
മലയാളം പാട്ട് പാടി വിസ്മയിപ്പിച്ചുകൊണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ കൊച്ചു മിടുക്കി, എയ്ഞ്ചൽ റിതി
മലയാളം പാട്ട് പാടി വിസ്മയിപ്പിച്ചുകൊണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ കൊച്ചു മിടുക്കി, എയ്ഞ്ചൽ റിതി
പുരികവും ചുണ്ടും ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ പെണ്കുഞ്ഞാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ താരം. കൊൽക്കത്ത സ്വദേശിയായ അഞ്ചു വയസുകാരി ഏയ്ഞ്ചൽ റിതിയാണ് ആ തരാമെന്നു സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോളിതാ ഏയ്ഞ്ചൽ അച്ഛൻ ‘അമ്മ എന്നിവർ ഒരുമിച്ചു ഒരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ്, സോഷ്യൽ മീഡിയ പ്ലാറ് ഫോം ആയ ഇൻസ്റ്റാഗ്രാമിൽ.
മലയാളി ആരാധകർക്കായി, മലയാളത്തിന്റെ നിത്യ ഹരിത സൂപ്പർ ഹിറ്റ് ഗാനം കൂട്ടിൽ നിന്നും മേട്ടിൽ വന്ന എന്ന ഗാനത്തിന്റെ വീഡിയോ പങ്കു വെച്ചിരിക്കുകയാണ്. വാലിട്ട് കണ്ണെഴുതി വെറൈറ്റി പൊട്ടും തൊട്ടു, City Slums എന്ന ആൽബത്തിലെ run run i’m gonna get it .എന്ന മനോഹര ഗാനത്തിനൊപ്പം അഭിനയിച്ചു ഇ കൊച്ചു മിടുക്കിയുടെ പ്രകടനം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇ ഗാനത്തിന്റെ വീഡിയോ ഗിന്നസ് പക്രു അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.
ഇതോടെയാണ് ഏയ്ഞ്ചൽ എന്ന ഇ കുസൃതി കുടുക്ക മലയാളത്തിലും വൈറൽ ആയി മാറിയത്. വിസ്മയിപ്പിക്കുന്ന തന്റെ പ്രകടന മികവുകൊണ്ട് സോഷ്യൽ ലോകത്തിന്റെ കൈയടി നേടുകയാണ് ഇ അഞ്ചു വയസ്സുകാരി കൊച്ചു മിടുക്കി. സോഷ്യൽ മീഡിയ പലത് ഫോമുകളിൽ പലരുടെയും സ്റ്റാറ്റസും, ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലും നിറയുകയാണ് ഇ കൊച്ചു മിടുക്കി. യൂട്യുബിലും, ഇൻസ്റാഗ്രാമിലും ടിക് ടോക്കിലും ശ്രദ്ധ നേടിയ കുട്ടി ഇപ്പോളാണ് മലയാളികളുടെ മനം കവരുന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രൊഫൈൽ ഐഡി jyotikumari2390 എന്നാണ്
നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിൽ ഇ കുട്ടിയെ പിന്തുടരുന്നത്. മകളുടെ കഴിവുകൾ ചെറുപ്പത്തിലേ തന്നെ തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഇൻസ്റാഗ്രാമിലും ടിക് ടോക്കിലും മകളുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചത്. പോലീസിലാണ് റിതിയുടെ ‘അമ്മ ജോലി ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ അൻപതിനായിരത്തിലധികം പേരാണ് ഇ കൊച്ചു മിടുക്കിയെ ഫോള്ളോ ചെയ്യുന്നത്. മലർകളെ മലർകളെ എന്ന ഗാനത്തിന് ഇ കൊച്ചു മിടുക്കി നടത്തിയ ഗാനത്തിന് പിന്നാലെ വാട്സാപ്പ് സ്റ്റാറ്റസുകളിലും ഇ കുഞ്ഞിന്റെ മുഖം നിറയുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ ലോകത്തു നിറഞ്ഞു നിൽക്കുകയാണ് ഒരു മിടുക്കി കുട്ടി. ഇന്തോ അമേരിക്കൻ റാപ്പറും ഗായകിയുമായ രാജകുമാരിയുടെ ആദ്യത്തെ ഇന്ത്യൻ ആൽബം ആയിരുന്നു 2017 ൽ പുറത്തിറങ്ങിയ City Slums . അതിലെ run run i’m gonna get it എന്ന കഠിനമായ വരികൾ വ്യക്തമായി പാടി ഫലിപ്പിച്ചാണ് ഏവരെയും ഞെട്ടിച്ചത്. ഇ മനോഹരമായ ഗാനം പുറത്തിറങ്ങിയിട്ടു മൂന്ന് വർഷമായെങ്കിലും, ഇ ഗാനത്തിന് പുറമെ സമൂഹ മാധ്യമങ്ങൾ ഒന്നാകെ ഓടുന്നത് 2021 ലാണ്. ഇ ഓട്ടത്തിന്റെ പുറകിലെ കാരണം ഒരു കുസൃതി കുടുക്കയും. ഏയ്ഞ്ചൽ റിതി എന്ന ഒരു ചുന്ദരി കുസൃതി കുടുക്ക. തന്റെ കൊച്ചു സുന്ദര മുഖത്ത് വിരിഞ്ഞ ഭാവാഭിനയങ്ങളിലൂടെ വെറും 15 സെക്കന്റിനുള്ളിൽ സമൂഹ മാധ്യമങ്ങളെ പിടിച്ചു ഉലച്ചിരുന്നു.
View this post on Instagram