എന്റെ ഭര്‍ത്താവാണ് ഞാന്‍ ഇങ്ങനെയാവാനുള്ള കാരണക്കാരന്‍ : സോനാ നായര്‍

Read Time:2 Minute, 46 Second

സോനാനായര്‍ എന്ന പേര് പരിചയമില്ലാത്ത മലയാളികള്‍ ആരുംതന്നെയുണ്ടാകില്ല.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ പിന്തുണ നേടി മുന്നേറുന്ന ഒരുതാരമെന്ന നിലയില്‍ ഇവരുടെ ഓരോചിത്രങ്ങളും മലയാളികള്‍ക്ക് കാണാപാഠമാണ്.1996ല്‍ അഭിനയിച്ച തൂവല്‍ കൊട്ടാരം എന്ന സിനിമയിലെ ഹേമ എന്ന കഥാപാത്രത്തെ ഒരുമലയാളുയും മറക്കാനിടയില്ല.അന്നുമുതല്‍ ഇന്നുവരെ മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് സോനാനായര്‍.ചെറുതും വലുതും ആയ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും മികച്ചതാക്കാന്‍ സോനാ നായര്‍ക്കുള്ള കഴിവ് സിനിമാലോകത്ത് തന്നെ അറിയപ്പെട്ടതാണ്. വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളെ തന്റെ അഭിനയത്തില്‍ ഉള്‍പ്പെടുത്താന്‍ സോന എപ്പോഴും ശ്രമിക്കാറുണ്ട്.

സിനിമയില്‍ മാത്രമല്ല,സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്.തന്റെ ഫോട്ടോകളും വീഡിയോകളും പ്രേക്ഷകരെ പരിചയപ്പെടുത്തുന്ന പതിവുള്ള താരം,തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഉദയന്‍ അമ്പാടിയുമായുള്ള വിവാഹത്തിനു ശേഷമാണ് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയത് എന്നും ആളുകള്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്നും ഏറെ സന്തോഷത്തോടെയാണ് സോനാ നായര്‍ പറയുന്നത്.

തനിക്ക് ലഭിക്കുന്ന വേഷങ്ങളെ മികച്ചതാക്കാന്‍ വേണ്ടി എല്ലാ പിന്തുണയും അദ്ദേഹം നല്‍കുന്നെന്നും വീട്ടുകാരോടൊപ്പം നിന്ന് പ്രോത്സാഹനം നല്‍കുന്നതിനും അദ്ദേഹം മടികാണിച്ചില്ല എന്നും താരം വ്യക്തമാക്കുന്നു.ഉദയന്‍ അമ്പാടി അല്ലാ തന്റെ ഭര്‍ത്താവ് എങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ല എന്നും അടുക്കളയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഒരു വീട്ടമ്മയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിക്ക് പോകുന്ന ഒരു കുടുംബിനിയോ ആയി ഞാന്‍ മാറുമായിരുന്നെന്നും സോന ഉറപ്പിച്ചു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ ഇഷ്ടങ്ങളും ആഗ്രഹണങ്ങളും അടിച്ചു ഏല്പിക്കാൻ അല്ല തന്നെ ഞാൻ എന്റെ കൂടെ കൂട്ടിയത് ; വായിക്കാം
Next post ‘അവള്‍ എന്റെ കൊച്ച് അനുജത്തിയാണ്, മനുഷ്യനെ ബഹുമാനിക്കാന്‍ ആദ്യം പഠിക്കു,