പ്രാർത്ഥനകൾ വിഫലം, നടൻ വിവേകിന് പിന്നാലെ മറ്റൊരു പ്രശസ്ത നടനും വിടവാങ്ങി, നടുങ്ങി തമിഴകം

Read Time:5 Minute, 39 Second

പ്രാർത്ഥനകൾ വിഫലം, നടൻ വിവേകിന് പിന്നാലെ മറ്റൊരു പ്രശസ്ത നടനും വിടവാങ്ങി, നടുങ്ങി തമിഴകം

കോവിഡ് എന്ന മഹാ വിപത്തിൽ നിരവധി പേരാണ് ലോകത്തോട് വിട പറഞ്ഞത്. ദിനം പ്രതി മരണ നിരക്കുകൾ വർധിക്കുന്നു. ഇ സാഹചര്യത്തിൽ കേരളത്തിൽ രണ്ടാമതും ലോക്ക് ഡൌൺ പ്രഖാപിച്ചിരിക്കുകയാണ്. ദിവസങ്ങൾക്കു മുൻപായിരുന്നു തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചു കൊണ്ട് പ്രിയ നടൻ വിവേക് വിട പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു പ്രശസ്ത തമിഴ് സിനിമ നടൻ കൂടി വിട പറഞ്ഞിരിക്കുകയാണ് .

തമിഴ് നടൻ പാണ്ഡു അന്തരിച്ചു. 74 വയസ്സായിരുന്നു താരത്തിന്. കോവിഡ് ബാധിതനായി തമിഴ് നാട്ടിലെ ഒരു സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അന്ത്യം. ഇന്നലെ പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ ഐ സി യു ൽ കഴിയുകയാണ് എന്നതാണ് ലഭ്യമാകുന്ന വിവരം. നൂറിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പ്രധാനമായും കോമഡി വേഷങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

നൂറിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പ്രധാനമായും കോമഡി വേഷങ്ങളായിരുന്നു കൈകാര്യം ചെയ്തത്. 2020 ൽ പുറത്തിറങ്ങിയ ‘ഇന്ത നിലൈ മാറും’ എന്ന സിനിമയിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.. സിനിമക്ക് പുറമെ ക്യാപിറ്റലേഴ്‌സ് എന്ന പേരിൽ അദ്ദേഹം ഒരു സംരഭം നടത്തിരുന്നു. അനാദി ചലച്ചിത്ര പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും മനോഹരമായ നെയിം ബോർഡുകൾ തീർത്തത് പാണ്ടുവാണ്‌. ഓൾ ഇന്ത്യ അണ്ണാ മുന്നേറ്റ കഴകം പാർട്ടിയുടെ പതാക ഡിസൈൻ ചെയ്തതും പാണ്ടുവാണ്‌. പ്രിയ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരാധകരും സിനിമ താരങ്ങളും.

എം.ജി.ആർ, ശിവാജി ഗണേശൻ, കമലഹാസൻ, രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങി മൂന്നു തലമുറയിലെ സൂപ്പർസ്റ്റാറുകൾക്കും പ്രമുഖ സംവിധായകർക്കുമൊപ്പം പ്രവർത്തിച്ച പാണ്ഡു 1970 കളിലാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹാസ്യകഥാപാത്രങ്ങൾക്ക് സ്വതസിദ്ധമായ ശൈലിയിൽ വേറിട്ട ഭാവം പകർന്ന പാണ്ഡു വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചു.1981ൽ പുറത്തിറങ്ങിയ ‘കരൈയെല്ലാം ചെമ്പകപ്പൂ’ എന്ന ചിത്രത്തിലെ അഭിനയം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

1996ൽ പുറത്തിറങ്ങിയ അജിത്തിന്റെ സൂപ്പർഹിറ്റ് ഹിറ്റ് ചിത്രമായ ‘കാതൽകോട്ടൈ’യിലെ കഥാപാത്രത്തിലൂടെ മികച്ച നടനായി ശ്രദ്ധ നേടി. ചിന്ന തമ്പി, ബദ്രി, ഗില്ലി, ഗോകുലത്തിൽ സീതൈ, കാലമെല്ലാം കാതൽ വാഴ്ക, മന്നവ, വാലി, പൂമകൾ ഊർവലം, ജോഡി, ജയിംസ് പാണ്ഡു, മൊട്ട ശിവ കെട്ട ശിവ, പോക്കിരി, കാഞ്ചന 2, മീശൈ മാധവൻ എന്നിവ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഇന്ത നിലൈ മാറും’ ആണ് അവസാനചിത്രം.എ.ഐ.എ.ഡി.എം.കെ പാർട്ടി പതാകയും തിര‌ഞ്ഞെടുപ്പു ചിഹ്നവും രൂപകല്പന ചെയ്തത് പാണ്ഡുവാണ്.

മികച്ച ചിത്രകാരൻ കൂടിയായ നടൻ ആയിരുന്നു പാണ്ഡുവാണ്, എം.ജി.ആറിന്റെ ‘ഉലകം ചുറ്റും വാലിബൻ’ എന്ന ചിത്രത്തിനായി പോസ്റ്ററുകളും സ്റ്റിക്കറുകളും മറ്റും രൂപകല്പന ചെയ്തത്. 1972 ൽ എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചപ്പോൾ എം.ജി.ആറിന്റെ നിർദ്ദേശമനുസരിച്ച് പാർട്ടി പതാക തയ്യാറാക്കിയ പാണ്ഡു, പിന്നീട് പാർട്ടിക്കായി രണ്ടില ചിഹ്നത്തിനും രൂപക‌ല്പന നിർവഹിച്ചു. എം.ജി.ആറുമായുള്ള ആത്മബന്ധം അദ്ദേഹത്തിന്റെ മരണം വരെയും തുടർന്നു.

സൺ ടിവിയുടെയും തമിഴ്നാട് ടൂറിസത്തിന്റെയും ലോഗോ രൂപകല്പന ചെയ്ത പാണ്ഡു, തമിഴ് സിനിമാ മേഖലയിലെ പ്രമുഖരുടെ വീടുകൾക്ക് നെയിം ബോർഡ് ഡിസൈൻ ചെയ്തു നൽകി. ചെന്നൈയിൽ നെയിം ബോർഡുകളും മറ്റും നിർമ്മിച്ചു നല്കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു. മൂന്ന് ആൺമക്കൾ: പ്രഭു, പഞ്ചു, പിന്റു. 2013 ൽ പുറത്തിറങ്ങിയ ‘വെള്ളച്ചി’ എന്ന ചിത്രത്തിൽ പാണ്ഡുവിനൊപ്പം മകൻ പിന്റുവും പ്രധാന വേഷത്തിൽ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാക്‌സിൻ സ്വീകരിച്ചെന്ന പോസ്റ്റ് ഇട്ട യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുഖ്യമന്ത്രി പിണറായി തന്നെ പണി കൊടുത്തു
Next post നവവധുവായി ഒരുങ്ങി അനുമോൾ, ചുവന്ന സാരിയിലും വെള്ള ഗൗണിലും തിളങ്ങി അനു. ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ.