ജീത്തു ജോസഫിന് ഒരുപാട് നന്ദി – എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ സഹായിച്ചതിന്

Read Time:5 Minute, 0 Second

ജീത്തു ജോസഫിന് ഒരുപാട് നന്ദി – എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ സഹായിച്ചതിന് …

സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് ചിത്രം ഇന്നത്തെ ചിന്താവിഷയത്തീലൂടെ ബാലതാരമായി മലയാള സിനിമയിൽ ആരംഭം കുറിച്ച നടിയാണ് അൻസിബ ഹാസൻ. തമിഴിലും മലയാളത്തിലുമായി ഇരുപതിലേറെ സിനിമകളിൽ തന്റെ അഭിനയ മികവ് പ്രകടിപ്പിച്ചെങ്കിലും, അൻസിബയെ മലയാളി പ്രേക്ഷക മനസുകളിൽ ഓടിയെത്തുന്നത് ദൃശ്യത്തിലെ ജോർജ്കുട്ടിയുടെ മകളായ അഞ്ജു ജോർജ് ആയിട്ടാണ്. ദൃശ്യം ആദ്യ ഭാഗത്തിൽ, സിനിമയിലെ വരുൺ കൊലപാതകത്തിന്റെ നിർണ്ണായക വഴിത്തിരിവായ കഥാപാത്രമായിരുന്നു അൻസിബയുടേത്. മികച്ച രീതിയിൽ കൈയടക്കത്തോടെ അൻസിബ അഞ്ജുവിന്റെ കഥാപാത്രം അതി മനോഹരമാക്കുകയും ചെയ്തു.

എന്നിരുന്നാലും, 2013ൽ ഇറങ്ങിയ ദൃശ്യത്തിന് ശേഷം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും നടിയെ തേടി വന്നിരുന്നില്ല. ദൃശ്യത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കാനും നടി തീരുമാനിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രധാന സംഗതി. അതിന്റെ കാരണങ്ങൾ ഒരുപാട് ഇന്റർവ്യുകളിൽ അൻസിബ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ദൃശ്യം ഒന്നിന് ശേഷം അൻസിബയെ കുറിച്ച് ഗൂഗിളിലും മറ്റും തിരയുമ്പോൾ ഇറക്കമില്ലാത്ത കുട്ടിയുടുപ്പുമിട്ട് ഗ്ലാമറസായി നിൽക്കുന്ന ചിത്രങ്ങളാണ് ആദ്യം തെളിഞ്ഞ് വരിക. തമിഴ് സിനിമയുടെ ഫോട്ടോഷൂട്ടിന് വേണ്ടി എടുത്ത് ചിത്രങ്ങളായിരുന്നു അത്. സിനിമയുടെ പ്രമോഷനുവേണ്ടി എഗ്രിമെന്റിന്റേയും മറ്റും പുറത്ത് ചതിയിലൂടെയാണ് ആ ചിത്രങ്ങൾ എടുത്തിരുന്നതെന്ന് അൻസിബ പറയുന്നു. ആ സിനിമയിൽ നിന്ന് അൻസിബ പിൻമാറുകയും ചെയ്തു.

ദൃശ്യത്തിന്റെ തുടർച്ചയിലാണ് പിന്നീട് അൻസിബ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായി വീണ്ടും എത്തുന്നത്. ഏഴ് വർഷങ്ങൾക്കൊണ്ട് അഞ്ജുവിലുണ്ടായ മാറ്റവും കൊലപാതകത്തിന് ശേഷമുണ്ടായ മനോവേദനയും അൻസിബയുടെ കൈകളിൽ ഭദ്രമായിരുന്നു. ദൃശ്യം ഒന്നാം ഭാഗത്തിനെക്കാൾ അത് മനോഹരമായി അൻസിബയെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുകയും ചെയ്തു. ജോർജ്കുട്ടിയുടെ ഉരുകുന്ന മനസ്സ് അഞ്ജുവിലൂടെ പ്രതിഫലിച്ച് പ്രേക്ഷകരിലേക്ക് എത്തുന്നത് ആ നടിയുടെ കൂടി വിജയമായി മാറുന്നു എന്ന് കൂടെ പറയേണ്ടി വരുന്നു. ദൃശ്യം 2 വലിയ ഹിറ്റിലേക്ക് നീങ്ങുമ്പോൾ തന്റെ കഥാപാത്രത്തെ സ്വീകരിച്ച പ്രേക്ഷകരോട് ഒരായിരം നന്ദി പറയുകയാണ് താരം. അൻസിബയുടെ വാക്കുകൾ ഇങ്ങനെ,

‘ഏറെ മികച്ച പ്രകടനം നടത്തണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ഞാൻ സിനിമാ മേഖലയിലേക്ക് കടന്നു വന്നത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ശേഷം ദൃശ്യം എന്ന മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് ഒരു അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേരും ചേർക്കപ്പെട്ടു. പക്ഷേ അഭിനയ ജീവിതം ഉപേക്ഷിച്ചതിനുശേഷം ഞാൻ വീണ്ടും അങ്ങനെയൊരു മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്നില്ല. ദൈവകൃപയാൽ ഞാൻ ദൃശ്യം 2 ലൂടെ നിങ്ങൾക്ക് മുന്നിലേക്ക് തിരിച്ചെത്തി . ശരിക്കും അനുഗ്രഹിക്കപ്പെട്ടവളായി തോന്നുന്നു. എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ അവസരം നൽകിയ ദൃശ്യം എന്ന ചിത്രത്തിന് ഞാൻ ജീത്തു ജോസഫ് സാറിന് നന്ദി പറയുന്നു. എന്റെയും എന്റെ ഭാവിയുടെയും പുരോഗതിക്കായി പ്രവർത്തിച്ച മോഹൻലാൽ സാർ, ആന്റണി പെരുമ്പാവൂർ സാർ, എല്ലാ സഹപ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Previous post തെലുഗു സിനിമയിൽ കിടിലൻ ഐറ്റം ഡാൻസുമായി പ്രിയാ വാര്യർ, വൈറൽ വീഡിയോ കാണാം
Next post തന്റെ മകൻ വിട പറഞ്ഞ് നാലാം വർഷത്തിൽ വേദനയോടെ സബീറ്റ