ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞു രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

Read Time:2 Minute, 21 Second

ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞു രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

വേദികളിലെ മിന്നു താരങ്ങളാണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും. ഒരാൾ അവതാരകയായി വേദികൾ കീഴടക്കി. മറ്റെയാൾ തൻറെ മധുര ശബ്‍ദത്തിലൂടെ ശ്രദ്ധ നേടി.. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഏകദേശം രണ്ടു ദശകങ്ങളുടെ പഴക്കമുണ്ട്. ഫ്രണ്ട്ഷിപ് ഡേയോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഗൃഹലക്ഷ്മിയിൽ ഇരുവരും തമ്മിലുള്ള ചങ്ങാത്തമാണ് പ്രധാന ഹൈലൈറ്റ്.

ഒരുപാട് പാചക വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതന് സംഭവിച്ചത് – കാരണം ഇതാ

ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ പലപ്പോഴും കേട്ടിട്ടുള്ള ചോദ്യമാണ് ‘നിങ്ങൾ ലെസ്ബിയൻസാണോ?’ എന്നതെന്നും ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തിൽ പറയുന്നു. ഗായകൻ വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് അഭിമുഖത്തിൽ പ്രതികരിച്ചു.

അങ്കമാലി ഡയറീസിലെ യുവചലച്ചിത്രതാരത്തിന് കണ്ണീരോടെ വിട

‘ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാർത്ത ഓൺലൈനിൽ കാണുന്നത്. വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോൾ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഈ തെറ്റായ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ കേസ് കൊടുക്കാൻ ചിലരൊക്കെ ഉപദേശിച്ചിരുന്നു.’ രഞ്ജിനി ജോസ് അഭിമുഖത്തിൽ പറയുന്നു.

അന്ന് മീൻ കച്ചവടം, ഇന്നോ? കിടിലൻ വർക്ക് ഔട്ട് വിഡിയോയുമായി വൈറൽ ഹനാൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്ന് മീൻ കച്ചവടം, ഇന്നോ? കിടിലൻ വർക്ക് ഔട്ട് വിഡിയോയുമായി വൈറൽ ഹനാൻ
Next post ഇപ്പോഴും ഞങ്ങൾക്ക് 2 മക്കൾ ആണ് – കെവിനെ സ്നേഹിക്കുന്നത് പോലെ നീനുവിനെ സ്നേഹിക്കുന്നു