നടിയും അവതാരകയുമായ വി.ജെ. ചിത്ര ഹോട്ടല്‍ റൂമില്‍ ആത്മഹത്യ ചെയ്തു

Read Time:1 Minute, 48 Second

തമിഴ് ടെലിവിഷന്‍ താരം വി ജെ ചിത്ര (28) ആത്മഹത്യ ചെയ്ത നിലയില്‍. ചെന്നൈയ്ക്ക് സമീപം നസറെത്‌പേട്ടയിലെ പഞ്ച നക്ഷത്ര ഹോട്ടലിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30 സമയത്താണ് നടി ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്. ഭാവി വരനും ബിസിനസ്സ്മാനുമായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ചിത്ര റൂമില്‍ കയറിയത്. ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു.

തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുകയായിരുന്നുവെന്ന് ഹേമന്ത് മൊഴി നല്‍കിയതായി പോലിസ് പറയുന്നു.വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ചിത്ര. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത് റോക്കിയുടെ പുത്തന്‍ ലുക്ക് ; സ്റ്റൈലിഷ് ചിത്രം പങ്കുവെച്ച്‌ യാഷ് ; ഫോട്ടോസ്
Next post കേരളത്തിന് അഭിമാനം, ലോകത്തിലെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെകെ ശൈലജയും