അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ അടിപൊളി നൃത്ത ചുവടുകളുമായി വൃദ്ധി വിശാൽ; സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി താരം ആരെന്ന് അറിയാമോ

Read Time:4 Minute, 33 Second

അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ അടിപൊളി നൃത്ത ചുവടുകളുമായി വൃദ്ധി വിശാൽ; സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി താരം ആരെന്ന് അറിയാമോ

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ തകർപ്പൻ നൃത്തച്ചുവടുകൾ കാഴ്ചവച്ച കുട്ടി താരമാണ് വൃദ്ധിക്കുട്ടി. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് വൃദ്ധിക്കുട്ടി ചേക്കേറിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇ പരമ്പരയിലെ വില്ലനായി എത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അഖിൽ ആനന്ദിന്റെ വിവാഹം നടന്നത്.

താര സമ്പന്നമായിരുന്നു ചടങ്ങുകൾ. വിവാഹ ചടങ്ങിൽ സഹ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. കല്യാണ ദിവസം നടന്ന ആഘോഷ പരിപാടിയിൽ ഈ കുഞ്ഞു മിടുക്കി അവതരിപ്പിച്ച നൃത്തം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.

വൃദ്ധിയുടെ അച്ഛൻ വിശാൽ, അഖിലേട്ടന്റെ കല്യാണത്തിന് എന്റെ ആദ്യ പെർഫോമൻസ് എന്ന ക്യാപ്‌ഷനിലൂടെ പങ്ക് വച്ച വീഡിയോ ആണ് വൈറൽ ആയത്. ഈ കു‍ഞ്ഞുമിടുക്കി ഇതിനോടകം തന്നെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വൃദ്ധി ഇന്ന് മലയാളിപ്രേക്ഷകരുടെ പൊന്നുമകളായി മാറിയിരിക്കുകയാണ്. ബാലതാരമായി അഭിനയിക്കുന്ന വൃദ്ധിക്കുട്ടി ലിപ് സിങ്ക് വിഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഒന്നാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി. വൃദ്ധിയുടെ പ്രിയനടനാകട്ടെ അല്ലു അർജുനുമാണ്.

അല്ലു ഫാനായ ഒരഞ്ചു വയസ്സുകാരി അല്ലു അർജുനെ കാണിച്ചു തരാമെന്ന അച്ഛന്റെ വാക്ക് വിശ്വസിച്ച് ഉത്സാഹത്തോടെ സീരിയൽ സെറ്റിലെത്തുകയായിരുന്നു. തന്റെ ഇഷ്ട നടനെ സീരിയലിൽ അഭിനയിച്ചാൽ കാണാമെന്ന ധാരണയിൽ സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും ആണ് അഭിനയം കാഴ്ചവയ്ക്കാനായി ഈ കുട്ടി താരം എത്തുന്നത്.

ഈ മിടുക്കി കുട്ടിക്ക് ഇതിനിടെ സിനിമ മേഖലയിലേക്ക് ഉള്ള അവസരവും തേടി എത്തിയിരുന്നത്. സീരിയൽ ഷൂട്ടിങ് തിരക്കുകൾ കാരണം ടൊവിനോ ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല. രഞ്ജി പണിക്കർ, മണിയൻപിള്ള രാജു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സി ആർ അജയകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സുഡോക്കു’N ” എന്ന ചിത്രത്തിലും വൃദ്ധി എത്തുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ അഖിൽ ആനന്ദ്, ഒരു വിവാഹ ക്ഷണക്കത്തു പോലും ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ പലരും കരുതിയത് ഇത് സീരിയലിന്റെ ഷൂട്ടിങ് ബന്ധപ്പെട്ട ചിത്രങ്ങൾ ആകും എന്നാണ്. പത്തനംതിട്ട ജില്ല സ്വദേശി ആയ അഖിൽ ആനന്ദ് അഭിനേതാവ് എന്നതിലുപരി ഒരു എഞ്ചിനീയർ കൂടി ആണ്. ഒരു സുഹൃത്തിന്റെ സഹായത്തോടെ ആണ് അഖിൽ ആനന്ദ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. കൃഷ്ണതുളസി എന്ന പരമ്പരയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അഭിനയ രംഗത്തേക്ക് ഉള്ള കടന്നു വരവ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post താര പ്രൗഢിയോടെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ ഷാജിയുടെ വിവാഹം, വൈറലായ വിവാഹ ചിത്രങ്ങൾ കാണാം
Next post എന്തൊരു ചിരിയാണ് !!! മഞ്ജുവിൻറെ ലുക്ക് കണ്ട് വണ്ടറടിച്ച് താരങ്ങൾ; കില്ലിങ് സ്മൈൽ എന്ന് ആരാധകർ