പോലീസുകാർക്കും വക്കീലന്മാർക്കും അറിയാത്ത വല്ല കഥയുമുണ്ടോ നമ്മുടെ നാട്ടിൽ? നായാട്ട് സിനിമക്ക് സമാനമായ സംഭവം പറഞ്ഞു സംവിധായകനും വക്കീലുമായ സുകേഷ് റോയ്

Read Time:5 Minute, 59 Second

പോലീസുകാർക്കും വക്കീലന്മാർക്കും അറിയാത്ത വല്ല കഥയുമുണ്ടോ നമ്മുടെ നാട്ടിൽ? നായാട്ട് സിനിമക്ക് സമാനമായ സംഭവം പറഞ്ഞു സംവിധായകനും വക്കീലുമായ സുകേഷ് റോയ്

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച നായാട്ട് ഓ ടി ടി റിലീസിന് എത്തിയതോടെ മികച്ച പ്രേക്ഷക പ്രതികാരങ്ങളാണ് നേടിയത് . ഇരയാക്കപ്പെടുന്ന പോലീസ് ജീവനക്കാരുടെ ജീവിതത്തിലേക്ക് വിരൽ ചൂണ്ടിയ ചിത്രം, ഒപ്പം പ്രേക്ഷകരുടെ മനസ്സിലും ഒരു വേട്ടയാടൽ നിലനിർത്തിയാണ് അവസാനിക്കുന്നത്.

തിയറ്ററുകളിൽ എത്തിയിട്ടും തൻ്റെ ചിത്രമായ നായാട്ട് ഓ ടി ടി പ്ലാറ്റ്ഫോമിലെത്തിയ ശേഷമാണ് കാണാനായതെന്നും തീയേറ്റർ എക്സ്പീരിയൻസ് നഷ്ടമായതിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ പറഞ്ഞത് സൈബറിടത്തിൽ വൈറലാണ്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രത്തിന് വലിയ പ്രശംസകൾക്കൊപ്പം വിമർശനങ്ങളും ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മകളിലാണ് അത്തരം ചർച്ചകൾ കൊടുംപിരി കൊള്ളുന്നത്. അത്തരത്തിലെ ഒരു ചർച്ചയും ഫേസ്ബുക്ക് കുറിപ്പുമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

നമ്മുടെ നാട്ടിൽ തന്നെ സംഭവിച്ച പല സംഭവങ്ങളുമായി ചിത്രത്തിന് സാമ്യം ഉണ്ടെന്നത് തന്നെയാണ്, പ്രേക്ഷകർക്ക് ഇ ചിത്രം ഇഷ്ട്ടപെടുവാനുള്ള മുഖ്യ കാരണവും. എന്നാൽ ഇപ്പോൾ സംവിധായകനും വക്കീലുമായ സുകേഷ് റോയ് ചിത്രത്തിലെ കഥയോട് സാമ്യമുള്ള സമാനമായ ഒരു സംഭവം രേഖപ്പെടുത്തിയിരിക്കുകയാണ് തന്റെ ഫേസ്ബുക് കുറിപ്പിൽ

അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ – നായാട്ട് എന്ന സിനിമ കാണുവാ നിടയായി. ഈ അടുത്തിടെ കാണുവാൻ കഴിഞ്ഞ സിനിമകളിൽ വെച്ച് ഏറ്റവും മികച്ച അവതരണരീതിയും ആവിഷ്കാരവും എന്ന് പറയാതെ വയ്യ.പൊളിറ്റിക്കൽ ഡ്രാമകളിൽ വേറിട്ടു നിൽക്കുന്ന ഒരു അനുഭവം ആ സിനിമ സമ്മാനിച്ചു. സിനിമയൊരുക്കിയ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിലിനും, തിരക്കഥാകൃത്തുമായ ഷാഹി കബീറിനും, പ്രധാന അഭിനേതാക്കൾക്കും അതിലുപരി പുതുമുഖങ്ങൾക്കും അഭിനന്ദനങ്ങൾ! യമ ഗിൽഗമേഷിനെയും ദിനീഷിനെയും എടുത്തു പറയാതെ നിവർത്തിയില്ല.


എന്നാൽ ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ് കേരള പോ ലീസിനെയും ഗവണ്മന്റിനെയും തലവേദന യിലാഴ്ത്തിയ വളരെ പ്രമാദമായ ഒരു സംഭവത്തിലേക്കും കേസിലേക്കുമാണ് മനസ്സ് സഞ്ചരിച്ചത്. മുളൻതുരുത്തിയിൽ സൈക്കിൾ യാത്രക്കാരായ രണ്ടു ദളിത് കുട്ടികളെ നാലു പോ ലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാർ മുട്ടി മരണപെട്ട ഒരു അപകടം ! പോ ലിസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനായി ഒട്ടേറെ വിപ്ലവങ്ങൾക്കും പ്രൊട്ടസ്റ്റ് മാർച്ചുകൾക്കും വഴിയൊരുക്കി ഈ സംഭവം!

സിനിമാ തിരക്കഥക്കു യോഗ്യാം വണ്ണം അൽപസ്വൽപ്പ മാറ്റങ്ങൾ വരുത്തി ആസ്വാദന നിലവാരത്തിലേക്കു ഉയർത്താൻ ഒരു പക്ഷെ യഥാർത്ഥ ജീവിതത്തിലും ഒരു പോ ലിസ് ഉദ്യോഗസ്ഥൻ ആയതു കൊണ്ടായിരിക്കാം തിരക്കഥാകൃത്തായ ഷാഹി കബീറിന് കഴിഞ്ഞത്. ഈ കേസിൽ കേരള ഹൈ കോ ടതി പ്രതികളായ പോ ലീസ് ഉദ്യോഗസ്ഥർക്കു മുൻ‌കൂർ ജാ മ്യം നിഷേധിച്ചിരുന്നു. നാൽപതോളം ദിവസങ്ങൾ സിനിമയിൽ കാണുന്നതു പോലെ പോ ലീസ് വേട്ട ഭയന്ന് ഒളിവിൽ കഴിയേണ്ടി വന്നു ഈ പ്ര തികൾക്ക്.

ഒടുവിൽ, എന്റെ പ്രിയ സുഹൃത്തും, സഹപാഠിയും, സഹപ്രവർത്തകനും, സുപ്രീം കോ ടതിയിലെ സീനിയർ അഭിഭാഷകനുമായ Adv.Vinay Kumar പരമോന്നത കോ ടതിയിൽ നിന്നും പ്രതികൾക്ക് മുൻ‌കൂർ ജാ മ്യം നേടി കൊടുക്കുകയുണ്ടായി എന്നത് അഭിമാനകരം! വീണ്ടും ഒരു സംശയം ബാക്കി :’ നായാട്ട് ‘ ഒരു യഥാർത്ഥ സംഭവത്തിന്റെ പ്രേരണയാൽ ജന്മം കൊണ്ട ഒന്നാണോ അതോ എന്റെ വെറും തോന്നലുകളോ? ആഹ്…കേ സ് ഡയറികൾ പരിശോധിച്ചാൽ കുറഞ്ഞത് ഒരു പത്തു വർഷമെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാനുള്ള കഥകൾ ഇനിയുമുണ്ട്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ! അല്ലെങ്കിലും പോ ലീസുകാർക്കും വക്കീലന്മാർക്കും അറിയാൻ പാടില്ലാത്ത വല്ല കഥകളുമുണ്ടോ ഇന്നാട്ടിൽ?

Leave a Reply

Your email address will not be published. Required fields are marked *

Previous post നന്ദുവിന്റെ വേർപാടിൽ തകർന്ന് സാന്ത്വനത്തിലെ കണ്ണൻ
Next post ചാടി തുള്ളി നടന്ന ചെറുപ്പക്കാർ പെട്ടന്ന് വെന്റിലേറ്ററിലായി മ രി ക്കുന്നു. സംഭവിക്കുന്നത് എന്ത്? ഡോ. സൗമ്യ സരിൻ പറയുന്നു