പൊറോട്ട വീശിയടിച്ചു സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് കാഞ്ഞിരപ്പിള്ളിയിലെ എൽഎൽബി വിദ്യാർഥിനി അനശ്വര. കൂടുതൽ വിശേഷങ്ങൾ അറിയാം

Read Time:5 Minute, 54 Second

പൊറോട്ട വീശിയടിച്ചു സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് കാഞ്ഞിരപ്പിള്ളിയിലെ എൽഎൽബി വിദ്യാർഥിനി അനശ്വര. കൂടുതൽ വിശേഷങ്ങൾ അറിയാം

പെട്രോൾ ടാങ്കർ ഓടിച്ചു വൈറലായ മലപ്പുറത്തെ ഇരുപത്തി രണ്ടുകാരി ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയയിലെ താരം. ജീവിതം മുന്നോട്ടു നീക്കുവാൻ അച്ഛനോടൊപ്പം ജോലിക്കിറങ്ങിയ ആ പെൺകുട്ടിക്ക് പിന്നാലെ താരമാകുകയാണ് കോട്ടയം കാഞ്ഞിരപ്പിള്ളിയിലെ അനശ്വര. ജീവിതോപാധിയായി ഹോട്ടലിലേക്ക് പൊറോട്ട അടിച്ചും, എൽ എൽ ബി പഠനം മുന്നോട്ടു കൊണ്ടുപോയുമാണ് അനശ്വര ശ്രദ്ധ നേടുന്നത്.

തൊടുപുഴ അൽ അസർ ലോ കോളേജിലെ അവസാന വർഷ പത്താം സെമസ്റ്റർ വിദ്യാർത്ഥിയാണ് അനശ്വര. പൊറോട്ട വീശിയടിച്ച് പ്രേക്ഷകരുടെ മനം കവർന്ന അനശ്വര തൊടുപുഴ ലോ കോളെജിലെ വിദ്യാർഥിനിയാണ്. അമ്മയും അമ്മയുടെ ചേച്ചിയും ചേർന്ന് നടത്തുന്ന വീടിനോടു ചേർന്ന് കിടക്കുന്ന ഹോട്ടലിലേക്കാണ് അനശ്വര പൊറോട്ട ഉണ്ടാക്കുന്നത്. അമ്മയാണ് അനശ്വരയെ പൊറോട്ട ഉണ്ടാക്കുവാൻ പഠിപ്പിച്ചത്. ആദ്യം കണ്ടു പഠിക്കുക ആയിരുന്നു.

പിന്നെ ചെറിയ ബോളുകളാക്കി ചെയ്തു പഠിപ്പിച്ചു. പിന്നീട് സഹോദരൻ കൃത്യമായി പറഞ്ഞു തന്നുവെന്നും അങ്ങനെയാണ് പൊറോട്ട നിർമ്മാണം കാര്യമായി പഠിച്ചതെന്നും അനശ്വര പറയുന്നു. അങ്ങനെ പൊറോട്ട അടിയിൽ എക്സ്പെർട് ആയി അനശ്വര മാറുക ആയിരുന്നു. എരുമേലി കാഞ്ഞിരപ്പിള്ളി റൂട്ടിൽ കുറുവാങ്കുഴിയാണ് ഹോട്ടൽ. ആര്യ എന്നാണ് ഹോട്ടലിന്റെ പേര്. വീടും കടയുമെല്ലാം ഒരുമിച്ചു തന്നെയാണ്.

സ്വന്തമായി വീടും സ്ഥലവും ഇവർക്കില്ല. അതിനാൽ തന്നെ കുടുംബ വീടിനോടു ചേർന്നുള്ള സ്ഥലം ഹോട്ടൽ ആക്കി മാറ്റി, അവിടെന്നു കിട്ടുന്ന വരുമാനം കൊണ്ട് മാത്രമാണ് അനശ്വരയുടെ കുടുംബം കഴിഞ്ഞു പോരുന്നത്. ഇടയ്ക്കു ഒരു ബാങ്കിൽ അക്കൗണ്ടന്റായി ജോലിക്കു കയറിരുന്നു. എന്നാൽ അവസാന വർഷം ആയതോടെ പ്രൊജക്റ്റ് ഒക്കെ ആയതോടെ ജോലിക്ക് പോകുവാൻ പറ്റാത്ത സാഹചര്യം വന്നു.

പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ ഏറെ ആത്മവിശ്വാസത്തോടെ അതിജീവിക്കുന്ന ഈ നിയമവിദ്യാർഥിനിയുടെ വീഡിയോ ആറ് മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. തന്റെ അമ്മയാണ് എല്ലാവിധ പിന്തുണയും പ്രചോദനവും നൽകുന്നതെന്ന് അനശ്വര പറയുന്നു.

അങ്ങനെ ആ ജോലി ഉപേക്ഷിക്കുക ആയിരുന്നു. ഇ വർഷം കൂടി കഴിഞ്ഞാൽ പഠിച്ചു ഇറങ്ങാൻ സാധിക്കും എന്ന സന്തോഷത്തിലാണ് ഇ മിടുക്കി. രണ്ടു അനിയത്തിമാർ കൂടി അനശ്വരക്കു ഉണ്ട്. മാളവിക അനാമിക എന്നാണ് ഇരുവരുടെയും പേരുകൾ. അരാം ക്‌ളാസ്സിലും പ്ലസ് വണ്ണിലും ആണ് ഇവർ പഠിക്കുന്നത്. കോളേജിൽ നിന്ന് നല്ല പിന്തുണ ഉണ്ടെന്നു അനശ്വര പറയുന്നു. സുഹൃത്തുക്കളും കട്ടക്ക് സപ്പോർട്ട് തരുന്നുണ്ട്.

വീട്ടിൽ നിന്ന് പൊറോട്ട കൊണ്ട് വരുവാൻ കൂട്ടുക്കാർ ചോദിക്കുന്നുണ്ട്. പക്ഷെ പലപ്പോഴും രാവിലെ തന്നെ പോകുന്നതുകൊണ്ടു, പൊറോട്ട കൊണ്ടുപോകുവാൻ സാധിക്കാറില്ല. അവർ വീട്ടിൽ വരുമ്പോൾ കഴിച്ചിട്ടേ പോകാറുള്ളൂ എന്നും അനശ്വര പറയുന്നു. പെൺകുട്ടികൾ ഇങ്ങനെ ജോലി ചെയ്യുന്നതിൽ അഭിമാനം ഉണ്ടെന്നു അനശ്വര പറയുന്നു. എന്ത് നല്ല ജോലി ചെയ്താലും അതിൽ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല. വക്കിൽ ആയാലും താൻ ഇ ജോലി തുടരുമെന്നും അനശ്വര കൂടി ചേർത്തു.

മാത്രമല്ല കോളേജിലെ സംഘന പ്രവർത്തനങ്ങളിലും അനശ്വര ഏറെ സജീവമാണ്. നിലവിൽ എസ്‌ എഫ് ഇ യൂണിറ്റി അംഗമായി പ്രവർത്തിക്കുന്നു. തൊഴിലെടുത്തുകൊണ്ട് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുന്ന കഠിനാധ്വാനികളായ നിരവധി ചെറുപ്പക്കാരുള്ള നാടാണ് നമ്മുടെ കേരളം. വ്യത്യസ്ഥമായ തൊഴിലുകൾ ചെയ്യുന്നതിനൊപ്പം പഠനത്തിലും മികവുപുലർത്തുന്ന നിരവധി വിദ്യാർഥികളുടെ ജീവിത കഥ മറ്റുള്ളവർക്ക് മാതൃകയായി നമ്മുടെ മുന്നിൽ നിൽക്കുന്നു. ഇ പ്രതിസന്ധി കാലഘട്ടത്തിലും കരുത്തായി നിന്നുകൊണ്ട് തന്റെ കുടുംബത്തിന് ആശ്വാസമായി മാറുകയാണ് അനശ്വര.

Leave a Reply

Your email address will not be published. Required fields are marked *

Previous post 62 കാരിയെ 24 കാരിയാക്കിയ മേക്കോവറിനു പിന്നിലെ കഥ, സംഭവം വൈറൽ ആയി
Next post മലയാളം പാട്ട് പാടി വിസ്മയിപ്പിച്ചുകൊണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ കൊച്ചു മിടുക്കി, എയ്ഞ്ചൽ റിതി