എന്തൊരു ചിരിയാണ് !!! മഞ്ജുവിൻറെ ലുക്ക് കണ്ട് വണ്ടറടിച്ച് താരങ്ങൾ; കില്ലിങ് സ്മൈൽ എന്ന് ആരാധകർ

Read Time:5 Minute, 44 Second

എന്തൊരു ചിരിയാണ് !!! മഞ്ജുവിൻറെ ലുക്ക് കണ്ട് വണ്ടറടിച്ച് താരങ്ങൾ; കില്ലിങ് സ്മൈൽ എന്ന് ആരാധകർ

അനുദിനമെന്ന പോൽ കൂടുതൽ ചെറുപ്പമായി മാറിയിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ വ്യത്യസ്തമായ ചിത്രങ്ങളിലെല്ലാം കാണാൻ കഴിയുക. മഞ്ജു വാര്യർ മലയാളി സിനിമ പ്രേക്ഷകരെ സംബന്ധിച്ച് വളരെ സ്പെഷൽ ആയൊരു താരമാണ്. ഒരു പ്രത്യേക ഇഷ്ടംതന്നെ പ്രേക്ഷകർക്ക് മഞ്ജുവിനോട് എപ്പോഴുണ് ഉള്ളത്. അതുകൊണ്ടു കൂടിയാവാം, 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ പ്രേക്ഷകർ മഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. മറ്റാരോടും കാണിക്കാത്ത സ്നേഹത്തോടും ആദരവോടും കൂടിയാണ് എതിരേറ്റത്.

രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും വളരെ ഏറെ വ്യത്യസ്തയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ആരാധകർ കൗതുകത്തോടെയാണ് ഏറ്റെടുക്കുന്നത്. മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പുതിയ ഗെറ്റപ്പിൽ കൂടുതൽ ചെറുപ്പം തോന്നിക്കുന്നുണ്ട് താരത്തിന്.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കി ‘ദി പ്രീസ്റ്റ്’ എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏറെ മികച്ച രീതിയിൽ ഒരുക്കിയ മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്ന് പ്രേക്ഷകരും നിരൂപകരും ഉൾപ്പെടെ ഒരേ സ്വരത്തിൽ സമ്മതിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഇതുവരെ കാണാത്ത വെറൈറ്റി ലുക്കിൽ മഞ്ജു വാര്യർ എത്തിയിരിക്കുകയാണ്. പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

ശാലീന സുന്ദരിയായി മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നടി കൂടിയാണ് മഞ്ജു വാര്യർ. വിവാഹ ശേഷം സിനിമ വിട്ട താരം വിവാഹ മോചന ശേഷമാണ് സിനിമയിൽ വീണ്ടും സജീവമായി തുടങ്ങിയത്. പതിനാല് വർഷത്തിനുശേഷമുള്ള രണ്ടാം വരവിൽ ഇതിനകം വ്യത്യസ്തമായ ഒട്ടനവധി വേഷങ്ങൾ മഞ്ജുവിനെ തേടിയെത്തി കഴിഞ്ഞു. അതിലേറ്റവും ഒടുവിലത്തേത്താണ് ദി പ്രീസ്റ്റിലേത്. മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം മഞ്ജു ആദ്യമായി ഒരുമിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്.

രണ്ടാം വരവിന് ശേഷം സോഷ്യൽ മീഡിയയിലുൾപ്പെടെ മോഡേൺ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ മഞ്ജു മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സൂപ്പർ കൂൾ ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി എത്തിയിരിക്കുന്നത്. ഒരു ചിത്രമാണ് ഇൻസ്റ്റയിൽ മഞ്ജു പങ്കുവെച്ചിരിക്കുന്നതെങ്കിലും ഫാൻസ് ഗ്രൂപ്പുകളിൽ കൂടുതൽ ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്.

ചിത്രത്തിന് താഴെ കമൻറുകൾ കൊണ്ട് മൂടിയിരിക്കുകയാണ് താരങ്ങളും ആരാധകരും. ലവ് റിയാക്ഷനുകളുമായി അജുവും ഐഷുവും ശ്രിന്ദയും സഞ്ജുവും സരയുവും മാളവികയുമൊക്കെ എത്തിയിട്ടുണ്ട്. റിവേഴ്സിങ് ഏയ്ജ് എന്ന കമൻറുമായി റേബയും ദേ വേറൊരു കോഫി ഫാനെന്ന് അശ്വിൻ കുമാറും ഐ ലൗ യു വേഗം തിരിച്ചു വാ എന്ന് പൂർണ്ണിമയും ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.

ലൈഫ് ഹാപ്പൻസ്, ലാഫ്റ്റർ ഹെൽപ്സ്, ആൻഡ് കോഫി ടൂ…എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കില്ലിങ് ലുക്ക്, കില്ലിങ് സ്മൈൽ, കൂൾ ലുക്ക്, നിങ്ങളെ പ്രേമിച്ചു കളയൂട്ടോ തുടങ്ങി നിരവധി കമൻറുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ‘മരക്കാർ: അറബിക്കടലിൻറെ സിംഹം’, ‘ജാക്ക് ആൻഡ് ജിൽ’, കയറ്റം, ചതുർമുഖം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിൻറേതായി ഒരുങ്ങുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന മേരി ആവാസ് സുനോയിലെ ലുക്കാണിതെന്നും ഫാൻസ് ഗ്രൂപ്പുകളിൽ ചർച്ചയും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ അടിപൊളി നൃത്ത ചുവടുകളുമായി വൃദ്ധി വിശാൽ; സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി താരം ആരെന്ന് അറിയാമോ
Next post ചാരിറ്റിക്കാരൻ എന്തിന് ജനപ്രതിനിധി ആകുന്നു,അവരോട് ഒറ്റ ഉത്തരം, ഞാൻ യോഗ്യനാണ് : ഫിറോസ് കുന്നുംപറമ്പിൽ.