അഫ്രമോളുടെ അവസാന വീഡിയോ, ആശുപത്രിയിലേക്ക് പോകും വഴി

Read Time:5 Minute, 39 Second

അഫ്രമോളുടെ അവസാന വീഡിയോ, ആശുപത്രിയിലേക്ക് പോകും വഴി

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ മ​നു​ഷ്യ​സ്​​നേ​ഹി​ക​ളി​ൽ കാ​രു​ണ്യ​ത്തി​ന്റെ പ്ര​കാ​ശം പ​ര​ത്തി​യ മാ​ലാ​ഖ​ക്കുരുന്ന് അഫ്രമോൾ ഇനി സ്വർഗത്തിലെ പൂമ്പാറ്റയായി പാറിനടക്കും. കുഞ്ഞനിയൻ മുഹമ്മദിന്റെ പുഞ്ചിരി നിലനിർത്തിയ ചാരിതാർഥ്യത്തോടെയാണ് അവൾ മടങ്ങുന്നത്. ജനിതക രോഗമായ സ്‌​പൈ​ന​ൽ മ​സ്‌​കു​ലാ​ർ അ​ട്രോ​ഫി​ (എസ്.എം.എ)യെ​ന്ന അ​പൂ​ർ​വ​രോ​ഗം തളർത്തിയ മാട്ടൂൽ പി.​സി ഹൗ​സി​ൽ റ​ഫീ​ഖിന്റെയും മ​റി​യു​മ്മ​യു​ടെ​യും മകൾ അഫ്ര തിങ്കളാഴ്ച പുലർച്ചയാണ് യാത്രയായത്.

അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു നാടാകെ അവളുടെ തിരിച്ചുവരവിനായി കാത്തിരുന്നിരുന്നു. ജ​നി​ത​ക​ വൈ​ക​ല്യ​ത്തി​ന്​ ലോ​ക​ത്തി​ലെ​ ഏ​റ്റ​വും വി​ല​കൂ​ടി​യ മ​രു​ന്നു​ ന​ൽ​കി തന്റെ കു​ഞ്ഞ​നി​യ​ൻ മു​ഹ​മ്മ​ദി​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന്​ അ​തേ​ രോ​ഗം ത​ള​ർ​ത്തി​യ വേ​ദ​ന മ​റ​ന്ന്​ അഫ്ര പ​റ​ഞ്ഞ​ത് ഹൃദയംകൊണ്ടാണ് ലോകമലയാളികൾ കേട്ടത്.

അ​സാ​ധ്യ​മെ​ന്നു​ ക​രു​തി​യ മരുന്നിന്റെ വില 18 കോ​ടി രൂ​പ​ ആ​റു​ദി​വ​സം​കൊ​ണ്ടാണ് സ്വരൂപിക്കാനായത്​. ദിവസങ്ങൾക്കുള്ളിൽ ബാങ്ക് സർവറുകൾപോലും തകരാറിലാക്കി 46.75 കോടി രൂപയാണ് ചികിത്സ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയത്. താൻ അനുഭവിക്കുന്ന വേദന അനിയനുണ്ടാകരുതെന്ന വാക്കുകൾ നാടൊന്നായി ഏറ്റെടുക്കുകയായിരുന്നു.

ഇതു നന്മയുടെ നിറവെളിച്ചമായ അമ്മ – ആരോരും ഇല്ലാത്ത ഈ അമ്മക്കും മകൾക്കും താങ്ങായി ഈ അമ്മ

ഓ​ർ​മ​വെ​ച്ച നാ​ൾ മു​ത​ൽ ച​ക്രക്കസേ​ര​യി​ലാ​യ അഫ്രയുടെ നന്മ ലോകം മുഴുവൻ വാഴ്ത്തി. ചലച്ചിത്ര താരങ്ങളും എഴുത്തുകാരും ജനപ്രതിനിധികളും പിന്തുണ നൽകി. തൊ​ടി​യി​ലി​റ​ങ്ങാ​നും പു​റം​കാ​ഴ്​​ച​ക​ൾ ക​ണ്ടു​ന​ട​ക്കാ​നു​മെ​ല്ലാം ഇ​ഷ്​​ട​മാ​യ അഫ്രക്ക്​ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പു​തി​യ വീ​ൽ​ചെ​യ​ർ സ​മ്മാ​നി​ച്ചത് ഈയിടെയാണ്.

സു​റു​മ​യെ​ഴു​തി പു​ത്ത​നു​ടു​പ്പി​ട്ട്​ അ​ത്ത​റും ​പൂ​ശി അ​ഫ്ര​ നടത്തിയിരുന്ന യാത്രകൾ​​ ഇനി ഓർമകളാവുകയാണ്. മാ​ട്ടൂ​ൽ സ​ഫ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ളി​ലെ കൂട്ടുകാരെ പേരുപറഞ്ഞ് വിളിക്കാൻ ഇനിയവളില്ല. കു​ഞ്ഞാ​യ​പ്പോ​ൾ മു​ത​ൽ സ്​​കൂ​ളി​ലെ​ത്തി​യ അ​ഫ്ര​യെ സ്വ​ന്തം മ​ക​ളെ​പോ​ലെ നോ​ക്കി​യ​​ ആ​യ ഓ​മ​ന​ക്കും അധ്യാപകർക്കുമെല്ലാം അവൾ പ്രിയപ്പെട്ടവളായിരുന്നു.

ഇപ്പോഴും ഞങ്ങൾക്ക് 2 മക്കൾ ആണ് – കെവിനെ സ്നേഹിക്കുന്നത് പോലെ നീനുവിനെ സ്നേഹിക്കുന്നു

അതുകൊണ്ടുതന്നെയാണ് അവളുടെ സൗകര്യത്തിനായി ഒ​രു ക്ലാ​സ്​മു​റി​ത​ന്നെ പ്രി​ൻ​സി​പ്പ​ൽ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക്​ മാ​റ്റിയത്. സ്കൂളിന് തിങ്കളാഴ്ച അവധി നൽകി. കടൽ കാണിക്കാനും കഥ പറയാനും ഒരുക്കാനും എന്നും കൂടെയുണ്ടായിരുന്ന ഉ​മ്മൂ​മ്മ ഉ​മ്മു​സൗ​ദ​യും ഉ​പ്പാ​പ്പ ഖാ​ലി​ദും കഴിഞ്ഞ വർഷമാണ് അഫ്രയോട് വിടപറഞ്ഞത്.

ആ വേദന എന്നും അവൾ പങ്കുവെച്ചിരുന്നു. അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോഴും അഫ്ര തിരിച്ചുവരുമെന്നാണ് സഹോദരി അൻ​സി​ലയും കുഞ്ഞനിയൻ മു​ഹ​മ്മ​ദുമെല്ലാം കരുതിയത്. അഞ്ചുദിവസം മുമ്പ് ശ്വാസതടസ്സത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞു രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ച് മാട്ടൂലിലെ വീട്ടിൽ ചലനമറ്റ് അവളെത്തിയപ്പോൾ വൻ ജനാവലിയാണ് യാത്രയാക്കാനെത്തിയത്. മയ്യിത്ത് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ
Next post കിലോമീറ്ററുകൾ പുറകെ ഓടി നാട്ടുകാർ – പക്ഷെ റിയാസിനെ മഴയും പുഴയും ചേർന്ന് കൊണ്ടു പോയി