ചാരിറ്റിക്കാരൻ എന്തിന് ജനപ്രതിനിധി ആകുന്നു,അവരോട് ഒറ്റ ഉത്തരം, ഞാൻ യോഗ്യനാണ് : ഫിറോസ് കുന്നുംപറമ്പിൽ.

Read Time:6 Minute, 9 Second

ചാരിറ്റിക്കാരൻ എന്തിന് ജനപ്രതിനിധി ആകുന്നു, അവരോട് ഒറ്റ ഉത്തരം, ഞാൻ യോഗ്യനാണ് : ഫിറോസ് കുന്നുംപറമ്പിൽ.

സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ രാഷ്ട്രീയത്തിലേക്ക് എത്തുന്നു എന്ന വിവരം സോഷ്യൽ മീഡിയയിൽ വൈറൽ ആയ വാർത്തയാണ്.

സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ രാഷ്ട്രീയത്തിലേക്ക് എത്തുന്നു എന്ന വിവരം സോഷ്യൽ മീഡിയയിൽ ഇ ദിവസങ്ങളിൽ വൈറൽ ആയ വാർത്തയാണ്. തവനൂരിൽ യുഡിഎഫ് നു വേണ്ടി മത്സരിക്കുന്ന സ്ഥാനാർഥിയായാണ് ഫിറോസ് കുന്നംപറമ്പിൽ. ഇതോടെ ഇദ്ദേഹത്തിന് സൈബർ ഇടങ്ങളിലും പ്രചാരണം ശക്തമായി ആരംഭിച്ചു കഴിഞ്ഞു.

അനുകൂലമായും പ്രതികൂലമായും വാദങ്ങളുമായി നിരവധി പേർ എത്തുന്നുണ്ട്. എന്തിന് രാഷ്ട്രീയത്തിലേക്ക് വന്നു എന്നതിന് പരിഹസിച്ച് ഒരുപാട് പേര് എത്തി. ഇവർക്കുള്ള മറുപടി നൽകികൊണ്ട് ഇന്നലെ ഫിറോസ് നടത്തി പ്രസംഗം ഇപ്പോൾ കോൺഗ്രസ് പേജുകളിൽ സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗത്തെ പരിഹസിച്ച് കൊണ്ടാണ് ഫിറോസിന്റെ മറുപടി. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

തവനൂർ മണ്ഡലത്തിൽ കെടി ജലീലിനെതിരെ മത്സരിക്കാൻ ഫിറോസ് കുന്നുംപറമ്പിലിനെ സ്ഥാനാർഥിയായി രംഗത്തിറക്കി യുഡിഎഫ്. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് താൻ പിന്മാറുകയാണെന്ന് കഴിഞ്ഞദിവസം ഫിറോസ് പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഫിറോസിനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയെ നിർത്തണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇതോടെയാണ് ഫിറോസ് പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാൽ റിയാസ് മുക്കോളിയെ പട്ടാമ്പി മണ്ഡലത്തിലേക്ക് നിയോഗിക്കുകയായിരുന്നു.

തവനൂർ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തിലെന്ന് രമേശ് ചെന്നിത്തല. ഫിറോസ് കൈപ്പത്തി ചിഹ്നമില്ലാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മണ്ഡലത്തിലെ പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് കൈപ്പത്തി ചിഹ്നം നൽകുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

ഫിറോസ് സ്വന്ത്രനായി മത്സരിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നൽകണമെന്ന് തവനൂരിലെ പ്രവർത്തകർ ആവശ്യപ്പെട്ടു. അതുകൊണ്ട് ഫിറോസ് കുന്നുംപറമ്പിൽ കൈപ്പത്തി ചിഹ്നത്തിലായിരിക്കും മത്സരിക്കുകയെന്ന് ചെന്നിത്തല പറഞ്ഞു, റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.

ഇന്നലെയാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചത്. കെടി ജലീലിനെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫിറോസിനെ തവനൂരിൽ യുഡിഎഫ് ഇറക്കിയത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ ഫിറോസ് മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

ചാരിറ്റിക്കാരൻ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. ഒരു മനുഷ്യന് ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്? ഞാൻ മനസിലാക്കുന്നത് അസുഖം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ, ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ.. അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാൻ കഴിയുന്നവൻ ആകണം പൊതുപ്രവർത്തകൻ. അതല്ലാതെ ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നടന്നു നീങ്ങിയിട്ടല്ല. അതുകൊണ്ട് തന്നെ ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഇറങ്ങിത്തിരിച്ചത്.മികച്ച ആരവത്തോടെയാണ് കാണികൾ പ്രസംഗം കേട്ട് ഇരുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാൻ കഴിയുന്നവൻ ആകണം പൊതുപ്രവർത്തകൻ. അതല്ലാതെ ഉൗരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നടന്നു നീങ്ങിയിട്ടല്ല. അതുകൊണ്ട് തന്നെ ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഇറങ്ങിത്തിരിച്ചത്.മികച്ച ആരവത്തോടെയാണ് കാണികൾ പ്രസംഗം കേട്ട് ഇരുന്നത്.വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്തൊരു ചിരിയാണ് !!! മഞ്ജുവിൻറെ ലുക്ക് കണ്ട് വണ്ടറടിച്ച് താരങ്ങൾ; കില്ലിങ് സ്മൈൽ എന്ന് ആരാധകർ
Next post ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ നമ്മുടെ റസിയ തന്നെയല്ലേ ഇത്, താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം