കവിയൂർ പൊന്നമ്മയുടെ ഇപ്പോഴത്തെ അവസ്ഥ.. ആ ചിത്രം പുറത്തു വന്നപ്പോൾ

Read Time:2 Minute, 2 Second

കവിയൂർ പൊന്നമ്മയുടെ ഇപ്പോഴത്തെ അവസ്ഥ.. ആ ചിത്രം പുറത്തു വന്നപ്പോൾ

മുൻ നിര നായകന്മാരുടെ അമ്മയായി തിരശീലയിലെത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. നാടക രംഗത്ത് നിന്ന് ഇരുപതാം വയസിലാണ് കവിയൂർ പൊന്നമ്മ സിനിമയിലേയ്ക്ക് എത്തിയത്. തന്നെക്കാൾ ഇരട്ടി പ്രായമുള്ള നായകന്മാരുടെ കൂടെ അമ്മയായി അഭിനയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് താരം തന്നെ പലപ്പോഴും പറഞ്ഞിരുന്നു.

എന്നാൽ അനസ് അവസാനമായി പങ്കുവെച്ച വീഡിയോ കണ്ണീരാകുന്നു – കണ്ണീരോടെ യാത്ര അയച്ച് പ്രിയപ്പെട്ടവർ

ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ ആഷിഖ് അബു സംവിധാനം ചെയ്ത ഭാ​ഗത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. മോഹൻലാലിന്റെ ആറാട്ടിലും ശബ്ദ സാന്നിധ്യമായി കവിയൂർ പൊന്നമ്മയുണ്ടായിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടി ഊർമ്മിള ഉണ്ണിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

‘പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാൻ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.” എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.

4 വർഷം പ്രണയിച്ച് കെട്ടിയ കലിപ്പനും കാന്താരിക്കും കെട്ടി 4ാം മാസം സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post 4 വർഷം പ്രണയിച്ച് കെട്ടിയ കലിപ്പനും കാന്താരിക്കും കെട്ടി 4ാം മാസം സംഭവിച്ചത്
Next post ദേവദൂതർ പാട്ടിന് കിടിലൻ ചുവടുവച്ച് ഗായിക മഞ്ജരി, ചാക്കോച്ചൻ പോലും ഞെട്ടിപ്പോയി