മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല!

Read Time:2 Minute, 17 Second

വളരെ അധികം താരമൂല്യമുള്ള നടനുംകൂടിയാണ് ഇന്ന് മോഹൻലാൽ. മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ഏവരും സ്നേഹിക്കുകയും ബഹാഹുമാനിക്കുകയും ചെയ്യുന്ന വ്യെക്തിതം ആണ് അദ്ദേഹത്തിന്. ഒരു നടൻ എന്നാ നിലയിൽ തികച്ചും പൂര്ണതയിലയെത്തി വിജയിച്ചു എങ്കിലും ഒരു അച്ഛൻ ഭർത്താവ് എന്ന നിലയിൽ താൻ നേരിടുന്ന വിഷമങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

തന്റെ മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ തനിക്ക് യോഗമുണ്ടായിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു നടന്‍ എന്ന നിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അതെന്നും ആ ഓട്ടത്തില്‍ ഒത്തിരി നല്ല രംഗങ്ങള്‍ തനിക്ക് നഷ്ടമായെന്നും മാതൃഭൂമി ദിനപത്രത്തിലെ ‘പളുങ്കുമണികള്‍’ എന്ന പംക്തിയില്‍ മോഹന്‍ലാല്‍ പറഞ്ഞു.

‘മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അദ്ധ്വാനിച്ചിരുന്ന കാലം. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വര്‍ഷങ്ങള്‍. കഥകളും കഥാപാത്രങ്ങളും കൊണ്ട് മനസ്സ് നിറഞ്ഞു തുളുമ്ബിയിരുന്ന സുന്ദരഭൂതകാലം. എന്റെയീ ഓട്ടം കണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു: “ചേട്ടാ, കുട്ടികളുടെ വളര്‍ച്ച, അവരുടെ കളിചിരികള്‍ എന്നിവയ്ക്ക് റീടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കില്‍ ഒരച്ഛനെന്ന നിലയില്‍ പിന്നീട് ദുഃഖിക്കും.”

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രതിഫലം കൊണ്ട് വാങ്ങിയത് ഇതെല്ലാം !!! അവതാരകനെ അമ്പരപ്പിച്ച് ഷിയാസിന്റെ ഉത്തരം
Next post വീട്ടിലെത്തിയ പൃഥ്വിരാജിനെ വരവേറ്റ് അലംകൃതയും സോറോയും, സ്വാഗതസംഘം ഇവരാണെന്ന് താരം, ചിത്രം പകര്‍ത്തി സുപ്രിയ