എന്നാൽ അനസ് അവസാനമായി പങ്കുവെച്ച വീഡിയോ കണ്ണീരാകുന്നു – കണ്ണീരോടെ യാത്ര അയച്ച് പ്രിയപ്പെട്ടവർ

Read Time:5 Minute, 1 Second

എന്നാൽ അനസ് അവസാനമായി പങ്കുവെച്ച വീഡിയോ കണ്ണീരാകുന്നു – കണ്ണീരോടെ യാത്ര അയച്ച് പ്രിയപ്പെട്ടവർ

ഭാരതത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ; കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റിങ് ബോർഡിൽ യാത്രക്കൊരുങ്ങിയ അനസ് ഹജാസ് മര ണത്തിന് കീഴടങ്ങിയത് തന്റെ ലക്ഷ്യത്തിനരികെ. കശ്മീരിലെത്താൻ മൂന്ന് ദിവസത്തെ യാത്ര മാത്രം അവശേഷിക്കെയാണ് അനസ് അപകടത്തിൽ മ രിക്കുന്നത്.

അഫ്രമോളുടെ അവസാന വീഡിയോ, ആശുപത്രിയിലേക്ക് പോകും വഴി

തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശി അലിയാർകുഞ്ഞിന്റെയും ഷൈലാബീവിയുടെയും മകൻ അനസ് കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റിങ് ബോർഡിൽ ഒറ്റക്ക് യാത്ര തുടങ്ങിയത് മേയ് 29നാണ്. കഴിഞ്ഞ ദിവസം ഹരിയാനയിലുണ്ടായ അപകടത്തിലാണ് അനസ് മരിക്കുന്നത്. റോഡിലൂടെ സ്കേറ്റ് ചെയ്ത് പോകുന്നതിനിടെ ട്രക്കിടിച്ചാണ് മര ണം സംഭവിച്ചത്.

കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ലക്ഷ്യത്തിനരികെയുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് അനസിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. ലക്ഷ്യത്തിലെത്താൻ അനസിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സ്കേറ്റിങ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.

അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ

ചൊവ്വാഴ്ച പുലർച്ച ഹരിയാനയിലെ പഞ്ചഗുളയിൽ യാത്രക്കിടയിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനസിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മര ണം സംഭവിക്കുക ആയിരുന്നു. . മൃതദേഹം ഹരിയാനയിലെ കൽക്ക സർക്കാർ ആശുപത്രി മോർച്ചറിയിലാണുള്ളത്. നിയ മ നടപടികൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ട്.

സ്കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. അനസ് ഹജാസ് സ്കേറ്റിങ് ബോർഡ് ആദ്യമായി സ്വന്തമാക്കിയത് മൂന്നുവർഷം മുമ്പാണ്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി പരിശീലനം നടത്തിയാണ് സ്കേറ്റിങ് ബോർഡിൽ കയറാനും യാത്രചെയ്യാനും പഠിച്ചത്. കൂടാതെ യൂട്യൂബിൻറെ സഹായവും തേടി. ബോർഡിൽ ശരീരം ബാലൻസ് ചെയ്യാൻ ഏകദേശം ഒരു വർഷത്തോളം സമയമെടുത്തു.

ഇതു നന്മയുടെ നിറവെളിച്ചമായ അമ്മ – ആരോരും ഇല്ലാത്ത ഈ അമ്മക്കും മകൾക്കും താങ്ങായി ഈ അമ്മ

മാസങ്ങളുടെ കാത്തിരിപ്പോ പദ്ധതികളോ ഒന്നുമില്ലാതെയാണ് കശ്മീർ ലക്ഷ്യമാക്കി അനസ് ഹജാസ് യാത്ര പുറപ്പെട്ടത്. യാത്ര പുറപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് ഇതിനെക്കുറിച്ച് ചിന്തിച്ചതെന്ന് അനസ് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ജോഡി വസ്ത്രവും ഷൂസും ഹെൽമറ്റും എടുത്ത് വീട്ടുകാരോട് യാത്ര പറഞ്ഞ് സുഹൃത്തിനൊപ്പം കന്യാകുമാരിയിലേക്ക് തിരിച്ചു.

കൈയിൽ കുടിവെള്ളക്കുപ്പി പോലും കരുതിയിട്ടുണ്ടായിരുന്നില്ല. ബാഗിൻറെ ഭാരം വർധിച്ചാൽ സ്കേറ്റിങ് ബോർഡിൻറെ ചലനത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അനസ് പറഞ്ഞിരുന്നത്.

കിലോമീറ്ററുകൾ പുറകെ ഓടി നാട്ടുകാർ – പക്ഷെ റിയാസിനെ മഴയും പുഴയും ചേർന്ന് കൊണ്ടു പോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post കിലോമീറ്ററുകൾ പുറകെ ഓടി നാട്ടുകാർ – പക്ഷെ റിയാസിനെ മഴയും പുഴയും ചേർന്ന് കൊണ്ടു പോയി
Next post 4 വർഷം പ്രണയിച്ച് കെട്ടിയ കലിപ്പനും കാന്താരിക്കും കെട്ടി 4ാം മാസം സംഭവിച്ചത്