ഒരു ദിവസം കൊണ്ട് ഒരു കോടി ആളുകൾ കണ്ട ആ വീഡിയോ ഇതാണ്, തീർച്ചയായും നിങ്ങൾ ഇത് വായിക്കണം

Read Time:8 Minute, 26 Second

ഒരു ദിവസം കൊണ്ട് ഒരു കോടി ആളുകൾ കണ്ട ആ വീഡിയോ ഇതാണ്, തീർച്ചയായും നിങ്ങൾ ഇത് വായിക്കണം

എക്‌സൈസ് വകുപ്പിലെ ജീവനക്കാരനായ ഗണേഷ് കെ യുടെ വീഡിയോ ആണ് വൈറൽ ആകുന്നത്. അദ്ദേഹം പറയുന്നു, ആമിന താത്ത പറയാറുണ്ട് രാവിലെ തന്നെ ആടിന്റെ കഴുത്തിലെ കയർ ഊരിയിട്ടാൽ, ഒറ്റ പോക്കാണ് അങ്ങാടിയിലേക്ക്. പിന്നെ അവിടെ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടന്ന് അവസാനം മഗരിബ് വാങ്ക് കൊടുക്കുമ്പോളാണ് വീട്ടിലേക്കു തിരികെ എത്തുന്നത്. അതിന്റെ അർഥം രാവിലെ അഞ്ചര മണിക്ക് ആട് പുറത്തിറങ്ങിയാൽ വൈകീട്ട് ആറു മണിക്കേ അത് തീരെ വീട്ടിലേക്കു വരുകയുള്ളു. ഒരു മിണ്ടാപ്രാണിയായ ആ ജീവിക്കുപോലും ലക്ഷ്യ ബോധമുണ്ട്.

അങ്ങാടിയിലെ പഴ കടയിൽ തൂങ്ങി കിടക്കുന്ന പഴകുലയിൽ നിന്ന് ഒരാൾ പഴമെടുത്തു കഴിച്ചതിനു ശേഷം വലിച്ചെറിയുന്ന പഴത്തൊലി തിന്നു വിശപ്പകറ്റണം, അതാണ് അതിന്റെ ലക്ഷ്യബോധം. പക്ഷെ അതുപോലെ കുറെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും അലയുകയാണ്, എന്തിനാണെന്ന് പോലും അവർക്കു അറിയില്ല. കുറെ മഹാന്മാർ, മഹാന്മാർ എന്നെ പറയാൻ സാധിക്കു. ദ്വയാർത്ഥം വെച്ചല്ല മറിച്ചു പ്രധാനമന്ത്രി മുഖ്യമന്ത്രി മുതലായവർ പറഞ്ഞിട്ട് കേൾക്കാത്തവരെ മഹാന്മാർ എന്ന് തന്നെ പറയണ്ടേ. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർ പറഞ്ഞത് കേൾക്കാതെ നടക്കുന്നവരെ മഹാന്മാർ എന്ന് തന്നെ പറയണം.

എല്ലാവരും അലഞ്ഞു നടക്കുകയാ. ചിലോരൊക്കെ പോ ലീസിനെ കാണുമ്പോൾ കൈ കഴുകുകയാണ് അതൊക്കെ നല്ല കാര്യം തന്നെ. എന്നാൽ പോ ലീസ് ചോദിക്കുകയാ, എന്താ എവിടെ, എന്തിനാ പോകുന്നെ ഉത്തരം ഇല്ല ഞാൻ ഇവിടെ അവിടെ എന്നൊക്കെ അവ്യക്തമായ മറുപടി മാത്രം. കൈ കഴുകാനായി വീടിനു പുറത്തേക്കു വന്നേക്കുകയാണ്. എന്തേ? കൈ കഴുകാൻ സോപ്പും വെള്ളവും വീട്ടിൽ ഇല്ലേ? അത് എന്റെ ഒരു സംശയം മാത്രമാണ്.

വേറെ കുറച്ചു ആളുകൾ കടയിലേക്ക് വന്നതാണ്. എന്ത് വാങ്ങിക്കുവാൻ? ഒരു പാക്കറ്റ് പപ്പടം. ഒരു പാക്കറ്റ് പപ്പടം വാങ്ങിക്കുവാൻ മാത്രമായിട്ട്‌ വന്നേക്കുകയാണ്. വേണം പപ്പടം ഒരു അവശ്യ സാധനം തന്നെയാണ്. വേറെ ചില ആളുകൾ ഉണ്ട്. പുകവലിക്കാർ, വീട്ടിൽ ഇരുന്നു വലിക്കാൻ വീട്ടുകാർ സമ്മതിക്കില്ല അതുകൊണ്ടു പുറത്തു ഇറങ്ങി വന്നിരിക്കുകയാണ്. പുകവലിക്കാൻ മാത്രം അങ്ങാടിയിൽ കറങ്ങി നടക്കുന്നവർ.

ന്യൂജൻ അനിയന്മാർ ഒന്നും കരുതല്ലേ, ബൈക്കിൽ മൂന്നാളെ കൊണ്ടുവന്നു പോ ലീസിനെ കാണുമ്പോൾ ബൈക്ക് എടുത്തു ഒരു പെടുപ്പിക്കലാണ്. പത്തു മീറ്റർ പോകുമ്പോളേക്കും പത്തു വട്ടം തിരിഞ്ഞു നോക്കും പുറകിൽ പോ ലീസ് വരുന്നുണ്ടോ എന്ന്. പോ ലീസിനെ പറ്റിച്ചു എന്ന് പറഞ്ഞു പറക്കുകയാണ്. എന്റെ പൊന്നു മക്കളെ പൊ ലീസിന് നിങ്ങളെ പുറകെ വന്നു പറന്നു പിടിക്കുവാൻ പറ്റാതെ ഒന്നും അല്ല. നിങ്ങളെ ചെയ്‌സ് ചെയ്യുമ്പോൾ, നിങ്ങൾ പത്തു വട്ടം തിരിഞ്ഞു നോക്കുമ്പോൾ തല പോസ്റ്റിൽ മേൽ ഇടിച്ചു തകർന്നു ജീവിതം അവസാനിച്ചു കിടക്കുമ്പോൾ, നിങ്ങളെ വളർത്തി കൊണ്ട് വന്ന ഉപ്പയും ഉമ്മയും ബന്ധുക്കളും മാറോടടിച്ചു തകർന്നു കരയുന്ന കാഴ്ച കാണാൻ ഉള്ള ശേഷു ഇല്ലാത്തതു കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്യാത്തത്. കാരണം പോ ലീസുകാരും രക്ഷിതാക്കളാണ് അവർക്കും മക്കളും ഉണ്ട്.

അങ്ങനെ കുറെ ആളുകൾ ഒറ്റ വട്ടം ചിന്തിച്ചാൽ മതി. ഇ ഒരു വൈറസ് പിടിച്ചു ഐസൊലേഷൻ വാർഡിൽ കേറി കിടക്കേണ്ട അവസ്ഥ. ഒന്ന് ചിന്തിച്ചാൽ മതി, വൈകിട്ട് ജോലി കഴിഞ്ഞു തിരികെ വീട്ടിൽ എത്തുമ്പോൾ നമ്മുടെ മാറിലേക്ക് ചാടി കേറുന്ന നമ്മുടെ മക്കൾ. തുരു തുരാ നമ്മുടെ കവിളത്തു ഉമ്മ വയ്ക്കുന്ന നമ്മുടെ മക്കൾ. അവരുടെ കൈയിൽ നിന്ന് ഒരു ചുംബനം കിട്ടുവാൻ വേണ്ടി നിങ്ങൾ കൊതിക്കും. ഭാര്യയുടെ കൈയിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം കിട്ടുവാൻ കെഞ്ചേണ്ടി വരും. നിങ്ങൾ ആഗ്രഹിക്കും അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടക്കുവാൻ.

സാധിക്കില്ല സമ്മതിക്കില്ല.അവസാനം നിർഭാഗ്യവശാൽ രോഗം നമ്മെ പിടിപെട്ടാൽ, മരിക്കേണ്ടി വരുന്ന ഒരു അവസ്ഥ വരുകയാണെങ്കിൽ റഫീഖ് അഹമ്മദ് സാർ പറഞ്ഞ പോലെ അടുത്ത് ഇരിക്കുന്നത് പോയിട്ട് അവസാന ശ്വാസത്തിലെ നിന്റെ ഗന്ധം പോയിട്ട് ഏഴയലത്തു നിൽക്കുവാൻ പോലും ആളുകൾ ഉണ്ടാകില്ല, നിർഭാഗ്യവശാൽ മരണപ്പെട്ടാൽ ഒരു ഫോൺ കാൾ വീട്ടിലേക്കു വരും. അപ്പോൾ പോലും ഓടി ചെല്ലാൻ പോലും പറ്റാത്ത അവസ്ഥ. അവസാനം ഒന്ന് കാണാൻ പറ്റുമോ? അതും നടക്കില്ല.

ഇറ്റലിയിലെ യുവാക്കളുടെ അമിതമായ ആത്മവിശ്വാസം അവിടെ തകർത്തത് അവിടെ ആരാണെന്നു അറിയുമോ? ആ മുത്തശ്ശൻ മരിക്കുന്നതിനു മുൻപ് ആ ഡോക്ടറോട് കരഞ്ഞു യാചിച്ചതു, അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ല. അതിന്റെ ശ്വാസം എടുക്കാൻ കഴിയുന്നില്ല. അകത്തേക്ക് ശ്വാസമെടുത്തു അത് പുറത്തേക്ക് വരുന്ന ആ ഗ്യാപ്പിനുള്ളിൽ ആംഗ്യം കൊണ്ടും പറ്റുന്ന വർത്തമാനം കൊണ്ടും ആ ഡോക്ടറോട് യാചിച്ചതു എനിക്ക് എന്റെ കൊച്ചു മകളെ ഒന്ന് കാണിച്ചു തരണം എന്നാണ്. ദയനീയം ആയിട്ടുള്ള ഒരു റിക്വസ്റ്റ് ആയിരുന്നു അത്. നിസ്സഹായനായ ആ ഡോക്ടർ നോക്കിനിൽക്കെ അവസാന ശ്വാസം വലിച്ചു ആ മുത്തശ്ശൻ നോക്കി തന്റെ കൊച്ചുമകൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ.

പുറത്തു കറങ്ങി നടക്കുന്ന കുഞ്ഞുമക്കൾ ഒരിക്കലും ചിന്തിക്കില്ല, അവർക്കല്ല അവരുടെ വീട്ടിൽ കഴിയുന്ന മറ്റുള്ളവർക്കാണ് പണി കിട്ടുന്നത്. അവസാനം ഒരു ഫോൺ കാൾ വന്നാൽ കാണാം. അകലെ നിന്ന് കാണാം, സംസ്കരിക്കാനും, അടുത്ത് വന്നു കാണുവാനും സാധിക്കാതെ വരുന്നത്. ഒരു അവസരം തരില്ല. വീഡിയോ കോളിലൂടെ കാണേണ്ടി വരും. അതുകൊണ്ടു എന്റെ കൂട്ടുകാരോട് അല്ലെങ്കിൽ സുഹൃത്തുക്കളോട് പറയാനുള്ളത്, ഒരു എക്‌സൈസ് കാരന്റെ അപേക്ഷ അല്ല മറിച്ചു ഒരു രക്ഷിതാവിന്റെ അപേക്ഷ ആണ്. ഭയപ്പെടേണ്ട നമ്മുടെ രക്ഷിതാക്കളെയും അധികൃതരെയും അനുസരിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Previous post വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്നവരുടെ അവസ്ഥ, ഹൃദയ സ്പർശിയായ ഫേസ്ബുക് കുറിപ്പ്
Next post ഒരു ദിവസമോ ഒരു വർഷമോ ഒരു ജീവിതകാലം മുഴവനുമോ മതിയാകില്ല അമ്മയെ ആഘോഷിക്കാൻ: അമ്മയ്ക്കും അനിയത്തിക്കും ഒപ്പമുള്ള ചിത്രവുമായി ദിവ്യാ ഉണ്ണി