മാന്യത കളയരുത്; ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ? സന്തോഷ് കീഴാറ്റൂരിന്റെ കമന്റിന് ഉണ്ണി മുകുന്ദൻ; പിന്നാലെ ട്രോൾ മഴ

Read Time:4 Minute, 37 Second

മാന്യത കളയരുത്; ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ? സന്തോഷ് കീഴാറ്റൂരിന്റെ കമന്റിന് ഉണ്ണി മുകുന്ദൻ; പിന്നാലെ ട്രോൾ മഴ

മലയാള ചലച്ചിത്ര മേഖലയിൽ യുവ നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയുടെ മസിലളിയൻ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. താരത്തിന്റെ മേക്കോവർ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഈയ്യടുത്ത് വളരെ വൈറലായിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയൊരു കുറിപ്പ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറി കൊണ്ടിരിക്കുകയാണ്.

ഉണ്ണി മുകന്ദന്റെ പോസ്റ്റും അതിന് മലയാള സിനിമയിലെ മറ്റൊരു നടനായ സന്തോഷ് കീഴാറ്റൂർ നൽകിയ കമന്റുമെല്ലാമാണ് എപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ് സന്തോഷ് കീഴാറ്റൂർ ഇപ്പോൾ . ട്രോളുകൾ പരിധി വിട്ടതോടെ സന്തോഷ് കീഴാറ്റൂർ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ചർച്ചയായി മാറിയ തന്റെ പോസ്റ്റും സന്തോഷ് കീഴാറ്റൂർ ഡിലീറ്റ് ചെയ്തുവെന്നാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്ന വാദം.

കഴിഞ്ഞ ദിവസം ആരാധകർക്ക് ഹനുമാൻ ജയന്തി ആശംസകൾ നേർന്നു കൊണ്ട് ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരുന്നു. ഇ പോസ്റ്റിനു താഴെ ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂർ കമന്റ് ചെയ്യുകയായിരുന്നു. പിന്നാലെ സന്തോഷിനെതിരെ വൻ വിമർശനങ്ങളുമായി നിരവധി പേർ സോഷ്യൽ മീഡിയ രംഗത്ത് എത്തി. നിരവധി ആളുകളാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്.

ഇതിനു പിന്നാലെ ഉടനടി മറുപടിയുമായി ഉണ്ണി മുകന്ദൻ തന്നെ രംഗത്ത് എത്തി. ചേട്ടാ നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് തന്നെ മാന്യമായി തന്നെ പറയാം. ഞാൻ ഇവിടെ ഈ പോസ്റ്റിട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന് മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ എന്നായിരുന്നു ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്. ഇതോടെ ഉണ്ണി മുകുന്ദന്റെ മറുപടി സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറലായി മാറുകയായിരുന്നു.

എന്നാൽ സോഷ്യൽ മീഡിയ സന്തോഷിനെ വിടാൻ കൂട്ടാക്കിയില്ല, അദ്ദേഹത്തിന്റെ പുറകിൽ തന്നെ ആയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാസ്‌ക് ധരിക്കാതെ പ്രചരണത്തിന് ഇറങ്ങിയതിന്റെ അടക്കം ചിത്രങ്ങൾ കുത്തിപ്പൊക്കിയായിരുന്നു സോഷ്യൽ മീഡിയയുടെ പ്രതികരണം. കമന്റുകൾ ശക്തമായതോടെ ഈ പോസ്റ്റുകൾ പേജിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. അതേസമയം വിമർശനങ്ങളോടും കമന്റുകളോടും സന്തോഷ് കീഴാറ്റൂർ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

എല്ലാവർക്കും ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനുതാഴെ നടൻ സന്തോഷ് കീഴാറ്റൂർ ഇട്ട കമന്റിന് മറുപടി നൽകിയത്. ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കമന്റ് ചെയ്തത്. സംഭവം വിവാദമാകുകയും നിരവധിപ്പേർ പ്രതികരണവുമായി രം​ഗത്തെത്തുകയും ചെയ്തതോടെ ഉണ്ണി മുകുന്ദൻ കമന്റിന് മറുപടി നൽകുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്രീലേഖ ഐപിഎസിന് യുവാവ് കൊടുത്ത പണി കണ്ടോ? ഞെട്ടിരിക്കുകയാണ് കേരളക്കരയും പോലീസ് സേനയും
Next post തന്റെ ആഗ്രഹങ്ങൾക്ക് എന്നും കൂടെ നിൽക്കുന്ന പപ്പ ഇതൊക്കെ കണ്ടാൽ സന്തോഷമാവും പിതാവിന്റെ മരണവാർത്ത എത്തും മുൻപേ പപ്പയെ കുറിച്ച് ഡിംപൽ പറഞ്ഞ വാക്കുകൾ