62 കാരിയെ 24 കാരിയാക്കിയ മേക്കോവറിനു പിന്നിലെ കഥ, സംഭവം വൈറൽ ആയി

Read Time:4 Minute, 41 Second

62 കാരിയെ 24 കാരിയാക്കിയ വൈറൽ മേക്കോവറിനു പിന്നിലെ കഥ

മേക്കോവർ ചിത്രങ്ങളും വിഡിയോകളും അതുപോലെ തന്നെ ഫോട്ടോഷൂട്ടുകളും വൈറൽ ആകുന്ന കാലഘട്ടമാണ് ഇപ്പോൾ. അതുകൊണ്ടു തന്നെയാണ് നടന്മാരുടെയും നടിമാരുടെയും മേക്കോവർ ചിത്രങ്ങൾ പലതും വൈറൽ ആയത് കണ്ടതാണ് നമ്മളെല്ലാവരും… എങ്ങനെ സാധിക്കുന്നു ഇതൊക്കെയെന്ന് പലപ്പോഴും നമ്മളൊക്കെ ചിന്തിച്ചിട്ടുണ്ടാകും.. സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഇത്തരം ചിത്രങ്ങൾക്കു താഴെ ഇതു വെറും ഫോട്ടോഷോപ്പ് ആണെന്ന തരത്തിൽ കമന്റുകളും പലപ്പോഴും എത്താറുണ്ട്…

എന്നാൽ ഇതൊന്നും വെറും ഫോട്ടോഷോപ്പ് അല്ലെന്നു തെളിച്ചിരിക്കുകയാണ് ഇപ്പോൾ. കാരണം കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പറന്നു നടക്കുന്ന ചിത്രമാണ് ഒരു അറുപത്തി രണ്ട് വയസ്സ് കാരിയുടെ മേക്ക് ഓവർ കണ്ടു എന്ന ചിത്രം. ആദ്യ ചിത്രത്തിൽ പൊട്ടു പോലും തൊടാതെ പൗഡർ പോലും ഇടാതെ കണ്ണട വെച്ച് സാരി പുതച്ചു നിൽക്കുന്ന ചിത്രമാണ്. എന്നാൽ രണ്ടാമത്തെ ചിത്രമാകട്ടെ ഏവരെയും ഞെട്ടിക്കുന്നതാണ്.

വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് അതെ സാരിയുടുത്താൻ ആ മോഡൽ നിൽക്കുന്നത്.ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയത്. മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീലത ശ്രീജിത്രി ആണ് മേക്കപ്പിനു പിന്നിൽ പ്രവർത്തിച്ചത്. ശ്രീലത സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച ചിത്രങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് വൈറൽ ആയി മാറിയത് .

62 കാരി ആയ പത്മജയാണ് മോഡൽ ആയത്. ഇപ്പോൾ ഇരുവരും ചേർന്ന് കൊണ്ട് തരംഗം തീർക്കുകയാണ് സാമൂഹ്യ മാധ്യമത്തിൽ. ലോക് ഡൗൺ ആയതോടെ വർക്കിൽ കാര്യമായ കുറവ് ഉണ്ടായിരുന്നു. വെറുതെ ഇരിക്കുന്ന സമയത്തു ഒക്കെ ക്രിയാത്മകമായ എന്തേലും ചെയ്യണം എന്നതാണു ശ്രീലതയെ ഇത്തരം ഒരു മേക്ക് ഓവറിൽ എത്തിച്ചത്.അതിനായി കണ്ടു പിടിച്ചത് ആകട്ടെ അയൽവാസി ആയ പത്മിനിയെ. പത്മിനിയോട് ഒരു മേക്ക് ഓവർ ചെയ്താലോ എന്ന് ചോദിച്ചപ്പോൾ പൂർണ സമ്മതം പറയുകയായിരുന്നു. അങ്ങനെ രണ്ടു പേർക്കും ഒഴിവ് ഉള്ള ദിവസം നോക്കി മേക്ക് ഓവർ ചെയ്യുകയായിരുന്നു.

പ്രായം കൂടുമ്പോൾ മേക്അപ്പിൽ കൂടുതൽ ശ്രദ്ധ വേണം. എന്നാലേ നാച്ചുറൽ ലുക്ക് തോന്നിക്കൂ. സാധാരണ നടികൾ ചെയ്യുന്നതിലും ഐ മേക്കപ്പ് ആണ് പത്മിനി ചേച്ചിക്ക് ചെയ്തിട്ടുള്ളത്. ചർമത്തിൽ ചുളിവുകൾ ഉള്ളതുകൊണ്ട് കൂടുതൽ സമയം എടുത്തു. കുറച്ചു മേക്കപ്പ് കൂടിയാൽ പോലും ഓവർ ലുക്ക് തോന്നിക്കും. ഇത് മനസ്സിൽ മുൻകൂട്ടി തന്നെയാണ് ഓരോ കാര്യങ്ങളും ചെയ്തതെന്ന് ശ്രീലത പറയുന്നു.

പദ്മജ തന്റെ 38 വർഷം പഴക്കമുള്ള വിവാഹ ശരിയാണ് ധരിച്ചിരുന്നത്. ശ്രീലതയുടെ മകൾ അക്ഷരയും മേക്കപ്പ് ചെയ്യുവാൻ സഹായിച്ചു. ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചപ്പോൾ, നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഇതിനോടകം സന്ദേശങ്ങൾ അയച്ചത്. അതോടെ മേക്കോവർ ഹിറ്റ് ആയി എന്ന് മനസിലാക്കുക ആയിരുന്നു. തിരുവനന്തപുരം ആറ്റിങ്ങലിൽ ശ്രീജിത്രി മേക്കോവർ സ്റ്റുഡിയോ എന്ന പേരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ശ്രീലത. സെക്രട്ടറിയേറ്റിലെ ജോലിയിൽ നിന്ന് വിരമിച്ചു വിശ്രമ ജീവിതം നയിക്കുകയാണ് പദ്മിനി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കളിച്ചു കൊണ്ടിരുന്ന 4 വയസുകാരിക്ക് സംഭവിച്ചത് കണ്ടോ? നടുങ്ങി നാട്ടുകാരും ബന്ധുക്കളും
Next post പൊറോട്ട വീശിയടിച്ചു സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് കാഞ്ഞിരപ്പിള്ളിയിലെ എൽഎൽബി വിദ്യാർഥിനി അനശ്വര. കൂടുതൽ വിശേഷങ്ങൾ അറിയാം