
നന്ദുവിന്റെ വേർപാടിൽ തകർന്ന് സാന്ത്വനത്തിലെ കണ്ണൻ
നന്ദുവിന്റെ വേർപാടിൽ തകർന്ന് സാന്ത്വനത്തിലെ കണ്ണൻ
കാൻസറിനെതിരെ ഉള്ള പോരാട്ടത്തിന്റെയും അതി ജീവനത്തിന്റെയും കരുത്തും പ്രതീകവും ആയിരുന്നു നന്ദു മഹാദേവ എന്ന 27 കാരൻ. ഓരോ തവണയും അർബുദം ശരീരത്തെ കടന്നാക്രമിക്കുബോളും ചിരിയോടു നിന്ന പോരാളി. മരണത്തിനു മുമ്പിൽ തോൽക്കില്ല എന്ന് ആവർത്തിച്ച് പറഞ്ഞ നന്ദുവിനെ മലയാളികൾ ചേർത്ത് പിടിച്ചു. എന്നാൽ മറ്റുള്ളവരിലേക്ക് ആത്മവിശ്വാസം പകരാനാണ് നന്ദു തന്റെ അവസാന വർഷങ്ങൾ മാറ്റി വച്ചത്.
സമൂഹ മാധ്യമങ്ങളിൽ കൂടിയും അല്ലാതെയും ഒട്ടനവധി പേരെ നേരിൽ കണ്ടു. അവരുമായി അനുഭവങ്ങൾ പങ്കുവച്ചു. അതിജീവനം എന്ന കൂട്ടായ്മയിലൂടെ ഒട്ടനവധി പേരിലേക്ക് ഇറങ്ങി ചെല്ലുവാൻ ആണ് നന്ദു എന്ന് തന്റെ ശ്രമം നടത്തിയത്. ഒടുവിൽ മരണം നന്ദുവിനെ കീഴ്‌പ്പെടുത്തി എങ്കിലും അതിജീവനത്തിന്റെ പോരാളി ആയി മാറിയിരുന്നു നന്ദു മഹാദേവ. ഇന്നലെ പുലർച്ചെ കോഴിക്കോട് ജില്ലയിലെ എം വി ആർ ഹോസ്പിറ്റലിൽ മരണത്തിനു കീഴടങ്ങിയ നന്ദുവിനെ അനുസ്മരിച്ചും ഓർമ്മകൾ പങ്കു വച്ചും നിരവധി പേരാണ് ഇതിനോടകം സോഷ്യൽ മീഡിയയിലും മറ്റും എത്തിയത്.
കൂടുത ഹൃദയ സ്പർശിയായ കുറിപ്പായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര സ്വാന്തനത്തിലെ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ത് ഫേസ് ബുക്ക് വഴി കുറിച്ചത്. ഫേസ് ബുക് കുറിപ്പിന്റെ പൂർണ രൂപം.
നന്ദു ചേട്ടാ… എനിക്ക് സ്വന്തമായി ഒരു ചേട്ടനില്ലാത്തതുകൊണ്ട് കുട്ടിക്കാലത്ത് ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്.. നിനക്കെന്തിനാ ചേട്ടൻ അനിയത്തി ഇല്ലേ എന്ന് ചോദിക്കുമ്പോൾ ഞാനന്ന് തമാശയ്ക്ക് പറയുമായിരുന്നു.. ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ജോലിക്കൊന്നും പോണ്ടല്ലോ എന്റെ കാര്യങ്ങളൊക്കെ ചേട്ടൻ നോക്കിക്കോളും എന്ന്…പക്ഷേ..പിന്നീട് ദൈവം എനിക്ക് ഒരുപാട് ചേട്ടന്മാരെ തന്നു.. ചില നല്ല സൗഹൃദങ്ങളിൽ ഞാൻ എന്റെ ചേട്ടന്മാരെ കണ്ടു… കൂടെപിറന്നില്ലെങ്കിലും പൊന്നേ നീയെന്റെ സ്വന്തം ചേട്ടനാ.. ഒരിക്കൽ നിരാശയുടെ പടുകുഴിയിൽ കിടന്നിരുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് നീയടാ ചേട്ടാ… ആ വാക്കുകളും പുഞ്ചിരിയും അനിയൻകുട്ടാ എന്നുള്ള വിളിയും ഇന്നും എന്റെ ചങ്കിൽ നിറഞ്ഞുനിൽക്കുന്നു..
ചേട്ടനന്ന് എന്നോട് പറഞ്ഞില്ലേ : നമുക്ക് ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ വരും.. പക്ഷേ ഓരോ അവസരവും അവസാനത്തെ അവസരം ആണെന്ന് കരുതി ആഞ്ഞൊരു ഒന്നൊന്നര ഗോൾ അടിക്കണമെന്ന്.. നെഗറ്റീവ് മാത്രമുണ്ടായിരുന്ന എന്റെ മനസ്സിൽ പോസിറ്റീവ് നിറച്ചത് നിങ്ങളാണ്.. ചേട്ടൻ ഈ ലോകത്തുനിന്നും പോയെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.. എന്നും ഞങ്ങളുടെ ചങ്കിൽ ജ്വലിച്ചുകൊണ്ടിരിക്കും.. ഇന്നലെ വിഷ്ണു @vishnujs.kallara വിളിച്ചപ്പോൾ ഈ കോവിടൊക്കെ കഴിഞ്ഞിട്ട് നന്ദുചേട്ടനെ പോയൊന്ന് കാണണമെന്ന് പറഞ്ഞതേയുള്ളൂ…
ഇങ്ങ് വരുമ്പോൾ കാണാം എന്ന് എനിക്ക് വാക്ക് തന്നതാണ്… കാണാം… കാണണം.. ഞങ്ങൾ കാത്തിരിക്കുന്നു. എന്ന് നന്ദൂട്ടന്റെ അനിയൻകുട്ടൻ.
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി,,,, ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്..
നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു…എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്… സീമ ജി നായർ പറയുന്നു.
സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലായിരുന്നു.