തന്റെ മകൻ വിട പറഞ്ഞ് നാലാം വർഷത്തിൽ വേദനയോടെ സബീറ്റ

Read Time:2 Minute, 32 Second

ഫ്ളവേള്സ് ചാനലിൽ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ ഹാസ്യ സീരിയലാണ് ചക്കപ്പഴം. ഉപ്പും മുളകിലെ കുട്ടുമാമൻ ആയെത്തി പ്രേക്ഷകരുടെ മനം കവർന്ന എസ് പി ശ്രീകുമാർ കേന്ദ്ര കഥാപാത്രത്തിൽ ഒരാളായി ഇ ഹാസ്യ സീരിയലിൽ എത്തുന്നത്. അവതാരകയായി ശ്രദ്ധിക്കപ്പെട്ട അശ്വതി ശ്രീകാന്ത് ആണ് സീരിയിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന ആശയുടെ ഭർത്താവ് ഉത്തമന് ആയിട്ടാണ് എസ് പി ശ്രീകുമാർ ഇതിൽ വേഷം ഇടുന്നത്. കുഞ്ഞുണ്ണി ലളിത ദമ്പതികളുടെ മൂത്ത മകൻ. ഹോസ്പിറ്റലിൽ കബോഡർ ആണ് ഉത്തമൻ എന്ന കഥാ പാത്രം. സീരിയൽ പ്രേക്ഷകർക്ക് അത്ര സുപരിചിതം അല്ലാത്ത മുഖങ്ങളാണ് ചക്ക പഴത്തിലെ മിക്ക അഭിനേതാക്കൾ.

സ്വതസിദ്ധമായ അഭിനയ ശൈലിയാണ് സബീറ്റയുടേത്. അമ്മ ആയും അമ്മായിയമ്മ ആയും നിഷ്കളങ്കയായ അമ്മാമയും അച്ചാമ്മ ആയും വേഷം ഇടുന്ന സബീറ്റ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ചു പറ്റി ഇപ്പോൾ ഇതാ സബീറ്റ സാമൂഹ്യ മാധ്യമത്തിൽ പങ്കു വെച്ച കുറിപ്പും ചിത്രങ്ങളും ആണ് എല്ലാവരിലും വേദന ഉണ്ടാക്കുന്നത്. “എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാല് വർഷം.

അമ്മയുടെ കണ്ണുനീർ തോർന്നിട്ടും നാല് വര്ഷം മുൻപ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടു പോയത് അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയ പോലെ ആയിട്ടില്ല നീയുമായി ഒത്തു ചേരാൻ സർവേശ്വരൻ ഒരു അവസരം കൂടി തന്നാൽ ഒരു നിമിഷം പോലും ഞാൻ മടിച്ചു നിൽക്കില്ല കാരണം നീ എന്റെ ജീവിതത്തിലെ നികത്താൻ ആവാത്ത ഒരു വലിയ നഷ്ടമാണ് സബീറ്റ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീത്തു ജോസഫിന് ഒരുപാട് നന്ദി – എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ സഹായിച്ചതിന്
Next post വൈശാലി സിനിമയിലെ സുന്ദരിയായ നടിയെ ഓർമ്മയില്ലേ? താരത്തിന്റെ ഇപ്പോഴത്തെ മാറ്റം കണ്ടോ