വൈശാലി സിനിമയിലെ സുന്ദരിയായ നടിയെ ഓർമ്മയില്ലേ? താരത്തിന്റെ ഇപ്പോഴത്തെ മാറ്റം കണ്ടോ

Read Time:5 Minute, 12 Second

സുപർണ ആനന്ദ്, ഇ പേര് പറഞ്ഞാൽ മലയാളികൾക്ക് അത്ര പെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ വൈശാലി എന്ന് പറഞ്ഞാൽ മലയാളികൾക്ക് വളരെ പെട്ടന്ന് തന്നെ മനസിലാകും , കാരണം അത്രമേൽ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സിനിമയും, സിനിമയിലെ കഥാപത്രവുമാണ് സുപർണ ആനന്ദ് അവതരിപ്പിച്ച വൈശാലി എന്ന കഥാപാത്രം. അംഗരാജ്യത്തെ വരൾച്ച മാറ്റാൻ മുനി കുമാരനെ വശീകരിച്ച് കൊണ്ടുവന്ന വൈശാലിയെ പിന്നീട് മലയാളി നെഞ്ചോട് ചേർത്ത് വെക്കുകയായിരുന്നു.

മഹാഭാരതത്തിലെ ചില കഥകളെ അടിസ്ഥാനമാക്കിയാണ് ഭരതൻ വൈശാലി എന്ന ചിത്രം സംവിധാനം ചെയ്തത്. ഒരേ ഒരു ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സുപർണ ആനന്ദ് മലയാളത്തിൽ തന്നെ പുതുമയും വ്യത്യസ്തതയാർന്ന മൂന്ന് നാല് ചിത്രങ്ങളിൽ കൂടി വേഷമിട്ടിരുന്നു. കൂടാതെ തമിഴ് , തെലുങ് ,കന്നഡ ,ഹിന്ദി എന്നീ ഭാഷകളിൽ കത്തി നിൽക്കുമ്പോൾ താരം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു.

വൈശാലി സിനിമയിൽ തന്നെ ഋശ്യശൃംഗനായി വേഷമിട്ട സഞ്ജയ് മിത്രയെ വിവാഹം ചെയ്ത സുപർണയെ പിന്നീട് സിനിമയിൽ കണ്ടതേയില്ല. സിനിമയിൽ നിന്നുള്ള പിന്മാറ്റവും വിവാഹമോചനവും പുനർ വിവാഹവും ഒക്കെ ഇക്കാലയളവിൽ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നു .

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി സുപർണ ആനന്ദ്. വൈശാലി, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, ഉത്തരം ,ഞാൻ ഗന്ധർവ്വൻ എന്നെ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നു വന്ന ഒരു നടിയായിരുന്നു സുപർണ ആനന്ദ്. 4 ചിത്രങ്ങളിലെ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും അതിൽ വൈശാലി ഇന്നും മലയാളികളുടെ മനസ്സിൽ തിളങ്ങി തന്നെ നിൽപ്പുണ്ട്.

മലയാള സിനിമയെ കുറിച്ച് ഒന്നും അറിയാത്ത അവസ്ഥയിൽ സംവിധായകൻ ഭരതന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അഭിനയിക്കാൻ തയ്യാറായി മലയാള സിനിമയിലേക്ക് താരം എത്തിയത്. കഥകേട്ടപ്പോൾ പിന്നീട് ഒന്നും ആലോചിക്കാതെ സമ്മതം മൂളുകയായിരുന്നു. അത് മലയാളത്തിൽ സുപർണ ആനന്ദ്നു നിരവധി ആരാധകരെ സമ്മാനിക്കുകയും ചെയ്തു. ശേഷം ചിത്രത്തിൽ തന്നെ തന്റെ നായകനായി വേഷമിട്ട സഞ്ജയ് മിത്രയെ താരം പ്രണയിച്ച് വിവാഹം കഴിക്കുകയും അഭിനയലോകത്ത് നിന്ന് പിന്മാറുകയും ചെയ്യുകയായിരുന്നു .എന്നാൽ ഇരുവരുടെയും ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. 2008 ൽ ഇരുവരും വേർപിരിഞ്ഞു. 2010 ൽ ബിസ്സിനെസ്സ്കാരനായ രാജേഷ് സവ്ലാനിയെ തരാം വിവാഹം ചെയ്യുകയും ചെയ്തു.

സിനിമയിലേക്ക് തിരിച്ചുവരണമെന്ന് കരുതിയപ്പോഴായിരുന്നു മക്കൾ ജനിച്ചത് തുടർന്ന് മക്കൾക്ക് ചില ആരോഗ്യപ്രേശ്നങ്ങൾ വന്നത് മൂലം താരം മടങ്ങിവരവ് ഉപേക്ഷിക്കുകയായിരുന്നു. അച്ഛന്റെ ബിസിനസ് കൂടി സുപർണ ഏറ്റെടുത്തതോടെ താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ ദൂരം കൂടി കൂടി വരുകയായിരുന്നു. സിനിമാ വിട്ട് സിനിമയിലേക്ക് തിരിച്ചുവരാത്ത നടിമാരുടെ പട്ടികയിലേക്ക് സുപർണയും എത്തി.

ഇടക്ക് പഴയകാല സുന്ദരി നടിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ ആരാധകർ ഒന്ന് ഞെട്ടിയിരുന്നു, കാരണം പഴയകാല സുന്ദരി നടിയുടെ മാറ്റം കണ്ടാണ് ഏവരും അന്തം വിട്ടുപോയത്. വണ്ണം വെച്ച് രൂപം എല്ലാം മാറി ആള് ആകെ മാറിപോയിരുന്നു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ സുപർണ ഇപ്പോൾ കുടുംബിനിയായും ബിസിനെസ്സുകാരിയായും ഒക്കെ ജീവിതം ആസ്വദിച്ചു ജീവിക്കുകയാണ്. എന്തായാലും സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യത കുറവാണു എന്നാണ് താരം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ മകൻ വിട പറഞ്ഞ് നാലാം വർഷത്തിൽ വേദനയോടെ സബീറ്റ
Next post ഫേസ്ബുക്ക് ‘ബാര്‍സ്’ ആപ്പ് പുറത്തിറക്കി