെ പ്രിയ നടി പാർവതി ജയറാമിന് ഇന്ന് അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷമാക്കി മകൻ കാളിദാസും മകൾ മാളവികയും
Next post ‘അവരും പറന്നുയരട്ടെ’ ; ഇതിലും മികച്ച ‘സേവ് ദ് ഡേറ്റ്’ കണ്ടിട്ടില്ലെന്ന് സോഷ്യൽ ലോകം; വിഡിയോ