ലാളിച്ചു കൊതിതീരും മുൻപ് സനലിനെ വിട്ടകന്ന് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും

Read Time:2 Minute, 45 Second

10 മാസം ഉദരത്തിൽ ചുമന്ന് വളർത്തിയെടുക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ എന്തിന്റെ പേരിലായാലും ഇല്ലാതാക്കാൻ ശ്രമിക്കുന്ന അമ്മമാരുടെ മനസ്സ് ആർക്കും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല .എങ്കിലും സമൂഹത്തിൽ ഇത്തരത്തിൽ ക്രൂരകൾ ആകുന്ന അമ്മമാരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തൻറെ മക്കൾ ആർക്കും ഒരു ബാധ്യത ആകരുത് എന്ന കാരണത്താൽ അവരെ മരണത്തിൽ പോലും തനിക്കൊപ്പം കൂട്ടുന്ന അമ്മമാരും, സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി അവരെ ഇല്ലാതാക്കുന്ന അമ്മമാരും ഇന്ന് സമൂഹത്തിൽ ജീവിക്കുന്നു.

കേൾവികാരൻറെ കണ്ണും മനസ്സും ഒരുപോലെ ഈറനണിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം എടവനക്കാട് അനിയലിൻ ഉണ്ടായത്. ഇരുപത്തി നാല് വയസ്സുകാരിയെയും നാലു വയസ്സും രണ്ടു വയസ്സും നാലുമാസവും പ്രായമുള്ള മക്കളെയും മരിച്ച നിലയിൽ കണ്ട വാർത്ത ഇപ്പോഴും നാടിനെ നടുക്കത്തിൽ നിന്ന് ഉണർത്തി യിട്ടില്ല .
എടവനക്കാട് സനലിന്റെ ഭാര്യ വിനീത്( 24 ),സവിനയ്(4 വയസ്സ്) ശ്രാവൺ (രണ്ടു വയസ്സ് )ശ്രേയ (4 മാസം) എന്നിവരെയാണ് മരിച്ചനിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത് .കുട്ടികൾ മൂന്ന് പേരും തറയിൽ വിരിച്ച പായയിലും വിനീതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത് .

ബുധനാഴ്ച വീടിൻറെ ഹാളിൽ കിടന്നിരുന്ന സനൽ മത്സ്യബന്ധനത്തിന് പോകാൻ ഷർട്ട് തിരഞ്ഞ് കിടപ്പുമുറിയിൽ എത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത് .സനലിനെ കൂടാതെ അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത് മാതാവും സഹോദരനും ആയിരുന്നു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണം എന്ന് വിനീതയുടെ മരണക്കുറിപ്പിൽ പറയുന്നു . കണ്ടുകൊതിത്തീരും മുൻപ് വിട്ടകന്ന മക്കളെയും ഭാര്യയെയും ഓർത്ത് വിലപിക്കുന്ന സനലിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ തളർന്നിരിക്കുകയാണ് നാട്ടുകാരും വീട്ടുകാരും.പോലീസ് തുടർ നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 275 ദിവസത്തിന് ശേഷം വീട് വിട്ട് പുറത്തിറങ്ങി മമ്മൂട്ടി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Next post ആരാണീ പത്മനാഭൻ? വിശ്വാസികൾക്കെതിരെ രേവതി, പുറകെ വിമർശനപ്പെരുമഴയും!