പ്രതിഫലം കൊണ്ട് വാങ്ങിയത് ഇതെല്ലാം !!! അവതാരകനെ അമ്പരപ്പിച്ച് ഷിയാസിന്റെ ഉത്തരം

Read Time:1 Minute, 51 Second

ബിഗ് ബോസ് സീസണ്‍ വണ്ണിലെ പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ത്ഥി ആയിരുന്നു ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് സജീവമാകുന്നതിനിടയിലാണ് താരത്തിന് ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരാര്‍ത്ഥിയായി അവസരം ലഭിക്കുന്നത്.

ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം ബിഗ് ബോസില്‍ ഷോയില്‍ നിന്ന് ലഭിച്ച പിന്തുണയും അംഗീകാരങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്. എത്ര പ്രതിഫലം ലഭിച്ചു എന്ന അവതാരകന്റെ ചോദ്യത്തിനും ശിയാസ് മറുപടി പറയുന്നുണ്ട്.

അഭിമുഖത്തിന് പൂര്‍ണരൂപം ചുവടെ കാണാം
ഏകദേശം തൊണ്ണൂറോളം ദിവസം താരം ഷോയില്‍ പങ്കെടുക്കുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. മോഹന്‍ലാല്‍ നായകനായെത്തുന്ന കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി താരത്തിന് കൈനിറയെ ചിത്രങ്ങളാണ് ഇപ്പോഴുള്ളത്. ബിഗ് ബോസ് സീസണ്‍ 2വില്‍ തന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി രജിത് സാര്‍ ആയിരുന്നുവെന്നും താരം തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം രജിത് കുമാര്‍ പുറത്തായതുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കെതിരെയും ഷിയാസ് കരീമിനെരെയും കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post സർപ്രൈസ് കേക്കുമായി ഫ്രീ ഫയർ തീമിൽ നവ്യ നായർ
Next post മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല!