ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ നമ്മുടെ റസിയ തന്നെയല്ലേ ഇത്, താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

Read Time:5 Minute, 21 Second

ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ നമ്മുടെ റസിയ തന്നെയല്ലേ ഇത്, താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

തീയറ്ററുകളിൽ ഗംഭീര വിജയം നേടി മുന്നേറിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ഇതിൽ അഭിനയിച്ച താരങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ച കഴിവ് പ്രകടിപ്പിച്ചതോടൊപ്പം ഓരോ താരങ്ങളെയും എന്നും മലയാളി പ്രേക്ഷക മനസ്സുകളിൽ കുടിയിരുത്തുകയും ചെയ്തു. മികച്ച ഈ ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകൾ പോലും പുറത്തിറങ്ങുകയുണ്ടായി. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം ഇതിലെ താരങ്ങളായി വന്നവർക്കെല്ലാം പിന്നീട് മലയാളത്തിൽ നിരവധി മികച്ച അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട പേരാണ് ചിത്രത്തിന്റെ കഥാഗതിയെ നിയന്ത്രിക്കുന്ന റസിയ എന്ന കഥാപാത്രം.

 

ചിത്രത്തിൽ റസിയ ആയി വേഷമിട്ടത് രാധിക യായിരുന്നു. ആരോടും മിണ്ടാതെ ഉൾവലിഞ്ഞ പ്രകൃതകാരിയായ റസിയയെ അവതരിപ്പിച്ചതിലൂടെ താരത്തിന് മികച്ച കുറെ അവസരങ്ങൾ സിനിമയിൽ ലഭിക്കുകയുണ്ടായി.പിന്നീട് സിനിമകളിൽ തിളങ്ങി നിൽക്കുകയും പിന്നീട് അതിൽനിന്ന് ഒരു ഇടവേള എടുക്കുകയും ചെയ്ത താരം ഈസ്റ്റ് കോസ്റ്റ് ആൽബങ്ങളുടെ ഒരുകാലത്തെ നിറസാന്നിധ്യം തന്നെയായിരുന്നു. പല ആൽബങ്ങളിലും നായികയായി അരങ്ങേറിയ രാധികയ്ക്ക് അന്നു തന്നെ മികച്ച ജനപ്രീതി ലഭിച്ചിരുന്നു. അതിനുശേഷം രണ്ടാംവരവ് സിനിമയിലൂടെ നടത്തിയപ്പോൾ അവിടെയും രാധിക എന്ന കഥാപാത്രത്തെ കൂടുതൽ അടയാളപ്പെടുത്തുകയായിരുന്നു.

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടി രാധികയുടെ പുത്തൽ ബോൾഡ് ആൻ്റ് ബ്യൂട്ടിഫുൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നടി ഒരിടയ്ക്ക് നടത്തിയ വമ്പൻ മേയ്ക്കോവർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നടിമാരുടെ മേയ്ക്കോവറുകളും ഹെയർക്കട്ടുകളുമെല്ലാം ഏറെ മാധ്യമശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ ശ്രദ്ധ ആകർഷിക്കുകയാണ് രാധികയുടെ പുത്തൻ ചിത്രങ്ങൾ.

ഇപ്പോൾ കുറച്ചുനാളുകളായി രാധികയെ സിനിമകളിലും മറ്റു പരിപാടികളിലും ഒന്നും കാണുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവം തന്നെയാണ്. നാടൻ പെൺകുട്ടിയായി പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന രാധികയ്ക്ക് ചെറുതല്ലാത്ത ഒരു ആരാധക വലയം തന്നെ ഉണ്ട് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അവരുടെ പ്രിയപ്പെട്ട നാട്ടിൻപുറത്തുകാരി പെൺകുട്ടി ഇപ്പോൾ മോഡേൺ വേഷത്തിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. താരം തന്നെയാണ് പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കണ്ടപാടെ ഇത് നമ്മുടെ രാധയാണോ എന്ന ആശയക്കുഴപ്പത്തിലാണ് പല ആരാധകരും..

‘ക്ലാസ്മേറ്റ്സിലെ റസിയ’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ രാധിക തനി നാടൻ ലുക്കുകളിലാണ് ആദ്യകാലത്ത് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ നടി പിന്നീട് നായികയായും സഹനടിയായുമൊക്കെ തിളങ്ങി. വിവാഹശേഷം വിദേശത്ത് ഭർത്താവിനൊപ്പം താമസമാക്കിയ നടി സോഷ്യൽ മീഡിയയിൽ സജീവമാണ്.

താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ ആകർഷിക്കുകയാണ്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന ചിത്രത്തിൽ രാധിക ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ മികച്ച ഒരു സ്ത്രീ കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചത്. ഒരു ചിത്രക്കാരൻറെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ആണ് ഇതിലെ പ്രമേയം

Leave a Reply

Your email address will not be published. Required fields are marked *

Previous post ചാരിറ്റിക്കാരൻ എന്തിന് ജനപ്രതിനിധി ആകുന്നു,അവരോട് ഒറ്റ ഉത്തരം, ഞാൻ യോഗ്യനാണ് : ഫിറോസ് കുന്നുംപറമ്പിൽ.
Next post മലയാളി കിടു അല്ലെ !!! ഇത് പോലെ ഒരു റൺ ഔട്ട് സാക്ഷാൽ ധോണി പോലും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല, അസ്സറുദ്ധീന്റെ കിടിലൻ റൺ ഔട്ട് വീഡിയോ കാണാം