കൂടെവിടെയിൽ ഇനി അൻഷിത ഇല്ല.. സങ്കടത്തോടെ തുറന്നു പറഞ്ഞ് നടി
കൂടെവിടെയിൽ ഇനി അൻഷിത ഇല്ല.. സങ്കടത്തോടെ തുറന്നു പറഞ്ഞ് നടി
വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. സീരിയലിലെ നായിക സൂര്യയായി എത്തുന്നത് അൻഷിത അഞ്ജിയുമാണ്. കൂടെവിടെ എന്ന പരമ്പരയിൽ സൂര്യ കൈമളിന്റെയും ഋഷി സാറിന്റെയും പ്രണയം തന്നെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.
സംഭവം നടന്നത് കൊല്ലത്ത് – പൊട്ടിക്കരഞ്ഞു മക്കൾ
എന്നാൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തിൽ നിന്നും അൻഷിത പിന്മാറുന്നതായി ഗോസിപ്പുകൾ വന്നിരുന്നു. സീരിയലിൽ നിന്നും അൻഷിത പിന്മാറി എന്ന രീതിയിലുള്ള വാർത്തകളാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രചരിക്കുന്നത്. ഇപ്പോഴിതാ, വാർത്തകളുടെ സത്യാവസ്ഥ എന്തെന്ന് വ്യക്തമാക്കുകയാണ് അൻഷിത.
“സുഹൃത്തുക്കളേ… ഇന്നലെയാണ് ഇങ്ങനെയൊരു വാർത്ത ഞാൻ തന്നെ അറിയുന്നത്. തൽക്കാലം കൂടെവിടെയിൽ നിന്നും ഞാൻ മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാൻ കഴിയാത്തതുകൊണ്ട് വീട്ടിൽ ഇരിക്കുന്നു, അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് കൊടുത്ത യൂട്യൂബ് ചാനലിനു നന്ദി, നിങ്ങളുടെ സന്തോഷം ഇങ്ങനെ ഫേക്ക് കാര്യങ്ങൾ പറയുന്നതിൽ ആണെങ്കിൽ ആയിക്കൊട്ടെ, സന്താഷിക്കൂ.
ദേവദൂതർ പാട്ടിന് കിടിലൻ ചുവടുവച്ച് ഗായിക മഞ്ജരി, ചാക്കോച്ചൻ പോലും ഞെട്ടിപ്പോയി
ഈ ന്യൂസ് വന്നതിനു ശേഷം എനിക്ക് ഒരുപാട് മെസേജ് വന്നു. എല്ലാവരോടും സ്നേഹം മാത്രം. ഞാൻ ഇനിയും സൂര്യയായി കൂടെവിടെയിൽ തുടരും,” ഇൻസ്റ്റഗ്രാം കുറിപ്പിൽ വാർത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിയ്ക്കുകയാണിപ്പോൾ അൻചി എന്ന് അടുപ്പമുള്ളവർ സ്നേഹത്തോടെ വിളിക്കുന്ന അൻഷിത.
കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. ഇപ്പോൾ, കൂടെവിടെയിലെ അൻഷിതയുടെ കഥാപാത്രത്തിനും ഏറെ ആരാധകരുണ്ട്.
അമ്മയുടെ കയ്യിൽ എന്നും സുരക്ഷിത ആണെന്ന് കരുതിയ 4 വയസുള്ള കുഞ്ഞിന് തെറ്റി – നൊമ്പരം