ഉപ്പും മുളകും കേശുവും ശിവയും ആളാകെ മാറിയല്ലോ; വൈറലായി ചിത്രങ്ങൾ

Read Time:4 Minute, 47 Second

ഉപ്പും മുളകും കേശുവും ശിവയും ആളാകെ മാറിയല്ലോ; വൈറലായി ചിത്രങ്ങൾ

എന്നാൽ അഞ്ചുവർഷമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പരമ്പരയാണ് ‘ഉപ്പും മുളകും’. അപ്രതീക്ഷിതമായി പരമ്പര നിർത്തിയ സങ്കടത്തിലാണ് പല പ്രേക്ഷകരും. പ്രിയതാരങ്ങളെ ഇനി ഒന്നിച്ച് സ്ക്രീനിൽ കാണാനാവില്ലല്ലോ എന്നതാണ് ആരാധകരുടെ പ്രധാന സങ്കടം. ഇപ്പോഴിതാ, ഉപ്പും മുളകും താരങ്ങളായ ശിവാനിയുടെയും അൽ സാബിത്തിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. “കുറച്ചുദിവസം കാണാതിരുന്നപ്പോഴേക്കും ഇവരങ്ങ് വലിയ കുട്ടികളായി പോയല്ലോ,” എന്നാണ് ആരാധകർ പറയുന്നത്.

ഉപ്പും മുളകും അവസാനിച്ചപ്പോൾ തനിക്കും ഏറെ വിഷമമുണ്ടായിരുന്നു; എന്തുകൊണ്ട് ഉപ്പും മുളകും നിർത്തിയെന്ന മറുപടിയുമായി ബിജു സോപാനം

അഞ്ചുവർഷ കാലം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ജന പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. ബാലുവും നീലുവും വളർത്തുന്ന 5 മക്കളും അവരുടെ ജീവിതവും പറയുന്ന സീരിയൽ റേറ്റിംഗിൽ എന്നും ഒന്നാമതായിരുന്നു. ആയിരത്തിലധികം എപ്പിസോഡുകളാണ് ജനപ്രിയ പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്. ഉപ്പും മുളകും എപ്പിസോഡുകൾ സോഷ്യൽ മീഡിയയിലും വൈറലാകാറുണ്ട്. അഞ്ച് വർഷത്തിലധികമാണ് പരമ്പര ചാനലിൽ സംപ്രേക്ഷണം ചെയ്തത്. ഇപ്പോൾ കുറച്ച് ദിവസമായി ഈ പരമ്പര കാണാൻ ഇല്ല. ചില പ്രശ്നങ്ങൾ കാരണമാണ് ഷൂട്ട് നടക്കാത്തത് എന്ന് പറഞ്ഞ് താരങ്ങൾ മുൻപേ വന്നിരുന്നു.

അഞ്ച് വർഷമായി ഒരേ കഥയുമായി മുന്നോട്ട് പോകുന്നു. ഒരു മാറ്റം വേണമെന്ന് തോന്നിയത് കൊണ്ടാകാം പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെ നിർമ്മാണ ചെലവുകൾ വർധിച്ചതും മറ്റൊരു പരമ്പര തുടങ്ങിയതുമെല്ലാം കാരണങ്ങളായിട്ടുണ്ടാകാമെന്നും ബിജു സോപാനം പറയുന്നു. പ്രേക്ഷകരെ പോലെ തന്നെ ഉപ്പും മുളകും അവസാനിച്ചപ്പോൾ തനിക്കും വിഷമമുണ്ടായിരുന്നുവെന്നാണ് ബാലു പറയുന്നത്.

ഉപ്പും മുളകും പോലെ തന്നെ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന മറ്റൊരു സീരിയലാണ് ചക്കപ്പഴം. ഉപ്പും മുളകും പോലെ തന്നെ ഒരു കുടുംബത്തിന്റെ കഥ പറയുന്ന സീരിയലാണ് ഇതും. ഉപ്പും മുളകും സമയത്തും സിനിമകളിലും തിളങ്ങിയിരുന്നു താരങ്ങൾ. ബാലുവിനും നീലുവിനും പുറമെ മുടിയൻ, കേശു തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരുന്നു. കൂടാതെ ശിവാനി, പാറുക്കുട്ടി തുടങ്ങിയവരും എല്ലാവരുടെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

 

‘ഉപ്പും മുളകും’ പരമ്പര നിർത്തിയെന്ന് അടുത്തിടെയാണ് താരങ്ങളായ ബിജു സോപാനവും നിഷ സാരംഗും സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി ‘ഉപ്പും മുളകും’ പഴയ എപ്പിസോഡുകൾ തന്നെ ടെലികാസ്റ്റ് ചെയ്ത് വരികയായിരുന്നു ചാനൽ. പ്രോഗ്രാം നിർത്തിയോ എന്ന ചോദ്യം നിരന്തരമായി പ്രേക്ഷകരിൽ നിന്നും ഉയർന്നപ്പോൾ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നായിരുന്നു ചാനൽ അധികാരികളുടെ വിശദീകരണം.

വൻപ്രേക്ഷക പിന്തുണ നേടാൻ കഴിഞ്ഞ സീരിയലുകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ‘ഉപ്പും മുളകും’ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏറെ വിഷമത്തോടെയാണ് ‘ഉപ്പും മുളകും’ പ്രേക്ഷകർ ഈ വാർത്തയോട് പ്രതികരിക്കുന്നത്. അഞ്ചു വർഷത്തിനിടെ 1200ൽ ഏറെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളി കിടു അല്ലെ !!! ഇത് പോലെ ഒരു റൺ ഔട്ട് സാക്ഷാൽ ധോണി പോലും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല, അസ്സറുദ്ധീന്റെ കിടിലൻ റൺ ഔട്ട് വീഡിയോ കാണാം
Next post മകളുടെ പിറന്നാളിന് ഷിഹാബുദീൻ ഒരുക്കിയ സർപ്രൈസ് കണ്ടോ