ആശുപത്രി കിടക്കയിൽ സിസ്റ്റർ ലിനിയുടെ ഭർത്താവ്, അദ്ദേഹത്തിന്റെ കുറിപ്പ് വൈറൽ

Read Time:4 Minute, 24 Second

ആശുപത്രി കിടക്കയിൽ സിസ്റ്റർ ലിനിയുടെ ഭർത്താവ് – അദ്ദേഹത്തിന്റെ കുറിപ്പ് വൈറൽ

ജീവിതത്തിൽ ആദ്യമായി ശസ്ത്രക്രിയക്ക് വിധേയ ആയ അനുഭവം നേഴ്സ് ദിനത്തിൽ പങ്കു വെച്ച് കൊണ്ട് അന്തരിച്ച ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. സ്റ്റോൺ ശസ്ത്രക്രിയക്ക് വേണ്ടി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആണ് സജീഷ്. ആദ്യമായി ഒരു സർജറിയെ നേരിടുന്ന നല്ല ടെൻഷൻ ഉണ്ടായിരുന്നു. തീയറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നഴ്സ്മാർ തന്ന ആത്മ ധൈര്യം വളരെ വലുതായിരുന്നു എന്ന് സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. സർജറിക്ക് ഇടയിൽ നേഴ്സ്മാരുടെ ആത്മ സമർപ്പണവും ത്യാഗ മനോഭാവവും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു.

ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു.ലിനി നിന്റെ വിടവ് നികത്താൻ ആവുന്നത് അല്ല ഒരിക്കലും സജീഷ് കുറിച്ചു.
രോഗികളെ പരിചരിക്കുന്നതിനു ഇടയിൽ നി പ്പ വൈ റസ് ബാധിച്ചാണ് നേഴ്സ് ആയ ലിനിയുടെ ജീവൻ നഷ്ടമായത്.സജീഷ് പുത്തൂരിന്റെ ഫേസ് ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം.

ദു രിതം പെയ്യുന്ന ഈ മ ഹാമാരി കാലത്ത് വീണ്ടും ഒരു നേഴ്സസ് ദിനം കൂടി . കൊ റോണയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച ജനതയ്ക്ക്‌ സർവ്വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്സിംഗ് സഹോദരി മാർക്ക് ഹൃദയം നിറഞ്ഞ എന്റെ നേഴ്സസ്‌ ദിന ആശംസകൾ.
ജീവിതത്തിൽ ആദ്യമായി, ഒരു സ്റ്റോൺ സർജറിക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. സർജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങൾ ഈ അവസരത്തിൽ പങ്കുവെയ്ക്കുന്നു.

ആശുപത്രിയിൽ പരിശോധനയ്ക്ക്‌ വന്നതുമുതൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ: വിനീത് സാർ കാട്ടിയ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല. ഒപ്പം യൂറോളജി ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാരുടെ പ്രത്യേക ശ്രദ്ധയും സ്നേഹവും അനുഭവിക്കുകയുണ്ടായി.
ആദ്യമായൊരു സർജറിയെ നേരിടുന്ന എല്ലാ ടെൻഷനുമുണ്ടായിരുന്നു. തിയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നേഴ്സുമാർ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്നേഹ സംഭാഷണങ്ങൾക്കിടയിൽ ലിനിയുടെ സേവനമഹത്വത്തിൽ അവർ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. “We are proud of her, she will always with our heart”.

സർജറിക്കിടയിൽ നേഴ്സുമാരുടെ ആത്മസമർപ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. ലിനീ ,….നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും..സർജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്സുമാരുടെ കരുതലും സ്നേഹവും മുറിയിലെത്തിയപ്പോഴുള്ള നേഴ്സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്.

സഹോദരിമാരെ, നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓർമപ്പെടുതട്ടെ. ഏത് മഹാമാരിക്കും മുന്നിൽ നിന്ന് പട നയിക്കാൻ നിങ്ങളുണ്ടെങ്കിൽ നമ്മളൊരിക്കലും തോൽക്കില്ല. ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
ഒരിക്കൽ കൂടി എല്ലാ നേഴ്സുമാർക്കും സ്നേഹം നിറഞ്ഞ നേഴ്സസ് ദിന ആശംസകൾ. നന്ദി

Leave a Reply

Your email address will not be published. Required fields are marked *

Previous post സാന്ത്വനം സീരിയൽ നിർത്തിയോ. പ്രേക്ഷർക്ക് മറുപടിയുമായി കണ്ണൻ ലൈവിൽ
Next post ആരാണ് ഈ മോന്? ലോക്ഡൗണിൽ ചെയ്തത് കണ്ടോ? അവന്റെ വലിയ മനസ് കണ്ട് കൈയടിച്ച് കേരളക്കര