മലയാളി അല്ല പക്ഷെ കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന കളക്ടർ – ഒന്നുംആകില്ല എന്നു പറഞ്ഞവർക്ക് ഉള്ള മറുപടി

Read Time:6 Minute, 14 Second

മലയാളി അല്ല പക്ഷെ കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന കളക്ടർ – ഒന്നുംആകില്ല എന്നു പറഞ്ഞവർക്ക് ഉള്ള മറുപടി

ജില്ലാ കലക്ടറായി ചുമതലയേറ്റ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടേെയും പ്രീതി പിടിച്ചു പറ്റിയിരിക്കുകയാണ് ആലപ്പുഴ കലക്‌ടർ കൃഷ്ണ തേജ. മുൻപ് ആലപ്പുഴയിൽ സബ് കലക്ടർ ആയി കൃഷ്ണതേജ സേവനം ചെയ്തിട്ടുണ്ട്. പ്രളയകാലത്ത് സബ് കലക്ടറുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

അമ്മയുടെ കയ്യിൽ എന്നും സുരക്ഷിത ആണെന്ന് കരുതിയ 4 വയസുള്ള കുഞ്ഞിന് തെറ്റി – നൊമ്പരം

ഇപ്പോൾ വീണ്ടും മഴക്കാലത്ത് കൃഷ്ണ തേജയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരിക്കുകയാണ്. ചുമതല ഏറ്റെടുത്ത് ആദ്യം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു ചെയ്തത്. കുട്ടികൾക്കായി നല്ലൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.

‘‘പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.’’ എന്ന കുറിപ്പിനൊപ്പം ചില നിർദേശങ്ങളും കലക്ടർ നൽകിയത് കയ്യടി നേടി.

സംഭവം നടന്നത് കൊല്ലത്ത് – പൊട്ടിക്കരഞ്ഞു മക്കൾ

എന്നാൽ ഇപ്പോളിതാ കലക്ടർ മുൻപ് നടത്തിയ ഒരു പ്രസംഗം വൈറലായി മാറുകയാണ്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്കൂളിൽ നടത്തിയ ഒരു ക്ലാസാണ് വൈറലായത്. താൻ പഠനത്തിനൊപ്പം ജോലിക്കു പോയിരുന്നതും ഐ എഎസ് പരീക്ഷയിൽ മൂന്നു വട്ടം തോറ്റതുമെല്ലാമാണ് കലക്ടർ വിവരിക്കുന്നത്.

കലക്ടറുടെ വാക്കുകൾ ഇങ്ങനെ വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതം കൊണ്ടുതന്നെ അറിയാം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ‍ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ എന്നോട് പഠനം നിർത്തി ജോലിക്ക് പോകാൻ ബന്ധുക്കളുൾപ്പെടെയുള്ളവർ പറഞ്ഞു.

ദേവദൂതർ പാട്ടിന് കിടിലൻ ചുവടുവച്ച് ഗായിക മഞ്ജരി, ചാക്കോച്ചൻ പോലും ഞെട്ടിപ്പോയി

പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണവുമില്ല. അപ്പോൾ അയൽവാസി വീട്ടിലേക്ക് വന്നു പഠനം തുടരണമെന്നും സഹായിക്കാമെന്നും പറഞ്ഞു. പക്ഷേ, അമ്മക്ക് ഒരാളിൽ നിന്നും സൗജന്യസഹായം വാങ്ങുന്നത് താൽപര്യം ഇല്ലായിരുന്നു.

ഒടുവിൽ ക്ലാസ് വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. പത്താം ക്ലാസ് വരെ ഈ ജോലി തുടർന്നു. നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റർമീഡിയറ്റും ടോപ്പറായി. എഞ്ചിനീയറിങ് ഗോൾഡ് മെഡലിസ്റ്റ് ആയി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐബിഎമ്മിൽ ജോലി ലഭിച്ചു.

കവിയൂർ പൊന്നമ്മയുടെ ഇപ്പോഴത്തെ അവസ്ഥ.. ആ ചിത്രം പുറത്തു വന്നപ്പോൾ

തുടർന്ന് സുഹൃത്തിന്റെ പ്രേരണയാൽ ഐഎഎസ് പരിശീലനത്തിന് പോയിത്തുടങ്ങി. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ ജോലി ഉപേക്ഷിച്ചു. 15 മണിക്കൂറോളം പഠിച്ചിട്ടും മൂന്നുവട്ടം പരീക്ഷയിൽ പരാജയപ്പെട്ടു.

ആത്മവിശ്വാസം നഷ്ടപ്പെട്ട് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ എന്തുകൊണ്ടാണ് തോറ്റുപോയതെന്ന് 30 ദിവസത്തോളം ആചോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല. ജോലിക്ക് തിരികെ ചേരുന്നത് അറിഞ്ഞ് ചില ശത്രുക്കൾ എന്നെ വന്നു കണ്ടു. അവരോടും എന്തുകൊണ്ട് എനിക്ക് ഐഎഎസ് കിട്ടാത്തതെന്ന് ചോദിച്ചു.

4 വർഷം പ്രണയിച്ച് കെട്ടിയ കലിപ്പനും കാന്താരിക്കും കെട്ടി 4ാം മാസം സംഭവിച്ചത്

അവർ മൂന്നു കാരണങ്ങൾ പറഞ്ഞു. എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കിട്ടണം. നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി ഉത്തരം എഴുതണം. നീ നേരേ വാ നേരേ പോ എന്ന രീതിയിൽ ഉത്തരം എഴുതി. പക്ഷേ, വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം എഴുതണം. ഒടുവിൽ തന്റെ പോരായ്മകൾ എല്ലാം പരിഹരിച്ച് പരീക്ഷ എഴുതി. അടുത്ത തവണ 66–ാം റാങ്ക് ലഭിക്കുകയും ചെയ്തു.

കൂടെവിടെയിൽ ഇനി അൻഷിത ഇല്ല.. സങ്കടത്തോടെ തുറന്നു പറഞ്ഞ് നടി

Leave a Reply

Your email address will not be published. Required fields are marked *

Previous post കൂടെവിടെയിൽ ഇനി അൻഷിത ഇല്ല.. സങ്കടത്തോടെ തുറന്നു പറഞ്ഞ് നടി
Next post ഗായകനോട് ഇനി മേലാൽ പാടരുതെന്ന് പൊലീസ് എഴുതി ഒപ്പിട്ട് വാങ്ങി; കാരണം കേട്ട് അമ്പരന്ന് ആരാധകർ